ശമ്പള പരിഷ്‌കരണം അംഗീകരിച്ചു; തിരുവനന്തപുരം വിമാനത്താവളത്തിലെ കരാര്‍ ജീവനക്കാരുടെ സമരം അവസാനിപ്പിച്ചു

ശമ്പള പരിഷ്‌കരണം, ബോണസ് വര്‍ധനവ് എന്നിവ നടപ്പാക്കാമെന്ന് മാനേജ്മെന്റ് സമ്മതിച്ചതോടെയാണ് തിരുവനന്തപുരം വിമാനത്താവളത്തിലെ എയര്‍ ഇന്ത്യ സാറ്റ്സ് കരാര്‍ ജീവനക്കാര്‍ സമരം അവസാനിപ്പിച്ചത്. വിവിധ വിഭാഗങ്ങളില്‍പ്പെട്ട എയര്‍ ഇന്ത്യ സാറ്റ്സ് ജീവനക്കാരുടെ ശമ്പളം 10 ശതമാനം മുതല്‍ 20 ശതമാനം വരെ വര്‍ധിപ്പിക്കാനും ബോണസ് നിലവില്‍ ലഭിക്കുന്നതില്‍ നിന്നും 1000 രൂപ വര്‍ധിപ്പിക്കാനുമാണ് ധാരണയായത്. ജീവനക്കാരുടെ സമരത്തെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ താളംതെറ്റിയിരുന്നു.

തിരുവനന്തപുരം വിമാനത്താവളത്തിലെ കരാര്‍ ജീവനക്കാരുടെ സമരം; വിമാനങ്ങള്‍ വൈകുന്നു

ഇന്നലെ രാത്രി തുടങ്ങിയ കരാര്‍ ജീവനക്കാരുടെ സമരം വിമാനത്താവളത്തിലെയും സര്‍വീസുകളെയും യാത്രക്കാരെയും ബാധിച്ചു. ശമ്പള പരിഷ്‌കരണവും ബോണസും ആവശ്യപ്പെട്ട് എയര്‍ ഇന്ത്യ സാറ്റ്‌സിലെ ഗ്രൗണ്ട് ഹാന്‍ഡ്ലിങ് വിഭാഗം കരാര്‍ ജീവനക്കാരാണ് പണിമുടക്കുന്നത്. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ മസ്‌കറ്റ്, അബുദാബി, ഷാര്‍ജ, എയര്‍ അറേബ്യ, ഖത്തര്‍ എയര്‍വേയ്‌സ്, കുവൈറ്റ് വിമാനങ്ങളിലെ കാര്‍ഗോ നീക്കമാണ് മുടങ്ങിയത്. പുലര്‍ച്ചെ എമിറേറ്റ്‌സ് വിമാനത്തില്‍ മാത്രമാണ് കാര്‍ഗോ നീക്കം നടന്നത്.

ശമ്പള പ്രതിസന്ധി: 108 ആംബുലൻസ് ജീവനക്കാർ സമരത്തിലേക്ക്

ശമ്പള പ്രതിസന്ധിക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് 108 ആംബുലൻസ് ജീവനക്കാർ ഇന്ന് മുതൽ പ്രതിഷേധ സമരത്തിലേക്ക്. എല്ലാ മാസവും ഏഴാം തീയതിക്ക് മുമ്പ് ശമ്പളം നൽകുമെന്ന ഉറപ്പ് ലംഘിക്കപ്പെട്ട സാഹചര്യത്തിലാണ് സമരം. ആശുപത്രികളിൽ നിന്നുള്ള കേസുകൾ എടുക്കില്ലെന്ന് സമരക്കാർ പറഞ്ഞു. എന്നാൽ അടിയന്തര സർവീസുകളായ റോഡ് അപകടങ്ങളിൽ പരിക്കേൽക്കുന്നവർക്കും, വീടുകളിലെ രോഗികൾക്കും, കുട്ടികൾക്കും സേവനം നൽകുമെന്നും ജീവനക്കാർ പറഞ്ഞു. 2019 മുതലാണ് എല്ലാ ജില്ലകളിലും കനിവ് 108 ആംബുലൻസ് പദ്ധതിയുടെ പ്രവർത്തനം ആരംഭിച്ചത്. ഹൈദരാബാദ് ആസ്ഥാനമായ EMRI ഗ്രീൻ ഹെൽത്ത് സർവീസ് എന്ന കമ്പനിക്കാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല.

ഇന്നും നാളെയും റേഷൻകട വ്യാപാരികൾ കടകൾ അടച്ച് സമരം ചെയ്യും

കേന്ദ്ര - സംസ്ഥാന സർക്കാരുകൾ റേഷൻ മേഖലയെ അവഗണിക്കുന്നു എന്ന് ആരോപിച്ചാണ് സമരം. വ്യാപാരികളുടെ വേതനം പരിഷ്കരിക്കുക, കോവിഡ് കാലത്ത് കിറ്റ് വിതരണം ചെയ്തതിന്റെ കമ്മീഷൻ നൽകുക, റേഷൻ വ്യാപാരി ക്ഷേമനിധി കാര്യക്ഷമമാക്കുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങൾ. ഇത് സൂചന പണിമുടക്കാണെന്നും ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്നും റേഷൻ വ്യാപാരി സംഘടനകൾ അറിയിച്ചു.

നാളെ രാജ്യവ്യാപക വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് വിദ്യാര്‍ത്ഥി സംഘടനകള്‍

നീറ്റ് പരീക്ഷയിലെ ക്രമക്കേട് ഉന്നയിച്ചാണ് ഇടത് വിദ്യാര്‍ത്ഥി സംഘടനകള്‍ നാളെ രാജ്യവ്യാപകമായി പഠിപ്പ് മുടക്കുമെന്ന് അറിയിച്ചിരിക്കുന്നത്. SFI, AISF, AISA തുടങ്ങിയ സംഘടനകളാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. നീറ്റ്-നെറ്റ് പരീക്ഷാ ക്രമക്കേടുകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെക്കണമെന്നാണ് വിദ്യാര്‍ത്ഥി സംഘടനകളുടെ ആവശ്യം.

ശമ്പള പരിഷ്‌കരണം; മില്‍മ ജീവനക്കാര്‍ പ്രഖ്യാപിച്ച സമരം പിന്‍വലിച്ചു

അഡീഷണല്‍ ലേബര്‍ കമ്മീഷണറുമായി നടത്തിയ ചര്‍ച്ചയില്‍ അടുത്ത മാസം 15നകം ശമ്പള പരിഷ്‌കരണം നടപ്പാക്കുമെന്ന് ജീവനക്കാര്‍ക്ക് ഉറപ്പ് നല്‍കിയതോടെയാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്. ഇത് പ്രാവര്‍ത്തികമാക്കിയില്ലെങ്കില്‍ അന്ന് അര്‍ദ്ധരാത്രി മുതല്‍ സമരത്തിലേക്ക് കടക്കുമെന്ന് യൂണിയനുകള്‍ അറിയിച്ചു. സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തിലായിരുന്നു പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്.

ജൂൺ 24 മുതൽ മിൽമയിൽ ട്രേഡ് യൂണിയനുകൾ സമരത്തിലേക്ക്

ശമ്പള പരിഷ്‌കരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മിൽമയിലെ ട്രേഡ് യൂണിയനുകൾ തിങ്കളാഴ്ച മുതൽ സംയുക്ത സമരത്തിലേക്ക്. ജൂൺ 24ന് രാത്രി 12 മണി മുതലാണ് സമരം. ശമ്പള പരിഷ്ക്കരണം ആവശ്യപ്പെട്ട് മിൽമ മാനേജ്മെന്റിന് നോട്ടീസ് നൽകി രണ്ടാഴ്ച കഴിഞ്ഞിട്ടും ഡയറക്ടർ ബോർഡ് ചർച്ചയ്ക്ക് വിളിച്ചില്ലെന്ന് ട്രേഡ് യൂണിയൻ നേതാക്കൾ പറഞ്ഞു.

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി; വിദ്യാര്‍ത്ഥി സംഘടനകളുടെ മാര്‍ച്ചില്‍ സംഘര്‍ഷം

സംസ്ഥാനത്തെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ മലപ്പുറത്തും കോഴിക്കോടും KSUന്റെയും MSFന്റെയും നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണകള്‍ നടത്തി. കോഴിക്കോട് നടന്ന KSU മാര്‍ച്ചിലും മലപ്പുറത്തെ MSF പ്രതിഷേധ സമരത്തിലും സംഘര്‍ഷമുണ്ടായി. മലബാറില്‍ പ്ലസ് വണ്‍ സീറ്റില്‍ ഗുരുതര പ്രതിസന്ധി ഉണ്ടെന്നും പ്രതിസന്ധി പരിഹരിച്ചില്ലെങ്കില്‍ ശക്തമായ സമരത്തിലേക്ക് നീങ്ങുമെന്ന് SFIയും വ്യക്തമാക്കിയിട്ടുണ്ട്.

ലോക്കോ പൈലറ്റുമാരുടെ സമരം; മുന്നറിയിപ്പുമായി റെയില്‍വേ

ലോക്കോ പൈലറ്റുമാരുടെ സമരം, യാത്ര, ചരക്ക് സര്‍വീസുകളെ ബധിക്കുമെന്നും അതിന്റെ ഗുരുതര പ്രത്യാഘാതം ജീവനക്കാര്‍ തിരിച്ചറിയണമെന്നും റെയില്‍വേ ആവശ്യപ്പെട്ടു. ആവശ്യമായ വിശ്രമസമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഈ മാസം ഒന്നുമുതലാണ് ദക്ഷിണ റെയില്‍വേയിലെ ലോക്കോ പൈലറ്റുമാര്‍ സമരം ആരംഭിച്ചത്. സസ്‌പെന്‍ഷന്‍, സ്ഥലംമാറ്റം അടക്കമുള്ള നടപടികളുമായാണ് റെയില്‍വേ സമരത്തെ നേരിടുന്നത്.

എയര്‍ ഇന്ത്യയിലെ സാങ്കേതിക വിദഗ്ധര്‍ ഏപ്രില്‍ 23 മുതല്‍ സമരത്തിന് ഒരുങ്ങുന്നു

എയര്‍ ഇന്ത്യയുടെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള ഉപ സ്ഥാപനമായ എയര്‍ ഇന്ത്യ എന്‍ജിനീയറിങ് സര്‍വീസ് ലിമിറ്റഡെന്ന പൊതുമേഖല സ്ഥാപനത്തിലെ ജീവനക്കാരാണ് ഏപ്രില്‍ 23 മുതല്‍ സമരത്തിനൊരുങ്ങുന്നത്. ശമ്പളപരിഷ്‌കരണം മാനേജ്‌മെന്റ് വാഗ്ദാനം ചെയ്തുവെങ്കിലും നടപ്പിലാക്കിയിട്ടില്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്. കഴിഞ്ഞ ഏഴ് വര്‍ഷമായി സാങ്കേതിക വിദഗ്ധര്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കാത്തത് കരിയര്‍ പുരോഗതി പ്രതിസന്ധിയിലാക്കുന്നുവെന്നും സമരക്കാര്‍ പറയുന്നു.