തൊഴിൽ സ്ഥലത്തെ മനുഷ്യത്വരഹിതമായ പെരുമാറ്റങ്ങൾക്കെതിരെ നിയമം വേണം: ശശി തരൂർ

തൊഴിലിടങ്ങളിൽ ജീവനക്കാർക്കെതിരെയുള്ള മനുഷ്യത്വരഹിതമായ പെരുമാറ്റങ്ങൾക്കെതിരെ കേന്ദ്രസർക്കാർ പുതിയ നിയമം കൊണ്ടുവരണമെന്ന് ശശി തരൂർ MP. വിഷയം അടുത്ത പാർലമെന്റ് സമ്മേളനത്തിൽ ഉന്നയിക്കുമെന്നും തരൂർ അറിയിച്ചു. ജോലിസ്ഥലത്തെ സമ്മർദ്ദം മൂലം ആത്മഹത്യ ചെയ്ത പൂനെയിൽ EY കമ്പനിയിൽ ചാർട്ടേഡ് അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന അന്ന സെബാസ്റ്റ്യന്റെ കുടുംബവുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു തരൂരിന്റെ പ്രതികരണം.

ബംഗ്ലാദേശ് കലാപം; വിമോചന സ്മരണയ്ക്കായി സ്ഥാപിച്ച പ്രതിമ തകര്‍ത്തു

ബംഗ്ലാദേശിലെ ഷഹീദ് മെമ്മോറിയല്‍ കോംപ്ലക്സില്‍ സ്ഥാപിച്ച പ്രതിമയാണ് പ്രതിഷേധക്കാര്‍ തകര്‍ത്തത്. 1971ലെ യുദ്ധത്തില്‍ പാകിസ്ഥാന്‍ കീഴടങ്ങുകയും അതുവഴി ബംഗ്ലാദേശ് വിമോചനയുദ്ധവും ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധവും അവസാനിപ്പിച്ചതിനെ അനുസ്മരിച്ച് സ്ഥാപിച്ച പ്രതിമയാണ് നശിപ്പിച്ചത്. സംഭവത്തില്‍ കോണ്‍ഗ്രസ് എംപി ശശി തരൂര്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ ചില പ്രക്ഷോഭകരുടെ അജണ്ട വ്യക്തമാക്കുന്നവയാണ്. രാജ്യത്തെ ക്രമസമാധാനം പുനഃസ്ഥാപിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും തരൂര്‍ ഇടക്കാല സര്‍ക്കാര്‍ തലവന്‍ മുഹമ്മദ് യൂനുസിനോട് അഭ്യര്‍ത്ഥിച്ചു.

ഇഞ്ചോടിഞ്ച് പോരാട്ടം; തിരുവനന്തപുരത്ത് ലീഡ് തിരികെ പിടിച്ച് ശശി തരൂര്‍

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കവെ തിരുവനന്തപുരത്ത് UDF സ്ഥാനാര്‍ത്ഥി ശശി തരൂര്‍ ലീഡ് തിരികെ പിടിച്ചു. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന മണ്ഡലത്തില്‍ 13,000 ഓളം വോട്ടുകള്‍ക്കാണ് തരൂര്‍ ലീഡ് ചെയ്യുന്നത്. NDA സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ രണ്ടാം സ്ഥാനത്തും LDF സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്‍ മൂന്നാം സ്ഥാനത്തുമാണുളളത്.

ലോക്‌സഭാ തിരഞ്ഞെടുപ്പ്: രാജീവ് ചന്ദ്രശേഖറിന്റെ തുറന്ന സംവാദ വെല്ലുവിളി എറ്റെടുത്ത് ശശി തരൂര്‍

സംവാദത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നത് ആരാണെന്ന് തിരുവനന്തപുരത്തെ ജനങ്ങള്‍ക്ക് അറിയാമെന്ന് UDF സ്ഥാനാര്‍ത്ഥി ശശി തരൂര്‍. നമുക്ക് രാഷ്ട്രീയവും വികസനവും ചര്‍ച്ച ചെയ്യാം. വിലക്കയറ്റം, തൊഴിലില്ലായ്മ, അഴിമതി, വര്‍ഗീയത, BJPയുടെ 10 വര്‍ഷത്തെ വെറുപ്പിന്റെ രാഷ്ട്രീയം എന്നിവ ചര്‍ച്ച ചെയ്യാമെന്നും തരൂര്‍ പറഞ്ഞു. മേഖലയിലെ വികസനത്തെക്കുറിച്ച് തരൂരുമായി സംവാദത്തിന് തയ്യാറാണെന്ന് രാജീവ് ചന്ദ്രശേഖര്‍ അടുത്തിടെ പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് തരൂറിന്റെ പ്രതികരണം.

ശശി തരൂരിനെതിരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി

കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവെച്ച അഡ്വ. ഷൈന്‍ ലാല്‍ ആണ് ശശി തരൂരിനെതിരെ തിരുവനന്തപുരത്ത് നിന്ന് സ്വതന്ത്രനായി മത്സരിക്കുന്നത്. സംഘടനാ തലത്തിലെ അവഗണന, തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പങ്കെടുപ്പിക്കുന്നില്ല എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഷൈന്റെ രാജി. ഒത്തുതീര്‍പ്പിന് വഴങ്ങില്ലെന്നും നാമ നിര്‍ദേശ പത്രിക പിന്‍വലിക്കില്ലെന്നും ഷൈന്‍ പറഞ്ഞു.

ലോക്സഭാ തിരഞ്ഞെടുപ്പ്: ഹിന്ദുത്വയെ എതിർക്കുമെന്ന് ശശി തരൂര്‍

ഹിന്ദുമത വിശ്വാസിയാണ് താൻ എങ്കിലും ഹിന്ദുത്വയോട് യോജിക്കാന്‍ സാധിക്കില്ല. ഹിന്ദുത്വ എന്നതിന് ഹിന്ദു സമുദായവുമായി യാതൊരു ബന്ധവും ഇല്ല. ബഹുസ്വരതയ്ക്ക് വേണ്ടി വാദിക്കാനാണ് 15 വർഷമായി താൻ പാര്‍ലമെന്‍റില്‍ ശ്രമിച്ചത്. തിരുവനന്തപുരത്തുകാർക്ക് ഹിന്ദുത്വയുടെ ശബ്ദമാണ് ആവശ്യമെങ്കിൽ അതിനു യോജിച്ചയാൾ താനല്ലെന്നും ശശി തരൂര്‍ പറഞ്ഞു.

ഇടക്കാല ബജറ്റ് BJP സര്‍ക്കാരിന്റെ അവസാന ബജറ്റെന്ന് ശശി തരൂര്‍ MP

നിക്ഷേപം ഗണ്യമായി കുറഞ്ഞു എന്നത് അംഗീകരിക്കാതെ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ വിദേശ നിക്ഷേപത്തെക്കുറിച്ച് സംസാരിക്കുകയാണ് ചെയ്തത്. ബജറ്റ് സാമ്പത്തിക രംഗത്തെ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്നതില്‍ പരാജയപ്പെട്ടു. കണക്കുകളുടെ കാര്യത്തിലേക്ക് വരുമ്പോള്‍ ബജറ്റില്‍ ഒന്നുമില്ലായിരുന്നു എന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ പറഞ്ഞു.

ക്ഷേത്രത്തിൽ പോകുന്നത് രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ആയിരിക്കരുതെന്ന് ശശി തരൂര്‍

ക്ഷേത്രത്തിൽ പോകുന്നത് പ്രാർത്ഥിക്കാൻ ആയിരിക്കണം. കോൺഗ്രസുകാരനായ താൻ ശ്രീരാമനെ BJP ക്ക് വിട്ടുകൊടുക്കാന്‍ തയാറല്ല. അയോധ്യയിലെ രാമ ക്ഷേത്രത്തിൽ താന്‍ പോകും. രാമനെ പ്രാർത്ഥിക്കുന്ന ഹിന്ദുക്കളെല്ലാം BJP യല്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ പറഞ്ഞു.

അയോധ്യ ചടങ്ങ് രാഷ്ട്രീയ വേദി കൂടിയായി മാറിയതായി MP ശശി തരൂർ

വിശ്വാസത്തിന് എല്ലാവർക്കും പൂർണ അധികാരമുണ്ട്. വിശ്വാസങ്ങൾ സ്വകാര്യ വിഷയമാണ്. ഹിന്ദു ഹൃദയ സാമ്രാട്ട് എന്ന പ്രചാരണം നടത്താനാണ് BJP ശ്രമിക്കുന്നത്. അയോധ്യ ചടങ്ങ് കഴിഞ്ഞ ശേഷം തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കുമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂർ പറഞ്ഞു.