Short Vartha - Malayalam News

കോഴിക്കോട് NIT യിലെ ജീവനക്കാരുടെ സമരം അവസാനിച്ചു

കോഴിക്കോട് NIT ക്ക് മുന്നിൽ സെക്യൂരിറ്റി ജീവനക്കാരും ശുചീകരണ തൊഴിലാളികളും നടത്തിയിരുന്ന സമരം അവസാനിപ്പിച്ചു. 55 വയസ്സ് കഴിഞ്ഞവരെ ജോലിയിൽ വെയ്ക്കേണ്ടെന്ന് രജിസ്ട്രാർ കരാർ കമ്പനികൾക്ക് നിർദേശം നൽകിയതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. ഇതോടെ 80 ശതമാനം പേർക്കും ജോലി നഷ്ടപ്പെടും എന്ന സാഹചര്യമുണ്ടായതോടെ കഴിഞ്ഞ അഞ്ച് ദിവസമായി ജീവനക്കാർ സമരം ചെയ്യുകയായിരുന്നു. ജീവനക്കാർക്ക് പിന്തുണയായി രാഷ്ട്രീയ പാർട്ടികളും എത്തിയതോടെ NIT അധികൃതരും സമരക്കാരും ചർച്ച നടത്തുകയും നിലവിൽ ജോലി ചെയ്യുന്ന എല്ലാവർക്കും തുടരാൻ അനുമതി നൽകണമെന്ന ആവശ്യം അംഗീകരിക്കുകയും ചെയ്തു. ഇതോടെയാണ് ജീവനക്കാർ സമരം അവസാനിപ്പിച്ചത്.