ഹജ്ജ് തീര്‍ത്ഥാടനത്തിനിടെ മരിച്ചവരുടെ എണ്ണം 1,301 ആയി

ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിനിടെ 1,300 ലധികം ആളുകള്‍ മരിച്ചതായി സൗദി അധികൃതര്‍ അറിയിച്ചു. 1,301 മരണങ്ങളില്‍ 83 ശതമാനവും ഹജ്ജ് കര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നതിനായി ഉയര്‍ന്ന താപനിലയില്‍ ദീര്‍ഘദൂരം നടന്ന അനധികൃത തീര്‍ത്ഥാടകരാണെന്ന് സൗദി ആരോഗ്യ മന്ത്രി ഫഹദ് ബിന്‍ അബ്ദുറഹ്‌മാന്‍ അല്‍ ജലാജെല്‍ പറഞ്ഞു. 95 തീര്‍ത്ഥാടകര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്. മരിച്ചവരെ മക്കയില്‍ അടക്കം ചെയ്തതായും അദ്ദേഹം പറഞ്ഞു.

കനത്ത ചൂട്: ഹജ്ജിനിടെ ഇതുവരെ 550 തീര്‍ത്ഥാടകര്‍ മരിച്ചതായി റിപ്പോര്‍ട്ട്

ഈ വര്‍ഷം വീണ്ടും താപനില ഉയര്‍ന്നതോടെ ഹജ്ജിനിടെ കുറഞ്ഞത് 550 തീര്‍ത്ഥാടകരെങ്കിലും മരിച്ചതായി നയതന്ത്രജ്ഞര്‍ വ്യക്തമാക്കി. മക്കയിലെ ഏറ്റവും വലിയ മോര്‍ച്ചറികളില്‍ ഒന്നായ അല്‍-മുഐസെമിലെ മോര്‍ച്ചറിയില്‍ ആകെ 550 പേര്‍ ഉണ്ടെന്ന് നയതന്ത്രജ്ഞര്‍ പറഞ്ഞു. മരിച്ചവരില്‍ 323 പേര്‍ ഈജിപ്റ്റുകാരാണ്. ഇവരില്‍ ഭൂരിഭാഗം പേരും ചൂടുമായി ബന്ധപ്പെട്ട അസുഖങ്ങള്‍ ബാധിച്ചാണ് മരിച്ചത്. കാലാവസ്ഥാ വ്യതിയാനം തീര്‍ത്ഥാടനത്തെ കൂടുതലായി ബാധിക്കുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

ഉഷ്ണതരംഗം: ഹജ്ജ് തീര്‍ത്ഥാടനത്തിനെത്തിയ 14 പേര്‍ മരിച്ചു

ഹജ്ജ് തീര്‍ത്ഥാടനത്തിനിടെ ജോര്‍ദാന്‍ പൗരന്മാരായ 14 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. 17 പേരെ കാണാതായതായി ജോര്‍ദാന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് ജോര്‍ദാന്‍ അധികൃതര്‍ വ്യക്തമാക്കി. അതിശക്തമായ ഉഷ്ണതരംഗം മൂലമുണ്ടായ സൂര്യാഘാതമാണ് മരണത്തിന് കാരണം. മരിച്ചവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിനോ കൊണ്ടുപോകുന്നതിനോ ഉള്ള നടപടിക്രമങ്ങള്‍ സൗദി അധികാരികളുമായി ഏകോപിപ്പിക്കുകയാണെന്ന് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

അറഫാ സംഗമം ഇന്ന്; പ്രാര്‍ത്ഥനയോടെ ഹജ്ജ് തീര്‍ത്ഥാടകര്‍

ഹജ്ജ് തീര്‍ത്ഥാടകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന ദിനമാണ് ഇന്ന്. ഇന്നത്തെ പകല്‍ മുഴുവന്‍ തീര്‍ത്ഥാടകര്‍ അറഫയില്‍ പ്രാര്‍ത്ഥനയുമായി കഴിയും. ഹജ്ജിന്റെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങിന്റെ ഭാഗമാകാന്‍ തീര്‍ത്ഥാടക ലക്ഷങ്ങള്‍ ഇന്നലെ രാത്രി തന്നെ മിനായില്‍ നിന്ന് അറഫയിലേക്ക് യാത്ര ആരംഭിച്ചിരുന്നു. ഇന്ന് ഉച്ചയ്ക്ക് മുമ്പായി എല്ലാ തീര്‍ത്ഥാടകരും അറഫയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഹജ്ജ് ഒരുക്കങ്ങൾ പൂർത്തിയായി

ഈ വർഷത്തെ ഹജ്ജിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി എന്നും ഇതുവരെ ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നും 12 ലക്ഷം തീർത്ഥാടകർ എത്തിയെന്നും ഹജ്ജ് ഉംറ മന്ത്രി ഡോ. അൽറബീഅ പറഞ്ഞു. ഹജ്ജ് ഒരുക്കങ്ങളെ കുറിച്ച് നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. അതേസമയം ഹജ്ജ് തീർത്ഥാടകർക്കായി മിനായിൽ 1,60,000 തമ്പുകൾ സജ്ജീകരിച്ചിട്ടുണ്ടെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു.

ഹജ്ജ് ചട്ടങ്ങൾ ലംഘിക്കുന്നവർക്കെതിരെ ശിക്ഷ നടപ്പാക്കാൻ തുടങ്ങി

ഈ മാസം 20 വരെയാണ് അനുമതിയില്ലാതെ മക്കയിലേക്ക് പ്രവേശിക്കുന്നതിന് വിലക്കുള്ളത്. ഹജ്ജ് അനുമതി പത്രമില്ലാതെ പിടിക്കപ്പെടുന്നർക്ക് പിഴ ചുമത്തുമെന്ന് പൊതുസുരക്ഷ വിഭാഗം അറിയിച്ചു. മക്ക, ഹറം പരിസരം, പുണ്യസ്ഥലങ്ങൾ, റുസൈഫയിലെ ഹറമൈൻ റെയിൽവേ സ്റ്റേഷൻ, സുരക്ഷാ നിയന്ത്രണ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും അനുമതി ഇല്ലാതെ പ്രവേശിക്കാൻ പാടുള്ളതല്ല. ഇവിടങ്ങളിൽ നിയമം ലംഘിക്കുന്നവർക്കെതിരെയും ശിക്ഷാ നടപടി സ്വീകരിക്കും.

കേരളത്തില്‍ നിന്നുളള ഹജ്ജ് യാത്രാ നിരക്ക് നിശ്ചയിച്ചു

കേന്ദ്ര ഹജ്ജ് കമ്മിറ്റിയാണ് നിരക്ക് നിശ്ചയിച്ച് ഉത്തരവിറക്കിയത്. കരിപ്പൂര്‍ വിമാനത്താവളം വഴി പോകുന്ന ഹജ്ജ് തീര്‍ത്ഥാടകര്‍ 3,73,000 രൂപയാണ് നല്‍കേണ്ടത്. മറ്റ് വിമാനത്താവളങ്ങളേക്കാള്‍ 35,000 രൂപ അധികമാണിത്. കൊച്ചി വഴി പോകുന്നവര്‍ 3,37,100 രൂപയും കണ്ണൂര്‍ വഴി പോകുന്നവര്‍ 3,38,000 രൂപയും നല്‍കണം. കേരളത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ പേര്‍ ഹജ്ജിന് പുറപ്പെടുന്ന കരിപ്പൂരില്‍ അധിക നിരക്ക് ഇടാക്കുന്നതിന് എതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു.

റമദാന്‍ മാസത്തില്‍ ഒരാള്‍ക്ക് ഒരു ഉംറയ്ക്ക് മാത്രമെ അനുമതിയുള്ളു: ഉംറ മന്ത്രാലയം

റമദാന്‍ മാസത്തില്‍ ഒന്നിലധികം തവണ ഉംറ നിര്‍വഹിക്കാന്‍ അനുമതി നല്‍കാനാവില്ലെന്ന് ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. തിരക്ക് കുറയ്ക്കാനും മറ്റുള്ളവര്‍ക്ക് അവസരം നല്‍കാനും ലക്ഷ്യമിട്ടാണ് നടപടിയെന്നും മന്ത്രാലയം വ്യക്തമാക്കി. 'നുസ്‌ക്' പ്ലാറ്റ്‌ഫോമിലൂടെ ഒറ്റത്തവണ മാത്രമെ ഉംറ്ക്കുള്ള പെര്‍മിറ്റ് ലഭിക്കുകയുള്ളു. റമദാന്‍ മാസത്തില്‍ ഉംറക്കെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് മികച്ച സൗകര്യമൊരുക്കുന്നതിന് ഈ തീരുമാനം സഹായകമാകുമെന്നും മന്ത്രാലയം പറഞ്ഞു.

ഹജ്ജ് തീര്‍ത്ഥാടനത്തിന് പോകുന്നവര്‍ക്കായി ‘ഹജ്ജ് സുവിധ’ ആപ്പ് പുറത്തിറക്കി കേന്ദ്രം

ഈ വര്‍ഷം ഹജ്ജ് തീര്‍ത്ഥാടനത്തിന് പോകുന്നവര്‍ക്കായുള്ള പരിശീലന മൊഡ്യൂളുകള്‍, ഫ്‌ളൈറ്റ് വിവരങ്ങള്‍, താമസ സൗകര്യം തുടങ്ങിയ വിവരങ്ങള്‍ നല്‍കുന്ന ആപ്പാണ് ഹജ്ജ് സുവിധ. ഹജ്ജ് തീര്‍ത്ഥാടനത്തെ സുഗമവും സുഖപ്രദവുമായ അനുഭവമാക്കി മാറ്റാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ആപ്പ് പുറത്തിറക്കിയതെന്ന് ന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി ഇറാനി പറഞ്ഞു. യാത്രക്കിടെ തീര്‍ത്ഥാടകര്‍ നേരിടുന്ന പൊതുവായ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരങ്ങള്‍ ആപ്പിലൂടെ ലഭ്യമാകുമെന്നും അധികൃതര്‍ അറിയിച്ചു.

ഹജ്ജ് തീര്‍ത്ഥാടകരെ മക്കയില്‍ താമസിപ്പിക്കുന്നതിനുള്ള ഹൗസിങ് പെര്‍മിറ്റ് സ്വീകരിക്കുന്നതിനുള്ള കാലാവധി നീട്ടി

കെട്ടിട ഉടമകള്‍, റിയല്‍ എസ്‌റ്റേറ്റ് വികസന കമ്പനികള്‍, ഹോട്ടല്‍ എന്നിവയ്ക്ക് ഹജ്ജ് സീസണുകളിലേക്ക് തീര്‍ത്ഥാടകരെ താമസിപ്പിക്കുന്നതിനുള്ള പെര്‍മിറ്റുകള്‍ നല്‍കാന്‍ അവസരമൊരുക്കുന്നതിന് വേണ്ടി മക്ക ഡെപ്യൂട്ടി ഗവര്‍ണര്‍ അമീര്‍ സഊദ് ബിന്‍ മിശ്അലാണ് കാലാവധി നീട്ടി നല്‍കുന്നത്. മാര്‍ച്ചില്‍ അവസാനിക്കാനിരുന്ന കാലാവധിയാണ് മെയ് മാസം വരെ നീട്ടി നല്‍കിയിരിക്കുന്നത്. ജനുവരി മുതല്‍ പ്രില്‍ഗ്രിംസ് ഹൗസിങ് കമ്മിറ്റി അപേക്ഷ സ്വീകരിക്കല്‍ തുടങ്ങിയിരുന്നു.