മലേഷ്യയില്‍ നാവികസേനാ ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് അപകടം; 10 മരണം

ലുമുട്ട് നേവല്‍ ബേസില്‍ രാവിലെ 9.32 ഓടെയായിരുന്നു സംഭവം. റോയല്‍ മലേഷ്യന്‍ നേവി പരേഡിന്റെ റിഹേഴ്‌സലിനിടെയാണ് രണ്ട് ഹെലികോപ്റ്ററുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്. ഹെലികോപ്റ്ററുകളിലുണ്ടായിരുന്ന 10 ജീവനക്കാരും സംഭവസ്ഥലത്ത് തന്നെ മരിച്ചതായും മൃതദേഹം ലുമുട്ട് ആര്‍മി ബേസ് ഹോസ്പിറ്റലിലേക്ക് മാറ്റിയതായും നാവികസേന അറിയിച്ചു.

ഇന്ത്യൻ, ചൈനീസ് പൗരന്മാർക്ക് വിസ രഹിത പ്രവേശനം അനുവദിച്ച് മലേഷ്യ

എൻട്രി വിസ ആവശ്യകതകൾ ഡിസംബർ 1 മുതൽ മലേഷ്യ റദ്ദാക്കുമെന്ന് പ്രധാനമന്ത്രി അൻവർ ഇബ്രാഹിം പറഞ്ഞു. ഇതേത്തുടർന്ന് ഇന്ത്യൻ, ചൈനീസ് പൗരന്മാർക്ക് 30 ദിവസം വരെ വിസയില്ലാതെ താമസിക്കാം.