റെഡ്മി ബഡ്സ് 5 ഇന്ത്യന്‍ വിപണിയില്‍

എയര്‍പോഡിന് സമാനമായ സെമി-ഇന്‍ ഇയര്‍ ഡിസൈനിലുള്ള ഷാവോമിയുടെ ട്രൂ വയര്‍ലെസ് സ്റ്റീരിയോ ഹെഡ്സെറ്റാണ് റെഡ്മി ബഡ്സ് 5. ലെഗ്ഗിന്റെ നീളം വളരെ കുറവായ ഈ ഹെഡ്സെറ്റിന് ആക്ടീവ് നോയ്സ് കാന്‍സലേഷന്‍ ഫീച്ചര്‍ ഉപയോഗിച്ച് 46 ഡെസിബല്‍ വരെയുള്ള നോയ്സ് കുറയ്ക്കാന്‍ സാധിക്കും. ഫ്യൂഷന്‍ ബ്ലാക്ക്, ഫ്യൂഷന്‍ പര്‍പ്പിള്‍, ഫ്യൂഷന്‍ വൈറ്റ് കളര്‍ ഓപ്ഷനുകളില്‍ എത്തുന്ന റെഡ്മി ബഡ്സ് 5 ന്റെ വില 2999 രൂപയാണ്.
Tags : Gadget