പുതിയ സ്മാര്‍ട്ട് വാച്ച് സീരീസ് വിപണിയിലവരിപ്പിച്ച് നോയിസ്

വോര്‍ട്ടെക്ക്സ് പ്ലസ് എന്ന ഈ സീരീസിന് 1.46 ഇഞ്ച് 466*466px ഓള്‍വേസ് ഓണ്‍ ഡിസ്പ്ലേയാണുള്ളത്. 600 നിറ്റ്സ് ബ്രൈറ്റ്നെസില്‍ അമോലെഡ് ഫീച്ചറുകളും ഇവയ്ക്ക് ഉണ്ട്. ഏഴ് ദിവസം വരെ ബാറ്ററി ലൈഫാണ് ഇതിനുള്ളത്. കൂടാതെ 150 ഓളം മികച്ച വാച്ച് ഫെയിസുകളുണ്ട്. ബ്രീത് പ്രാക്ടീസ്, ഹാര്‍ട്ട് റേറ്റ് മോണിറ്റര്‍, SPO2 മോണിറ്റര്‍, സ്ലീപ്പ് മോണിറ്റര്‍, ഫീമെയില്‍ സൈക്കിള്‍ ട്രാക്ക് എന്നിങ്ങനെയുള്ള ഫീച്ചറുകളുമുണ്ട്. ട്രൂ സിന്‍ക് TM ബ്ലൂടൂത്ത് കോളിങ് ഫീച്ചറുകള്‍ സീംലെസ് കണക്ടിവിറ്റി ഉറപ്പാക്കുന്നു.

ഗാഡ്ജറ്റുകള്‍ക്ക് വമ്പന്‍ ഡിസ്‌കൗണ്ടുമായി ആമസോണ്‍ മെഗാ ഇലക്ട്രോണിക് ഡേ സെയില്‍

ഇലക്ട്രോണിക് ഗാഡ്ജറ്റുകള്‍ക്ക് 80 ശതമാനം വരെ ഡിസ്‌കൗണ്ടോടെയാണ് ആമസോണില്‍ മെഗാ ഇലക്ട്രോണിക് ഡേ സെയില്‍ ആരംഭിച്ചിരിക്കുന്നത്. ഹെഡ്‌ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍, ടാബ്ലെറ്റുകള്‍, ക്യാമറകള്‍ തുടങ്ങി നിരവധി ഉല്‍പ്പന്നങ്ങള്‍ക്കാണ് ആമസോണ്‍ ഓഫറുകളും ഡിസ്‌കൗണ്ടുകളും പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് പുറമെ ICICI, HDFC, SBI, J&K ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് അധികം ഡിസ്‌കൗണ്ടും നേടിയെടുക്കാം. ഏപ്രില്‍ 18 വരെയാണ് ഈ ഓഫര്‍ നിലവിലുളളത്.

ഷാവോമി വാച്ച് 2 അവതരിപ്പിക്കാന്‍ തയ്യാറെടുത്ത് ഷാവോമി

466 x 466 പിക്സല്‍ റസലൂഷനിലുള്ള 1.43 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ ആയിരിക്കും ഷാവോമി വാച്ച് 2ല്‍ ഉണ്ടായിരിക്കുക. ഓള്‍വേയ്സ് ഓണ്‍ മോഡ്, വലിപ്പമുള്ള ബെസല്‍ ഉള്‍പ്പടെയുള്ളവയും വാച്ചില്‍ ഉണ്ടാവും. വാച്ച് 2 പ്രോ മോഡലില്‍ ഉണ്ടായിരുന്ന റൊട്ടേറ്റിങ് ബെസല്‍ വാച്ച് 2ല്‍ ഉണ്ടാവില്ല. യൂറോപ്പില്‍ 200 യൂറോയ്ക്കും 220 യൂറോയ്ക്കും ഇടയിലായിരിക്കും ഇതിന് വില. വിന്‍ ഫ്യൂച്ചര്‍ DE എന്ന വെബ്‌സൈറ്റാണ് വാച്ചിന്റെ വിലയും ഡിസൈനും സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.

റെഡ്മി ബഡ്സ് 5 ഇന്ത്യന്‍ വിപണിയില്‍

എയര്‍പോഡിന് സമാനമായ സെമി-ഇന്‍ ഇയര്‍ ഡിസൈനിലുള്ള ഷാവോമിയുടെ ട്രൂ വയര്‍ലെസ് സ്റ്റീരിയോ ഹെഡ്സെറ്റാണ് റെഡ്മി ബഡ്സ് 5. ലെഗ്ഗിന്റെ നീളം വളരെ കുറവായ ഈ ഹെഡ്സെറ്റിന് ആക്ടീവ് നോയ്സ് കാന്‍സലേഷന്‍ ഫീച്ചര്‍ ഉപയോഗിച്ച് 46 ഡെസിബല്‍ വരെയുള്ള നോയ്സ് കുറയ്ക്കാന്‍ സാധിക്കും. ഫ്യൂഷന്‍ ബ്ലാക്ക്, ഫ്യൂഷന്‍ പര്‍പ്പിള്‍, ഫ്യൂഷന്‍ വൈറ്റ് കളര്‍ ഓപ്ഷനുകളില്‍ എത്തുന്ന റെഡ്മി ബഡ്സ് 5 ന്റെ വില 2999 രൂപയാണ്.