Short Vartha - Malayalam News

ജനവിധി ഇന്ന് അറിയാം

ഏഴ് ഘട്ടങ്ങളിലായി നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം ഇന്ന് അറിയാം. രാവിലെ 8 മണി മുതൽ വോട്ടെണ്ണൽ ആരംഭിക്കും. പോസ്റ്റല്‍ ബാലറ്റ് ആദ്യം എണ്ണിത്തീര്‍ക്കണമെന്ന ഇന്ത്യ സഖ്യത്തിന്റെ ആവശ്യം തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. എട്ട് മണിക്ക് ആരംഭിക്കുന്ന വോട്ടെണ്ണലിൽ ആദ്യ അരമണിക്കൂർ പോസ്റ്റൽ ബാലറ്റുകൾ മാത്രമാണ് എണ്ണുക. 8:30 മുതലാണ് ഇലക്ട്രോണിക് വോട്ടിങ് മെഷീനിലെ വോട്ടുകൾ എണ്ണിത്തുടങ്ങുക. പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങൾ BJP ക്ക് പ്രതീക്ഷ നൽകുന്നതാണ്. വൈകിട്ടോടെ തന്നെ എല്ലാ മണ്ഡലങ്ങളിലേയും യഥാർത്ഥ ഫലം വ്യക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആന്ധ്രപ്രദേശിലും ഒഡീഷയിലും നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലവും ഇന്ന് പ്രഖ്യാപിക്കും.