Short Vartha - Malayalam News

അവയവക്കച്ചവടത്തിനായുള്ള മനുഷ്യക്കടത്തിലെ മുഖ്യകണ്ണി പിടിയില്‍

കേസിലെ മുഖ്യപ്രതിയായ സാബിത്ത് നാസര്‍ ഹൈദരാബാദ് സ്വദേശിയായ ഇയാളെക്കുറിച്ച് മൊഴി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രത്യേക അന്വേഷണ സംഘം ഹൈദരാബാദിലെത്തി പ്രതിയെ പിടികൂടിയത്. ഇയാളെ കേരളത്തില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി ചോദ്യം ചെയ്യും. മറ്റു പ്രതികളെക്കുറിച്ചുള്ള വിവരങ്ങളായിരിക്കും പ്രധാനമായും ഇയാളോട് ആരായുക. കേസിലെ നാലാം പ്രതി ആലുവ സ്വദേശി മധു ഇറാനിലാണ്. ഇയാളെ നാട്ടിലെത്തിക്കാന്‍ ബ്ലു കോര്‍ണര്‍ നോട്ടീസ് ഇറക്കും.