ചേറ്റുവപ്പുഴയോരത്തെ സംരക്ഷിത വനഭൂമിയാക്കി; കുടിയൊഴിപ്പിക്കല്‍ ഭീഷണിയില്‍ വീടുകള്‍
തൃശൂരിലെ മുല്ലശ്ശേരി, പാവറട്ടി, വെങ്കിടങ്ങ് പഞ്ചായത്തുകളുടെ അതിര്‍ത്തിയിലൊന്നായ പെരിങ്ങാട് പുഴ കടലിനോട് ചേരുന്ന സ്ഥലത്ത് കെട്ടിക്കിടക്കുന്ന വെള്ളമുള്ള 234 ഏക്കറാണ് സംരക്ഷിത വനഭൂമിയാക്കിയത്. പുഴയോരത്ത് ഒന്നര ഏക്കറില്‍ കണ്ടല്‍ക്കാടുണ്ടെന്ന കാരണത്താലാണ് തീരുമാനം. ബഫര്‍ സോണ്‍ പ്രഖ്യാപിക്കുന്നതോടെ കുടിയൊഴിയേണ്ടി വരുമെന്ന ഭീതിയിലാണ് നൂറുകണക്കിന് വീട്ടുകാര്‍.
ഇടുക്കി ചിന്നക്കനാലിലെ 365 ഹെക്ടര്‍ ഭൂമി റിസര്‍വ് വനമായി പ്രഖ്യാപിച്ചു
പാപ്പാത്തി ചോല, സൂര്യനെല്ലി മേഖലകളിലെ ഭൂമിയാണ് റിസർവ് വനമായി മാറുക. ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്‍റ് ലിമിറ്റഡിന്‍റെ 100 വര്‍ഷത്തെ പാട്ടക്കാലാവധി കഴിഞ്ഞ പ്രദേശങ്ങളാണ് ഇതില്‍ ഉള്‍പ്പെടുക. പ്രദേശത്തിന്‍റെ വനസ്വഭാവം പരിഗണിച്ച് റിസര്‍വ് ഭൂമിയാക്കണമെന്ന് വനംവകുപ്പ് നീണ്ട നാളായി ആവശ്യപ്പെടുകയാണ്.