UN സുരക്ഷാസമിതിയിൽ സ്ഥിരാംത്വത്തിനുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് ഫ്രഞ്ച് പ്രസിഡന്റ്
ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാസമിതിയിൽ സ്ഥിരാംഗത്വം നേടാനുള്ള ഇന്ത്യയുടെ ശ്രമത്തെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പിന്തുണച്ചു. സുരക്ഷാ സമിതിയെ കൂടുതൽ കാര്യക്ഷമം ആക്കുന്നതിന് കൂടുതൽ രാജ്യങ്ങളുടെ പ്രാതിനിധ്യം ആവശ്യമാണ് അതുകൊണ്ട് സുരക്ഷാ സമിതി വിപുലീകരിക്കുന്നതിന് ഫ്രാൻസ് അനുകൂലമാണെന്ന് UN ജനറൽ അസംബ്ലിയിൽ നടത്തിയ പ്രസംഗത്തിൽ ഇമ്മാനുവൽ മാക്രോൺ പറഞ്ഞു. ഇന്ത്യക്ക് പുറമേ ജർമ്മനി, ജപ്പാൻ, ബ്രസീൽ എന്നീ രാജ്യങ്ങൾക്കും സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വം നൽകണമെന്നും ഇമ്മാനുവൽ മാക്രോൺ ആവശ്യപ്പെട്ടു.
ഗാസയിൽ സമ്പൂർണ വെടിനിർത്തൽ വേണമെന്ന് ഇസ്രായേലിനോട് ഫ്രഞ്ച് പ്രസിഡന്റ്
ഇസ്രായേൽ പ്രധാനമന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ സമ്പൂർണ വെടിനിർത്തലിനായി ആവശ്യപ്പെട്ടത്. ഗാസയിൽ മാനുഷിക പ്രവർത്തങ്ങൾ ജോർദാനുമായി സഹകരിച്ചെന്ന് നടത്തുമെന്നും ഫ്രാൻസ് വ്യക്തമാക്കി.
2024 റിപ്പബ്ലിക് ദിനം: ഫ്രഞ്ച് പ്രസിഡന്റ് മുഖ്യാതിഥി
വരുന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ മുഖ്യാതിഥിയാകും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം മാക്രോൺ സ്വീകരിച്ചു. ഈ വർഷത്തെ ഫ്രാൻസിൻ്റെ ദേശിയ ദിനാഘോഷത്തിൽ നരേന്ദ്രമോദി വിശിഷ്ടാതിഥിയായി പങ്കെടുത്തിരുന്നു.