ജനവിധി ഇന്ന് അറിയാം

ഏഴ് ഘട്ടങ്ങളിലായി നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം ഇന്ന് അറിയാം. രാവിലെ 8 മണി മുതൽ വോട്ടെണ്ണൽ ആരംഭിക്കും. പോസ്റ്റല്‍ ബാലറ്റ് ആദ്യം എണ്ണിത്തീര്‍ക്കണമെന്ന ഇന്ത്യ സഖ്യത്തിന്റെ ആവശ്യം തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. എട്ട് മണിക്ക് ആരംഭിക്കുന്ന വോട്ടെണ്ണലിൽ ആദ്യ അരമണിക്കൂർ പോസ്റ്റൽ ബാലറ്റുകൾ മാത്രമാണ് എണ്ണുക. 8:30 മുതലാണ് ഇലക്ട്രോണിക് വോട്ടിങ് മെഷീനിലെ വോട്ടുകൾ എണ്ണിത്തുടങ്ങുക. പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങൾ BJP ക്ക് പ്രതീക്ഷ നൽകുന്നതാണ്. വൈകിട്ടോടെ തന്നെ എല്ലാ മണ്ഡലങ്ങളിലേയും യഥാർത്ഥ ഫലം വ്യക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. Read More

JNU തിരഞ്ഞെടുപ്പ്: ഭരണം നിലനിര്‍ത്തി ഇടതുപക്ഷം

ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി എന്നീ നാലു സ്ഥാനങ്ങളിലും ഇടതുപക്ഷം വിജയിച്ചു. ഓള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷന്റെ ധനഞ്ജയ് 2,598 വോട്ടുകള്‍ നേടി JNUSU പ്രസിഡന്റായി തിരഞ്ഞടുക്കപ്പെട്ടു. 27 വര്‍ഷത്തിനു ശേഷമാണ് ദളിത് വിഭാഗത്തില്‍ നിന്നുളള ഒരു വിദ്യാര്‍ത്ഥി JNUSU പ്രസിഡന്റാകുന്നത്.

തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് 17 സീറ്റുകളില്‍ ജയിച്ചു

കേരളത്തിലെ 33 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് 10 സീറ്റുകളിലും ബിജെപി നാല് സീറ്റുകളിലുമാണ് ജയിച്ചത്. യുഡിഎഫിന് ലഭിച്ച സീറ്റുകളിൽ 14 എണ്ണം കോൺഗ്രസ് നേടിയപ്പോള്‍ 3 എണ്ണം ലീഗ് സ്വന്തമാക്കി. ഓരോയിടത്ത് എസ്.ഡി.പി.ഐ.യും ആം ആദ്മി പാര്‍ട്ടിയും ജയിച്ചു.

സംസ്ഥാനത്തെ 33 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്

ഇന്നലെ നടന്ന തെരഞ്ഞെടുപ്പിൽ 72.71% പോളിംഗ് ആണ് രേഖപ്പെടുത്തിയത്. 14 ജില്ലകളിലായി ഒരു ജില്ലാ പഞ്ചായത്ത്, 5 ബ്ലോക്ക് പഞ്ചായത്ത്, 24 ഗ്രാമ പഞ്ചായത്ത്, 3 മുനിസിപ്പാലിറ്റി വാര്‍ഡുകളിലുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. രാവിലെ 10 മണി മുതൽ വോട്ടെണ്ണൽ ആരംഭിക്കും.

മിസോറാമിൽ സോറം പീപ്പിൾസ് മൂവ്മെന്‍റ് അധികാരത്തിലേക്ക്

മിസോറാം നിയമസഭാ തെരഞ്ഞെടുപ്പില്‍ 40 സീറ്റുകളില്‍ 27 സീറ്റുകളിലും വിജയിച്ച് സോറം പീപ്പിള്‍സ് മൂവ്മെന്‍റ് ഭരണത്തിലേക്ക്. കേവലഭൂരിപക്ഷത്തിന് 21 സീറ്റുകളാണ് വേണ്ടിയിരുന്നത്. ഭരണകക്ഷിയായ മിസോ നാഷണല്‍ ഫ്രണ്ടിന് 10 സീറ്റുകളിൽ മാത്രമാണ് വിജയിക്കാനായത്.

മിസോറമില്‍ സോറംപീപ്പിൾസ് മൂവ്മെന്‍റിന് വന്‍ മുന്നേറ്റം

ആകെയുള്ള 40 സീറ്റുകളില്‍ സോറംപീപ്പിൾസ് മൂവ്മെന്‍റ് (ZPM) 29 സീറ്റുകളില്‍ ലീഡ് ചെയ്യുകയാണ്. ഭരണകക്ഷിയായ മിസോ നാഷണല്‍ ഫ്രന്‍റ് (MNF) 7 ഇടങ്ങളിലാണ് ലീഡ് ചെയ്യുന്നത്. ബിജെപി 3 ഇടങ്ങളിലും കോണ്‍ഗ്രസ് ഒരിടത്തും ലീഡ് ചെയ്യുന്നു.

മിസോറാം തെരഞ്ഞെടുപ്പ്: വോട്ടെണ്ണൽ ഇന്ന്

നിയമസഭ തെരഞ്ഞെടുപ്പ് നടന്ന മിസോറാമിലെ വോട്ടെണ്ണൽ ഇന്ന് നടക്കും. ഭരണകക്ഷിയായ MNF ഉം പ്രാദേശിക കക്ഷിയായ ZPM ഉം തമ്മിൽ വാശിയേറിയ പോരാട്ടമാകും നടക്കുക എന്നാണ് സർവേ ഫലങ്ങളുള്ളത്.

മധ്യപ്രദേശിൽ അധികാരം നിലനിർത്തി ബിജെപി

230 സീറ്റുകളുള്ള മധ്യപ്രദേശിലെ 163 സീറ്റുകളിലും ബിജെപി വിജയിച്ചു. അതേസമയം തെലങ്കാനയിൽ മാത്രമാണ് കോൺഗ്രസിന് വിജയിക്കാൻ സാധിച്ചത്. 119 സീറ്റുകളുള്ള തെലങ്കാനയിൽ 64 സീറ്റുകൾ നേടിയാണ് കോൺഗ്രസ് വിജയിച്ചത്.

രാജസ്ഥാനിലും ഛത്തീസ്ഗഢിലും ബിജെപി അധികാരത്തിൽ

രാജസ്ഥാനിലെ 199 സീറ്റിൽ 115 സീറ്റുകളിലും വിജയിച്ച് ബിജെപി അധികാരത്തിൽ. 90 സീറ്റുകളുള്ള ഛത്തീസ്ഗഢിൽ 54 സീറ്റുകളിൽ വിജയിച്ചാണ് ബിജെപി അധികാരത്തിലെത്തിയത്. 35 സീറ്റുകളിൽ മാത്രമാണ് കോൺഗ്രസിന് ഛത്തീസ്ഗഢിൽ വിജയിക്കാനായത്.

തെലങ്കാനയിൽ കോൺഗ്രസ് മുന്നേറ്റം, ഛത്തീസ്ഗഢിൽ ഇഞ്ചോടിഞ്ച്

ഛത്തീസ്ഗഢിൽ ആകെയുള്ള 90 സീറ്റുകളിൽ 54 എണ്ണത്തിൽ ബിജെപി ലീഡ് ചെയ്യുമ്പോൾ 34 എണ്ണത്തിലാണ് കോൺഗ്രസ് ലീഡ് ചെയ്യുന്നത്. 119 സീറ്റുകളുള്ള തെലങ്കാനയിൽ കോൺഗ്രസ് 68 സീറ്റുകളിൽ ലീഡ് ചെയ്യുന്നുണ്ട്.