ഒരിടവേളയ്‌ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ നാളെ എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ഏഴ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കേരള - കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ 23, 24 തീയതികളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കനത്തമഴ; ഡല്‍ഹിയിലെ വായു ഗുണനിലവാരം മെച്ചപ്പെട്ടു
സെപ്തംബറില്‍ റെക്കോര്‍ഡ് മഴ ലഭിച്ചതിന് പിന്നാലെ ഡല്‍ഹിയിലെ വായു ഗുണനിലവാരം മെച്ചപ്പെട്ടു. എയര്‍ ക്വാളിറ്റി ഇന്‍ഡക്സില്‍ 52 (നല്ലത് / തൃപ്തികരം) രേഖപ്പെടുത്തി. ഈ വര്‍ഷത്തെ ഏറ്റവും മെച്ചപ്പെട്ട നിലയാണിത്. ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലുമുണ്ടായ ശക്തമായ മഴയും കാറ്റുമാണ് മലിനീകരണത്തെ ഫലപ്രദമായി ഇല്ലാതാക്കിയത്. സെപ്തംബര്‍ മാസത്തിന്റെ ആദ്യ ദിവസങ്ങളില്‍ ഡല്‍ഹിയില്‍ 1,000 മില്ലിമീറ്റര്‍ മഴ ലഭിച്ചിരുന്നു.
സംസ്ഥാനത്ത് അടുത്ത ഏഴ് ദിവസം മഴയ്ക്ക് സാധ്യത
ചക്രവാതച്ചുഴിയുടെയും, ന്യൂനമർദത്തിന്റെയും സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത ഏഴു ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. അതേസമയം അഞ്ച് ദിവസം ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത
അതിതീവ്ര ന്യൂനമര്‍ദത്തെ തുടർന്ന് സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിപ്പ് നൽകി. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പുള്ളത്. ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുള്ളത്.
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഞായറാഴ്ച മുതൽ മഴ ശക്തമാകും
സംസ്ഥാനത്ത് ഞായറാഴ്ച മുതൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. വടക്കൻ കേരളത്തിലാകും മഴ ശക്തമാക്കുക. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഞായറാഴ്ച കണ്ണൂർ, കാസർഗോഡ് ജില്ലകളിലും തിങ്കളാഴ്ച വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം മറ്റു ദിവസങ്ങളിൽ മഴ മുന്നറിയിപ്പില്ല.
കനത്ത മഴ: സംസ്ഥാനത്ത് ഇന്ന് 8 ജില്ലകളിൽ യെല്ലോ അലർട്ട്
ന്യൂനമർദത്തിന്റെ സ്വാധീന ഫലമായി സംസ്ഥാനത്ത് വ്യാപകമായി മഴ തുടരും. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇന്ന് മിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ താഴെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മോശം കാലാവസ്ഥ ആയതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കനത്ത മഴ; ശബരി എക്‌സ്പ്രസ് റദ്ദാക്കി, നിരവധി ട്രെയിനുകള്‍ വഴിതിരിച്ചുവിടും
ആന്ധ്രാപ്രദേശില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ശബരി എക്‌സ്പ്രസ് റദ്ദാക്കിയതായി റെയില്‍വെ അറിയിച്ചു. സെപ്റ്റംബര്‍ ഒന്നാം തീയതി സെക്കന്തരാബാദില്‍ നിന്ന് പുറപ്പെടേണ്ട ട്രെയിന്‍ നമ്പര്‍ 17230, സെക്കന്തരാബാദ് - തിരുവനന്തപുരം ശബരി എക്‌സ്പ്രസ്, സെപ്റ്റംബര്‍ മൂന്നാം തീയതി തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ട ട്രെയിന്‍ നമ്പര്‍ 17229, തിരുവനന്തപുരം സെന്‍ട്രല്‍ - സെക്കന്തരാബാദ് ശബരി എക്‌സ്പ്രസ് എന്നിവയാണ് പൂര്‍ണമായി റദ്ദാക്കിയത്. കേരള എക്‌സ്പ്രസ് ഉള്‍പ്പെടെ ഏതാനും ട്രെയിനുകള്‍ വഴിതിരിച്ചു വിടുകയും ചെയ്തിട്ടുണ്ട്.
കേരളത്തിൽ അടുത്ത 7 ദിവസം വ്യാപക മഴയ്ക്ക് സാധ്യത
കേരളതീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യൂനമർദ്ദ പാത്തി സ്ഥിതി ചെയ്യുന്നതിന്റെ ഫലമായി കേരളത്തിൽ അടുത്ത ഏഴു ദിവസം വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ 10 ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടാണ്.
സംസ്ഥാനത്ത് ശക്തമായ മഴ തുടരും
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ 10 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മഴ തുടരുന്ന സാഹചര്യത്തിൽ മലയോര പ്രദേശങ്ങളിലും തീരദേശ മേഖലകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഗുജറാത്തില്‍ കനത്ത മഴ; ആളുകളെ മാറ്റിപാര്‍പ്പിക്കുന്നു
ദക്ഷിണ ഗുജറാത്തിലെ വല്‍സാദ്, താപി, നവസാരി, സൂറത്ത്, നര്‍മദ, പഞ്ച്മഹല്‍ ജില്ലകളില്‍ മഴക്കെടുതി അതിരൂക്ഷമാണ്. സംസ്ഥാനത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്ന ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപാര്‍പ്പിക്കുകയാണെന്ന് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ വ്യക്തമാക്കി. ഇന്ന് മാത്രമായി രാവിലെ 6 മുതല്‍ 8 വരെ നര്‍മ്മദ ജില്ലയിലെ സാഗബറ താലൂക്കില്‍ 64 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്.