നടന്‍ വിനായകന്‍ ഹൈദരാബാദ് പോലീസ് കസ്റ്റഡിയില്‍

ഹൈദരാബാദ് വിമാനത്താവളത്തില്‍ വെച്ച് CISF ഉദ്യോഗസ്ഥരുമായുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്നാണ് വിനായകനെ കസ്റ്റഡിയിലെടുത്തതെന്നാണ് പ്രാഥമിക വിവരം. CISF ഉദ്യോഗസ്ഥര്‍ തന്നെ മര്‍ദിച്ചുവെന്ന് വിനായകന്‍ ആരോപിച്ചു. കൊച്ചിയില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തിലാണ് താരം പുറപ്പെട്ടത്. ഗോവയിലേക്കുള്ള കണക്ടിങ് ഫ്‌ളൈറ്റിനായാണ് വിനായകന്‍ ഹൈദരാബാദില്‍ എത്തിയത്. തുടര്‍ന്ന് അവിടെവച്ച് CISF ഉദ്യോഗസ്ഥരുമായുണ്ടായ വാക്കുതര്‍ക്കം പിന്നീട് കയ്യേറ്റത്തില്‍ കലാശിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

ഇനി മുതല്‍ ഹൈദരാബാദ് ആന്ധ്രാപ്രദേശ്, തെലങ്കാനയുടെ സംയുക്ത തലസ്ഥാനമല്ല

2014ലെ ആന്ധ്രാപ്രദേശ് പുനസംഘടന നിയമം അനുസരിച്ച് ഹൈദരാബാദ് ജൂണ്‍ രണ്ട് മുതല്‍ തെലങ്കാനയുടെയും ആന്ധ്രാപ്രദേശിന്റെയും പൊതു തലസ്ഥാനമല്ലാതായി മാറും. ഇനി മുതല്‍ ഹൈദരാബാദ് തെലങ്കാനയുടെ തലസ്ഥാനം മാത്രമായിരിക്കും. 2014ല്‍ അവിഭക്ത ആന്ധ്രാപ്രദേശിന്റെ വിഭജനം നടന്നപ്പോള്‍ 10 വര്‍ഷത്തേക്ക് ഹൈദരാബാദിനെ ഇരു സംസ്ഥാനങ്ങളുടെയും തലസ്ഥാന നഗരമാക്കി മാറ്റിയിരുന്നു.

അവയവക്കച്ചവടത്തിനായുള്ള മനുഷ്യക്കടത്തിലെ മുഖ്യകണ്ണി പിടിയില്‍

കേസിലെ മുഖ്യപ്രതിയായ സാബിത്ത് നാസര്‍ ഹൈദരാബാദ് സ്വദേശിയായ ഇയാളെക്കുറിച്ച് മൊഴി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രത്യേക അന്വേഷണ സംഘം ഹൈദരാബാദിലെത്തി പ്രതിയെ പിടികൂടിയത്. ഇയാളെ കേരളത്തില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി ചോദ്യം ചെയ്യും. മറ്റു പ്രതികളെക്കുറിച്ചുള്ള വിവരങ്ങളായിരിക്കും പ്രധാനമായും ഇയാളോട് ആരായുക. കേസിലെ നാലാം പ്രതി ആലുവ സ്വദേശി മധു ഇറാനിലാണ്. ഇയാളെ നാട്ടിലെത്തിക്കാന്‍ ബ്ലു കോര്‍ണര്‍ നോട്ടീസ് ഇറക്കും.

കനത്ത മഴ: നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് വീണ് നാല് വയസുകാരനടക്കം ഏഴ് പേര്‍ക്ക് ദാരുണാന്ത്യം

ശക്തമായ മഴയെ തുടര്‍ന്ന് ഹൈദരാബാദിലെ ബാച്ചുപള്ളിയില്‍ ഇന്നലെ വൈകിട്ടോടെയാണ് നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ സംരക്ഷണഭിത്തി തകര്‍ന്ന് വീണ് അപകടമുണ്ടായത്. ഒഡീഷ, ഛത്തീസ്ഗഢ് എന്നിവിടങ്ങളില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികളാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചയോടെ JCB ഉപയോഗിച്ച് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തതെന്ന് പോലീസ് അറിയിച്ചു.

ഹൈദരാബാദിൽ ഇൻഡോർ സ്റ്റേഡിയം തകർന്ന് 3 തൊഴിലാളികൾ മരിച്ചു

ഹൈദരാബാദിൽ നിർമാണത്തിലിരുന്ന ഇൻഡോർ സ്റ്റേഡിയം തകർന്ന് 3 തൊഴിലാളികൾ മരിച്ചു. പത്ത് പേർക്ക് പരിക്കേറ്റു. ഹൈദരാബാദിലെ മോയിനാബാദിലാണ് സംഭവം. നിർമാണത്തിലിരുന്ന ടേബിൾ ടെന്നീസ് ഓഡിറ്റോറിയത്തിൻ്റെ ഒരു ഭാഗമാണ് തകർന്ന് വീണത്.

ഹൈദരാബാദില്‍ വൻ തീപിടിത്തത്തിൽ ഒമ്പത് പേർ മരിച്ചു

ഹൈദരാബാദിലെ ബഹുനില കെട്ടിടത്തിലുണ്ടായ വൻ തീപിടിത്തത്തിൽ ഒമ്പത് പേർ മരിച്ചു. രാസവസ്തുക്കൾ അടങ്ങിയ ഡ്രമ്മുകൾ സൂക്ഷിച്ചിരുന്ന താഴത്തെ നിലയില്‍ നിന്നാണ് തീ പടർന്നത്.