കുനോ ദേശീയോദ്യാനത്തില്‍ ഒരു ചീറ്റക്കുഞ്ഞ് കൂടി ചത്തു
ചീറ്റ പദ്ധതി ആരംഭിച്ച ശേഷം പതിനൊന്നാമത്തെ ചീറ്റയാണ് ചാകുന്നത്. ദക്ഷിണാഫ്രിക്കയില്‍ നിന്നും മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തില്‍ എത്തിച്ച ജെമിനി എന്ന ചീറ്റയുടെ ഏകദേശം മൂന്ന് മാസം പ്രായമുണ്ടായിരുന്ന കുഞ്ഞാണ് ചത്തത്. ന്‌ലവില്‍ കുനോ ദേശീയോദ്യാനത്തില്‍ 26 ചീറ്റകളും 13 കുഞ്ഞുങ്ങളുമുണ്ട്. 2022-ലും 2023-ലുമായി 20 ചീറ്റപ്പുലികളെയാണ് കേന്ദ്രസര്‍ക്കാര്‍ ഇന്ത്യയിലേക്ക് എത്തിച്ചത്.
കുനോ നാഷണല്‍ പാര്‍ക്കില്‍ ഒരു ചീറ്റ കൂടി മരിച്ചു
മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കില്‍ നമീബിയയില്‍ നിന്നെത്തിച്ച ഒരു ചീറ്റ കൂടി മരിച്ചു. ഒരു വര്‍ഷത്തിനിടെ മൂന്ന് കുഞ്ഞുങ്ങള്‍ അടക്കം 10 ചീറ്റകളാണ് കുനോയില്‍ ഇതുവരെ മരിച്ചത്. രാജ്യത്ത് ചീറ്റകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന് ആയാണ് ആഫ്രിക്കയില്‍ നിന്നും ചീറ്റകളെ നാഷണല്‍ പാര്‍ക്കിലേക്ക് ഇറക്കുമതി ചെയ്തത്.