അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ശ്രമം; റഷ്യന്‍ മാധ്യമങ്ങള്‍ക്ക് മെറ്റയുടെ വിലക്ക്

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന പേരിലാണ് മെറ്റ റഷ്യന്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. റഷ്യന്‍ സ്റ്റേറ്റ് മീഡിയയ്ക്ക് ഉള്‍പ്പടെയാണ് വിലക്ക്. മെറ്റയ്ക്ക് കീഴില്‍ വരുന്ന ഫേസ്ബുക്ക്, ഇന്‍സ്റ്റ്ഗ്രാം, വാട്സ്ആപ്പ്, ത്രെഡ് എന്നിവയിലും റഷ്യന്‍ മാധ്യമങ്ങള്‍ക്ക് വിലക്കപ്പെടും. US തിരഞ്ഞെടുപ്പിനെ സ്വാധീനിക്കും വിധത്തില്‍ ഉള്ളടക്കങ്ങള്‍ സൃഷ്ടിക്കാന്‍ US കമ്പനികളെ ഉപയോഗിച്ചു എന്ന ആരോപണത്തെ തുടര്‍ന്നാണ് പ്രധാന റഷ്യന്‍ മാധ്യമമായ ആര്‍. ടിക്ക് വിലക്ക് നേരിടേണ്ടി വന്നത്.

AI സഹായത്തോടെ ചിത്രങ്ങള്‍ എഡിറ്റ് ചെയ്യാം; പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്

ഉപയോക്താക്കള്‍ക്ക് ചിത്രങ്ങള്‍ മെറ്റ AIയുമായി നേരിട്ട് പങ്കിടാന്‍ അനുവദിക്കുന്ന പുതിയ ചാറ്റ് ബട്ടണ്‍ കൊണ്ടുവരാന്‍ വാട്‌സ്ആപ്പ് പ്രവര്‍ത്തിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഉപയോക്താക്കള്‍ അയയ്ക്കുന്ന ഫോട്ടോകള്‍ക്ക് മറുപടി നല്‍കാനും അവ എഡിറ്റ് ചെയ്യാനും കഴിയുന്ന തരത്തില്‍ മെറ്റ AIയില്‍ മാറ്റം വരുത്താനാണ് ഒരുങ്ങുന്നത്. പുതിയ ഫീച്ചര്‍ വാട്സ്ആപ്പ് ബീറ്റ പതിപ്പ് 2.24.14.20ല്‍ കണ്ടെത്തിയയായി വാബീറ്റ ഇന്‍ഫോയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

17.5 കോടിയിലെത്തി ത്രെഡ്സിന്റെ സജീവ ഉപഭോക്താക്കളുടെ എണ്ണം

മെറ്റ പ്ലാറ്റ്ഫോംസ് ത്രെഡ്സ് അവതരിപ്പിച്ച് ഒരു വര്‍ഷം പൂര്‍ത്തിയാകവെയാണ് കമ്പനി ഈ വിവരം വെളിപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ജൂലായ് അഞ്ചിനാണ് ത്രെഡ്സ് ആപ്പ് സ്റ്റോറുകളിലെത്തിയത്. ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ 10 കോടി ഉപഭോക്താക്കളെ ത്രെഡ്സ് സ്വന്തമാക്കിയിരുന്നു. ഇന്‍സ്റ്റാഗ്രാം ലോഗിന്‍ ഉപയോഗിച്ച് എളുപ്പം ത്രെഡ്സില്‍ എത്താം. അതിനാല്‍ തന്നെ ഇന്‍സ്റ്റാഗ്രാം ഉപഭോക്താക്കളില്‍ വലിയൊരു വിഭാഗം ആദ്യ ആഴ്ചയില്‍ ത്രെഡ്സിലെത്തിയിരുന്നു.

മെറ്റയുടെ പുതിയ AI മോഡലായ ലാമ-3 അടുത്ത മാസം അവതരിപ്പിക്കുമെന്ന് കമ്പനി

ഇന്നലെ ലണ്ടനില്‍ AIയുമായി ബന്ധപ്പെട്ട് നടന്ന മെറ്റയുടെ പരിപാടിയില്‍ വെച്ചാണ് ലാമ-3 അടുത്തമാസം അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചത്. സ്വാഭാവികമായ രീതിയിലെ ഭാഷ കൈകാര്യം ചെയ്യാന്‍ കഴിവുള്ള മെറ്റയുടെ ലാര്‍ജ് ലാംഗ്വേജ് AI മോഡലാണ് ലാമ-3. കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച ലാമ-2വിന്റെ ചില പരിമിതികള്‍ പരിഹരിച്ചുകൊണ്ടും പുതിയ കഴിവുകള്‍ ഉള്‍പ്പെടുത്തിയുമാണ് ലാമ-3 ഒരുക്കിയിരിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി. പലവിധങ്ങളായ ചോദ്യങ്ങള്‍ക്ക് ലാമ-3യ്ക്ക് കൃത്യമായി മറുപടി നല്‍കാനാകുമെന്നും പറയുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പ്: സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ സുതാര്യത ഉറപ്പാക്കാന്‍ നടപടിയുമായി മെറ്റ

ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ത്രെഡ്‌സ് എന്നീ പ്ലാറ്റ്‌ഫോമുകളില്‍ വരാന്‍ സാധ്യതയുള്ള ഭീഷണികള്‍ ഒഴിവാക്കുന്നതിനും തെറ്റായ വിവരങ്ങള്‍ പരിമിതപ്പെടുത്തുന്നതിനും തത്സമയ നടപടികള്‍ സ്വീകരിക്കുന്നതിനുമായി ഇന്ത്യ കേന്ദ്രീകൃത 'ഇലക്ഷന്‍സ് ഓപ്പറേഷന്‍ സെന്റര്‍' ആരംഭിക്കാനൊരുങ്ങുകയാണ് മെറ്റ. ഡാറ്റ സയന്‍സ്, എഞ്ചിനീയറിങ്, റിസര്‍ച്ച്, ഓപ്പറേഷന്‍സ്, കണ്ടന്റ് പോളിസി തുടങ്ങിയ വിവിധ മേഖലയില്‍ നിന്നുള്ള വിദഗ്ധരെ ഓപ്പറേഷന്‍സ് സെന്ററിന്റെ ഭാഗമാക്കുമെന്നും മെറ്റ അറിയിച്ചു.

ഇന്ത്യയില്‍ ആദ്യ ഡാറ്റ സെന്റര്‍ സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ട് മെറ്റ

10 മുതല്‍ 20 വരെ മെഗാവാട്ട് ശേഷിയുള്ള ചെറു ഡാറ്റ സെന്റര്‍ സ്ഥാപിക്കാനാണ് ഫേസ്ബുക്ക് ഒരുങ്ങുന്നത്. റീല്‍സിന് ഇന്ത്യയില്‍ ജനപ്രീതി വര്‍ധിച്ചതിനെ തുടര്‍ന്നാണ് മെറ്റയുടെ ഈ തീരുമാനം. 50 മുതല്‍ 60 കോടി രൂപ വരെയാണ് രാജ്യത്ത് ടയര്‍ 4 ഡാറ്റ സെന്റര്‍ നിര്‍മിക്കുന്നതിന് വേണ്ടി വരുന്ന ചെലവ്. ടിക് ടോക് നിരോധനത്തോടെയാണ് ഇന്ത്യയില്‍ റീല്‍സ് കാണുന്നവരുടെ എണ്ണം കൂടിയത്.

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും നിശ്ചലമായി: സെർവർ തകരാറെന്ന് സൂചന

മെറ്റയുടെ കീഴിലുള്ള സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമുകളായ ഫേസ്‌ബുക്കും ഇൻസ്റ്റഗ്രാമും ലോകത്തിൻ്റെ പല ഭാഗങ്ങളിലും പ്രവർത്തനരഹിതമായി. ഉപയോക്താക്കളിൽ പലരും ഫേസ്ബുക്കിൽ നിന്നും ഇൻസ്റ്റാഗ്രാമിൽ നിന്നും തനിയെ ലോഗ് ഔട്ട് ചെയ്യപ്പെട്ടു. പല ഉപയോക്താക്കളോടും പാസ്‌വേർഡ് മാറ്റാൻ ആവശ്യപ്പെട്ടു. സെർവർ തകരാറിലായതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് സൂചന.

ഫേസ്ബുക്കിലും ത്രെഡ്സിലും ഒരേസമയം കുറിപ്പുകള്‍ പങ്കുവെയ്ക്കാം; പുതിയ ഫീച്ചര്‍ പരീക്ഷിക്കാനൊരുങ്ങി മെറ്റ

ത്രെഡ്‌സിലും ഫേസ്ബുക്കിലും ഒരേ സമയം കുറിപ്പുകള്‍ പങ്കുവെയ്ക്കാന്‍ കഴിയുന്ന ക്രോസ് പോസ്റ്റിംഗ് ഫീച്ചറാണ് മെറ്റ പരീക്ഷിക്കാനൊരുങ്ങുന്നത്. ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും ഒരേ സമയം സ്റ്റോറികളും റീല്‍സുകളും ഷെയര്‍ ചെയ്യുന്നതിന് സമാനമായ ഫീച്ചറാണിത്. iOS ഉപയോഗക്താക്കള്‍ക്ക് മാത്രമായിരിക്കും പുതിയ അപ്‌ഡേറ്റ് ലഭിക്കുക.

OpenAI, ഗൂഗിള്‍ എന്നിവര്‍ നിര്‍മ്മിച്ച AI ചിത്രങ്ങള്‍ക്ക് ലേബല്‍ നല്‍കാനൊരുങ്ങി മെറ്റ

AI ഉള്ളടകങ്ങള്‍ ഉപയോഗിച്ചുള്ള വ്യാജ പ്രചാരണങ്ങള്‍ക്ക് സാധ്യതയുള്ളതിനാലാണ് അവയെ തിരിച്ചറിയാനായി മെറ്റ പുതിയ സംവിധാനം ഒരുക്കുന്നത്. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ത്രെഡ്‌സ് എന്നീ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ അപ് ലോഡ് ചെയ്യുന്ന AI ചിത്രങ്ങള്‍ക്കാണ് ലേബല്‍ നല്‍കുകയെന്ന് മെറ്റയുടെ ഗ്ലോബല്‍ അഫയേഴ്‌സ് പ്രസിഡന്റ് നിക്ക് ക്ലെഗ് പറഞ്ഞു. AI നിര്‍മിത ചിത്രങ്ങളിലുള്ള അദൃശ്യമായ മാര്‍ക്കറുകള്‍ ഉപയോഗിച്ച് അവയെ തിരിച്ചറിയുകയും ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്യും.

സമ്പന്നരുടെ പട്ടികയില്‍ ബില്‍ഗേറ്റ്‌സിനെ മറികടന്ന് നാലാമതെത്തി മാര്‍ക്ക് സക്കര്‍ബര്‍ഗ്

സമ്പത്തില്‍ 28.1 ബില്യണ്‍ ഡോളറിന്റെ വര്‍ധനവ് ഉണ്ടായതോടെയാണ് മെറ്റ CEO സമ്പന്നരുടെ പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് എത്തിയത്. മെറ്റ ഓഹരികള്‍ 20 ശതമാനം നേട്ടം കൈവരിച്ചതോടെ 170.5 ബില്യണ്‍ ഡോളറാണ് സക്കര്‍ബര്‍ഗിന്റെ നിലവിലെ ആസ്തി. ബ്ലൂംബര്‍ഗിന്റെ ബില്ല്യണയേഴ്‌സ് ഇന്‍ഡക്‌സില്‍ നിലവില്‍ അഞ്ചാം സ്ഥാനത്താണ് ബില്‍ഗേറ്റ്‌സ്.