കോഴിക്കോട് NIT യിലെ ജീവനക്കാരുടെ സമരം അവസാനിച്ചു

കോഴിക്കോട് NIT ക്ക് മുന്നിൽ സെക്യൂരിറ്റി ജീവനക്കാരും ശുചീകരണ തൊഴിലാളികളും നടത്തിയിരുന്ന സമരം അവസാനിപ്പിച്ചു. 55 വയസ്സ് കഴിഞ്ഞവരെ ജോലിയിൽ വെയ്ക്കേണ്ടെന്ന് രജിസ്ട്രാർ കരാർ കമ്പനികൾക്ക് നിർദേശം നൽകിയതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. ഇതോടെ 80 ശതമാനം പേർക്കും ജോലി നഷ്ടപ്പെടും എന്ന സാഹചര്യമുണ്ടായതോടെ കഴിഞ്ഞ അഞ്ച് ദിവസമായി ജീവനക്കാർ സമരം ചെയ്യുകയായിരുന്നു. ജീവനക്കാർക്ക് പിന്തുണയായി രാഷ്ട്രീയ പാർട്ടികളും എത്തിയതോടെ NIT അധികൃതരും സമരക്കാരും ചർച്ച നടത്തുകയും നിലവിൽ ജോലി ചെയ്യുന്ന എല്ലാവർക്കും തുടരാൻ അനുമതി നൽകണമെന്ന ആവശ്യം അംഗീകരിക്കുകയും ചെയ്തു. ഇതോടെയാണ് ജീവനക്കാർ സമരം അവസാനിപ്പിച്ചത്.

കോഴിക്കോട് NITയില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

മുംബൈ സ്വദേശി യോഗേശ്വര്‍ നാഥ് (20) ആണ് ഹോസ്റ്റലില്‍ നിന്നും ചാടി ജീവനൊടുക്കിയത്. ഇന്നു രാവിലെ ആറുമണിയോടെയാണ് NITയിലെ സി ബ്ലോക്ക് ഹോസ്റ്റലിന്റെ ആറാം നിലയില്‍ നിന്നും വിദ്യാര്‍ത്ഥി താഴേക്ക് ചാടിയത്. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിയെ ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൂന്നാം വര്‍ഷ മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയായിരുന്നു യോഗേശ്വര്‍.

കോഴിക്കോട് NIT യുടെ വിവാദ നടപടി: റിപ്പോർട്ട് തേടി ന്യൂനപക്ഷ കമ്മീഷൻ

മുസ്ലിം, ക്രിസ്ത്യൻ ഉൾപ്പടെയുള്ള ന്യൂനപക്ഷ മതവിഭാഗങ്ങളുടെ വേദഗ്രന്ഥങ്ങളായ ഖുര്‍ആനും ബൈബിളും അവയുടെ പരിഭാഷകളും കോഴിക്കോട് NIT യിലെ ലൈബ്രറിയിൽ നിന്നും നീക്കം ചെയ്തതിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് ന്യൂനപക്ഷ കമ്മീഷന്‍ റിപ്പോർട്ട് തേടിയത്. ഹർജി ഫയലിൽ സ്വീകരിച്ച കമ്മീഷൻ NIT യുടെ ഡയറക്ടര്‍, രജിസ്ട്രാര്‍, മാനവ വിഭവ ശേഷി മന്ത്രാലയം ഡയറക്ടര്‍ ജനറല്‍ എന്നിവരോട് റിപ്പോര്‍ട്ട് തേടി.

കോഴിക്കോട് NITയില്‍ രാത്രി നിയന്ത്രണം; പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍

ചാത്തമംഗലം NIT ക്യാമ്പസില്‍ രാത്രി 12 മണിക്ക് മുമ്പ് വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റലില്‍ പ്രവേശിക്കണമെന്നും 24 മണിക്കൂര്‍ പ്രവര്‍ത്തിച്ചിരുന്ന കാന്റീന്‍ പ്രവര്‍ത്തനം രാത്രി 11 മണി വരെയാക്കണം എന്നുമാണ് ഡീന്‍ ഉത്തരവിറക്കിയിരിക്കുന്നത്. നിയന്ത്രണം ലംഘിക്കുന്നവര്‍ക്കെതിരെ സസ്‌പെന്‍ഷന്‍ അടക്കമുള്ള നടപടികള്‍ സ്വീകരിക്കും. എന്നാല്‍ രാത്രി നിയന്ത്രണത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

കോഴിക്കോട് NITയില്‍ അധ്യാപകന് കുത്തേറ്റു

സിവില്‍ എഞ്ചിനീയറിങ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ജയചന്ദ്രന് നേരെ ഉച്ചയ്ക്ക് 12 മണിയോടെയാണ് ആക്രമണമുണ്ടായത്. സേലം സ്വദേശി വിനോദ് കുമാര്‍ ആണ് അധ്യാപകനെ ആക്രമിച്ചത്. പരിക്കേറ്റ അധ്യാപകന്‍ KMCT ആശുപത്രിയില്‍ ചികിത്സയിലാണ്. എംടെക് സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട പ്രശ്‌നത്തെത്തുടര്‍ന്നാണ് കുത്തിയതെന്നാണ് വിവരം.

ഗോഡ്‌സയെ പ്രകീർത്തിച്ച സംഭവം: NIT പ്രൊഫസർക്ക് ജാമ്യം

ഗോഡ്‌സയെ പ്രകീർത്തിച്ച് ഫേസ്ബുക്കിൽ കമന്റിട്ട NIT പ്രൊഫസർ ഷൈജ ആണ്ടവന് കോഴിക്കോട് കുന്ദമംഗലം കോടതി ജാമ്യം അനുവദിച്ചു. സംഭവത്തിൽ ഇവർക്കെതിരെ കലാപാഹ്വാനത്തിന് കേസെടുത്ത കുന്ദമംഗലം പോലീസ് ഇവരെ വീട്ടിലെത്തി ചോദ്യം ചെയ്തിരുന്നു. കോടതിയിൽ നേരിട്ട് ഹാജരായ ശേഷമാണ് ഇവർ ജാമ്യാപേക്ഷ സമർപ്പിച്ചത്.

ഗോഡ്‌സയെ പ്രകീർത്തിച്ച സംഭവം: NIT അധ്യാപിക ചോദ്യം ചെയ്യലിന് ഹാജരായില്ല

ഗോഡ്‌സയെ പ്രകീർത്തിച്ച് ഫേസ്ബുക്കിൽ കമന്റിട്ട കോഴിക്കോട് NIT അധ്യാപിക ഷൈജ ആണ്ടവൻ ചോദ്യം ചെയ്യലിനായി ഇന്ന് പോലീസ് സ്റ്റേഷനിൽ ഹാജരായില്ല. ആരോഗ്യപരമായ കാരണങ്ങളാൽ ഹാജരാകാൻ സാധിക്കില്ലെന്നും മൂന്ന് ദിവസത്തെ സാവകാശം വേണമെന്നും ഷൈജ ആണ്ടവൻ പോലീസിനെ അറിയിച്ചു. കുന്ദമംഗലം പോലീസാണ് ഇവർക്കെതിരെ കലാപാഹ്വാനത്തിന് കേസെടുത്തിരിക്കുന്നത്.

സമൂഹ മാധ്യമങ്ങളിൽ ഗോഡ്‌സയെ പ്രകീർത്തിച്ച് കമന്റിട്ട NIT പ്രൊഫസറെ പോലീസ് ചോദ്യം ചെയ്തു

കുന്ദമംഗലം CI യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കോഴിക്കോട് NIT പ്രൊഫസർ ഷൈജ ആണ്ടവനെ വീട്ടിലെത്തി ചോദ്യം ചെയ്തത്. ഗോഡ്സയെ പ്രകീർത്തിച്ച കമന്റ് സംബന്ധിച്ച വിഷയത്തിൽ പോലീസ് അധ്യാപികയിൽ നിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞു. ഈ മാസം 13ന് വിശദമായ ചോദ്യം ചെയ്യലിന് ഹാജരാകാൻ ഷൈജയ്ക്ക് നോട്ടീസ് നൽകി.

വിദ്യാർഥി പ്രതിഷേധങ്ങളെ തുടർന്ന് താത്കാലികമായി അടച്ച കോഴിക്കോട് NIT ഇന്ന് പ്രവർത്തനം ആരംഭിച്ചു

ദളിത് വിദ്യാർഥിയെ സസ്‌പെൻഡ് ചെയ്ത അധികൃതരുടെ നടപടിക്കെതിരെയുള്ള പ്രതിഷേധങ്ങളിൽ NIT യിൽ സംഘർഷമുണ്ടായതിനെ തുടർന്നാണ് ക്യാമ്പസ് അടച്ചത്. സസ്‌പെൻഷൻ പിന്നീട് പിൻവലിച്ചിരുന്നു. ഗോഡ്സേയെ പ്രകീർത്തിച്ച് പരാമർശങ്ങൾ നടത്തിയ കോഴിക്കോട് NIT പ്രൊഫസർ ഷൈജാ ആണ്ടവനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങളാണ് ഇന്ന് ക്യാമ്പസിൽ ഉണ്ടായത്.

കോഴിക്കോട് NIT യില്‍ MBA പ്രവേശനത്തിനുളള അപേക്ഷ ക്ഷണിച്ചു

ഡ്യുവല്‍ സ്‌പെഷ്യലൈസേഷനുള്ള MBA പ്രോഗ്രാമാണ് ക്യാംപസ് വാഗ്ദാനം ചെയ്യുന്നത്. MBA രണ്ടാം വര്‍ഷത്തില്‍ അഞ്ച് സ്‌പെഷ്യലൈസേഷനുകളില്‍ ഏതെങ്കിലും രണ്ടെണ്ണം വിദ്യാര്‍ത്ഥികള്‍ക്ക് തിരഞ്ഞെടുക്കാം. ഫിനാന്‍സ് മാനേജ്മെന്റ്, ഹ്യൂമന്‍ റിസോഴ്സ് മാനേജ്മെന്റ്, ഓപ്പറേഷന്‍സ് മാനേജ്മെന്റ്, മാര്‍ക്കറ്റിംഗ് മാനേജ്മെന്റ്, ബിസിനസ് അനലിറ്റിക്സ് ആന്റ് സിസ്റ്റങ്ങള്‍ എന്നിവയാണ് ലഭ്യമായുളള സ്‌പെഷ്യലൈസേഷന്‍സ്.