Short Vartha - Malayalam News

17.5 കോടിയിലെത്തി ത്രെഡ്സിന്റെ സജീവ ഉപഭോക്താക്കളുടെ എണ്ണം

മെറ്റ പ്ലാറ്റ്ഫോംസ് ത്രെഡ്സ് അവതരിപ്പിച്ച് ഒരു വര്‍ഷം പൂര്‍ത്തിയാകവെയാണ് കമ്പനി ഈ വിവരം വെളിപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ജൂലായ് അഞ്ചിനാണ് ത്രെഡ്സ് ആപ്പ് സ്റ്റോറുകളിലെത്തിയത്. ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ 10 കോടി ഉപഭോക്താക്കളെ ത്രെഡ്സ് സ്വന്തമാക്കിയിരുന്നു. ഇന്‍സ്റ്റാഗ്രാം ലോഗിന്‍ ഉപയോഗിച്ച് എളുപ്പം ത്രെഡ്സില്‍ എത്താം. അതിനാല്‍ തന്നെ ഇന്‍സ്റ്റാഗ്രാം ഉപഭോക്താക്കളില്‍ വലിയൊരു വിഭാഗം ആദ്യ ആഴ്ചയില്‍ ത്രെഡ്സിലെത്തിയിരുന്നു.