ഇടുക്കി ചിന്നക്കനാലിലെ 365 ഹെക്ടര്‍ ഭൂമി റിസര്‍വ് വനമായി പ്രഖ്യാപിച്ചു

പാപ്പാത്തി ചോല, സൂര്യനെല്ലി മേഖലകളിലെ ഭൂമിയാണ് റിസർവ് വനമായി മാറുക. ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്‍റ് ലിമിറ്റഡിന്‍റെ 100 വര്‍ഷത്തെ പാട്ടക്കാലാവധി കഴിഞ്ഞ പ്രദേശങ്ങളാണ് ഇതില്‍ ഉള്‍പ്പെടുക. പ്രദേശത്തിന്‍റെ വനസ്വഭാവം പരിഗണിച്ച് റിസര്‍വ് ഭൂമിയാക്കണമെന്ന് വനംവകുപ്പ് നീണ്ട നാളായി ആവശ്യപ്പെടുകയാണ്.