സംസ്ഥാനത്ത് ക്യാമ്പസ് വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിക്കാന്‍ മന്ത്രിസഭാ യോഗ തീരുമാനം
യോഗത്തില്‍ ക്യാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് സ്‌കീം 2024 അംഗീകരിച്ചു. വ്യവസായ ആവശ്യത്തിനായി സ്ഥല ലഭ്യതയുടെ കുറവ് പരിഹരിക്കുന്നതിന് സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് ക്യാമ്പസ് വ്യവസായ പാര്‍ക്ക്. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉപയോഗശൂന്യമായി കിടക്കുന്ന സ്ഥലങ്ങളിലാണ് വ്യവസായ പാര്‍ക്ക് ആരംഭിക്കുക.
കേരളത്തിലെ ആദ്യ സ്വകാര്യ വ്യവസായപാർക്ക് കഞ്ചിക്കോട്
കേരളത്തിലെ ആദ്യ സ്വകാര്യ വ്യവസായപാർക്ക് പാലക്കാട് കഞ്ചിക്കോട് ഈ മാസം 13ന് വ്യവസായമന്ത്രി പി രാജീവ് ഉദ്‌ഘാടനം ചെയ്യും. 15 ഏക്കറില്‍ 250 കോടി രൂപ നിക്ഷേപത്തിൽ ഒരുങ്ങുന്ന പാർക്കിൽ ആയിരത്തോളം പേർക്ക് തൊഴിൽ ലഭിക്കും.