വിജയ് ചിത്രം ‘ദ ഗോട്ട്’ സെപ്റ്റംബര്‍ അഞ്ചിന് തിയേറ്ററുകളില്‍ എത്തും

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം (ദ ഗോട്ട്). വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ആക്ഷന്‍ ചിത്രം സെപ്റ്റംബര്‍ അഞ്ചിന് ആഗോളതലത്തില്‍ പ്രദര്‍ശനത്തിനെത്തും. അച്ഛനും മകനുമായി വിജയ് ഡബിള്‍ റോളില്‍ എത്തുന്ന ചിത്രത്തില്‍ മീനാക്ഷി ചൗധരിയാണ് നായിക. പ്രശാന്ത്, പ്രഭുദേവ, ജയറാം, സ്‌നേഹ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്.

ഇന്ത്യന്‍ 2 ഓഗസ്റ്റ് 9 ന് OTTയിലെത്തും

എസ്. ശങ്കറിന്റെ സംവിധാനത്തില്‍ കമല്‍ഹാസന്‍ നായകനായെത്തിയ ഇന്ത്യന്‍ 2വിന്റെ OTT റിലീസ് പ്രഖ്യാപിച്ചു. നെറ്റ്ഫ്‌ലിക്‌സിലൂടെ ഓഗസ്റ്റ് ഒമ്പതിനാണ് ചിത്രം OTTയില്‍ എത്തുക. കമല്‍ഹാസന്‍ നായകനായി 1996ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം 'ഇന്ത്യന്‍' വന്‍ ഹിറ്റായിരുന്നു. ഇതിന്റെ രണ്ടാം ഭാഗമെന്ന നിലയിലാണ് ഇന്ത്യന്‍ 2 എത്തിയത് എങ്കിലും പ്രതീക്ഷയ്‌ക്കൊത്ത വിജയം നേടാന്‍ ഈ ചിത്രത്തിന് സാധിച്ചില്ല.

സൂര്യയുടെ കങ്കുവ ഒക്ടോബറില്‍ തിയേറ്ററുകളിലെത്തും

സൂര്യ നായകനായി എത്തുന്ന പിരീഡ് ആക്ഷന്‍ ഡ്രാമ ചിത്രം കങ്കുവ ഒക്ടോബര്‍ 10ന് തിയേറ്ററുകളില്‍ എത്തും. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രം 38 ഭാഷകളിലാവും റിലീസ് ചെയ്യുക. ചിത്രത്തില്‍ സൂര്യ 13 വ്യത്യസ്ത ലുക്കില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകളുളളത്. ദിഷ പഠാനിയാണ് ചിത്രത്തിലെ നായിക. 350 കോടിയോളം ബജറ്റുള്ള ചിത്രം സ്റ്റുഡിയോ ഗ്രീനും യുവി ക്രിയേഷന്‍സും ചേര്‍ന്നാണ് നിര്‍മിക്കുന്നത്.

‘ഇന്ത്യന്‍ 2’ ജൂലൈ 12 ന് തീയേറ്ററുകളിലെത്തും

ശങ്കര്‍ സംവിധാനം ചെയ്യുന്ന കമല്‍ ഹാസന്‍ ചിത്രം 'ഇന്ത്യന്‍ 2' ജൂലൈ 12ന് തീയേറ്ററുകളിലെത്തും. 1996ല്‍ പുറത്തിറങ്ങിയ 'ഇന്ത്യന്‍' സിനിമയുടെ രണ്ടാം ഭാഗമാണിത്. അഴിമതിക്കെതിരെ ഒറ്റയാള്‍ പോരാട്ടം നടത്തിയ സേനാപതിയുടെ കഥ പറഞ്ഞ ചിത്രത്തിന്റെ രണ്ടാംഭാഗത്തെ ഏറെ പ്രതീക്ഷയോടെയാണ് സിനിമാ പ്രേമികള്‍ ഉറ്റുനോക്കുന്നത്. കാജല്‍ അഗര്‍വാള്‍, സിദ്ധാര്‍ഥ്, സമുദ്രക്കനി, രാകുല്‍ പ്രീത്, ബോബി സിംഹ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

തമിഴ്നാട്ടില്‍ തിയേറ്ററുകളില്‍ പ്രേമം വീണ്ടും റിലീസ് ചെയ്യുന്നു

ഫെബ്രുവരി ഒന്നിനാണ് തമിഴ്നാട്ടിലെ തിരഞ്ഞെടുക്കപ്പെട്ട തിയേറ്ററുകളില്‍ ചിത്രം വീണ്ടും റിലീസ് ചെയ്യുന്നത്. ചെന്നൈയിൽ 200 ദിവസത്തോളമാണ് ചിത്രം ഓടിയത്. 2015 ൽ പുറത്തിറങ്ങിയ ചിത്രത്തിന്‍റെ രചനയും എഡിറ്റിംഗും സംവിധാനവും നിർവഹിച്ചത് അൽഫോൺസ് പുത്രൻ ആണ്. നിവിൻ പോളി, വിനയ് ഫോർട്ട്, സൗബിൻ ഷാഹിർ, അനുപമ പരമേശ്വരൻ, സായി പല്ലവി തുടങ്ങിയവരാണ് അഭിനയിച്ചത്.

‘AI’ പാട്ടിൽ വിമര്‍ശനങ്ങള്‍ക്ക് വിശദീകരണവുമായി എ.ആർ. റഹ്മാന്‍

ലാൽ സലാം എന്ന ചിത്രത്തിലെ തിമിരി യെഴുഡാ എന്ന ഗാനം അന്തരിച്ച ഗായകരുടെ ശബ്ദത്തില്‍ AI സഹായത്തോടെ പുനഃസൃഷ്ടിച്ചത് അവരുടെ കുടുംബങ്ങളുടെ അനുവാദത്തോടെ ആയിരുന്നോ എന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. ബംബാ ബാക്കിയയുടെയും ഷാഹുൽ ഹമീദിന്‍റെയും കുടുംബങ്ങളോട് അനുവാദം ചോദിച്ചാണ് പാട്ടൊരുക്കിയതെന്ന് റഹ്മാന്‍ എക്സില്‍ പറഞ്ഞു.Read More

AI ഉപയോ​ഗിച്ച് അന്തരിച്ച ​ഗായകരുടെ ശബ്ദം പുനഃസൃഷ്ടിച്ച് എ ആര്‍ റഹ്മാൻ

അന്തരിച്ച പ്രശസ്ത ​ഗായകരായ ബംബാ ബാക്കിയ, ഷാഹുൽ ഹമീദ് എന്നിവരുടെ ശബ്ദമാണ് AI സാങ്കേതികവിദ്യ ഉപയോ​ഗിച്ച് സം​ഗീത സംവിധായകൻ എ ആർ റഹ്മാൻ പുനഃസൃഷ്ടിച്ചിരിക്കുന്നത്. ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ലാൽ സലാം എന്ന ചിത്രത്തിലെ ​തിമിരി എഴുദാ എന്ന ​ഗാനമാണ്‌ ഇത്തരത്തില്‍ ആലപിച്ചിരിക്കുന്നത്.Read More

ഫൈറ്റ് ക്ലബ്ബ് 27 ന് ഒടിടിയില്‍ എത്തും

ലോകേഷ് കനകരാജിന്‍റെ പ്രൊഡക്ഷന്‍ ഹൗസായ ജി സ്ക്വാഡ് നിര്‍മ്മിക്കുന്ന ആദ്യ ചിത്രം ഫെെറ്റ് ക്ലബ്ബ് 27-ന് ഹോട്ട്സ്റ്റാറില്‍ സ്ട്രീമിംഗ് ആരംഭിക്കും. അബ്ബാസ് എ റഹ്മത്ത് തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ വിജയ് കുമാറാണ് നായകനായെത്തിയത്. ഡിസംബര്‍ 15 നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.