Short Vartha - Malayalam News

ശമ്പള പ്രതിസന്ധി: 108 ആംബുലൻസ് ജീവനക്കാർ സമരത്തിലേക്ക്

ശമ്പള പ്രതിസന്ധിക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് 108 ആംബുലൻസ് ജീവനക്കാർ ഇന്ന് മുതൽ പ്രതിഷേധ സമരത്തിലേക്ക്. എല്ലാ മാസവും ഏഴാം തീയതിക്ക് മുമ്പ് ശമ്പളം നൽകുമെന്ന ഉറപ്പ് ലംഘിക്കപ്പെട്ട സാഹചര്യത്തിലാണ് സമരം. ആശുപത്രികളിൽ നിന്നുള്ള കേസുകൾ എടുക്കില്ലെന്ന് സമരക്കാർ പറഞ്ഞു. എന്നാൽ അടിയന്തര സർവീസുകളായ റോഡ് അപകടങ്ങളിൽ പരിക്കേൽക്കുന്നവർക്കും, വീടുകളിലെ രോഗികൾക്കും, കുട്ടികൾക്കും സേവനം നൽകുമെന്നും ജീവനക്കാർ പറഞ്ഞു. 2019 മുതലാണ് എല്ലാ ജില്ലകളിലും കനിവ് 108 ആംബുലൻസ് പദ്ധതിയുടെ പ്രവർത്തനം ആരംഭിച്ചത്. ഹൈദരാബാദ് ആസ്ഥാനമായ EMRI ഗ്രീൻ ഹെൽത്ത് സർവീസ് എന്ന കമ്പനിക്കാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല.