AI ഉപയോ​ഗിച്ച് അന്തരിച്ച ​ഗായകരുടെ ശബ്ദം പുനഃസൃഷ്ടിച്ച് എ ആര്‍ റഹ്മാൻ

അന്തരിച്ച പ്രശസ്ത ​ഗായകരായ ബംബാ ബാക്കിയ, ഷാഹുൽ ഹമീദ് എന്നിവരുടെ ശബ്ദമാണ് AI സാങ്കേതികവിദ്യ ഉപയോ​ഗിച്ച് സം​ഗീത സംവിധായകൻ എ ആർ റഹ്മാൻ പുനഃസൃഷ്ടിച്ചിരിക്കുന്നത്. ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ലാൽ സലാം എന്ന ചിത്രത്തിലെ ​തിമിരി എഴുദാ എന്ന ​ഗാനമാണ്‌ ഇത്തരത്തില്‍ ആലപിച്ചിരിക്കുന്നത്. ഇന്ത്യൻ ചലച്ചിത്ര മേഖലയില്‍ തന്നെ ആദ്യമായാണ് ഇത്തരമൊരു പരീക്ഷണം എന്നാണ് വിലയിരുത്തുന്നത്.