ടെക്കികള്‍ക്ക് തിരിച്ചടി; മറ്റു രാജ്യങ്ങളില്‍ നിന്നുള്ള നിയമനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങി UK

IT, ടെലികോം, എഞ്ചിനീയറിങ് മേഖലകളില്‍ വിദേശികള്‍ക്ക് വിസ നല്‍കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ബ്രിട്ടന്‍ ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്ത് കുടിയേറ്റക്കാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് സൂചന. ടെക്, എഞ്ചിനീയറിങ് മേഖലകള്‍ മറ്റു രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധ തൊഴിലാളികളെ ആശ്രയിക്കുന്നത് പുനപരിശോധിക്കാന്‍ കുടിയേറ്റ ഉപദേശക സമിതിയോട് ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് മാത്രം ആയിരക്കണക്കിന് IT, എഞ്ചിനീയറിങ് പ്രൊഫഷണലുകളാണ് ഓരോ വര്‍ഷവും ബ്രിട്ടനില്‍ ജോലിക്കായി എത്തുന്നത്.

ബ്രിട്ടന്‍ പാര്‍ലമെന്റില്‍ മലയാളി തിളക്കം

കെന്റ് കൗണ്ടിയിലുള്ള ആഷ്ഫഡ് മണ്ഡലത്തില്‍ നിന്ന് മത്സരിച്ച് വിജയം നേടിയ ലേബര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായ കോട്ടയം ഓണംതുരുത്ത് സ്വദേശിയുമായ സോജന്‍ ജോസഫാണ് പാര്‍ലമെന്റില്‍ ഇടംപിടിച്ചിരിക്കുന്നത്. ബ്രിട്ടീഷ് മുന്‍ ഉപപ്രധാനമന്ത്രിയും കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയുമായ ഡാമിയന്‍ ഗ്രീനിനെ 1779 വോട്ടിനാണ് സോജന്‍ പരാജയപ്പെടുത്തിയത്. സാജന്‍ ജോസഫിന് 15,262 വോട്ടുകള്‍ (32.5 ശതമാനം) ലഭിച്ചപ്പോള്‍ ഡാമിയന്‍ ഗ്രീനിന് 13,484 വോട്ടുകള്‍ (28.7 ശതമാനം) മാത്രമേ നേടാന്‍ കഴിഞ്ഞുള്ളു.Read More

UK തിരഞ്ഞെടുപ്പ്: സുനകിന് തോല്‍വി; ലേബര്‍ പാര്‍ട്ടി അധികാരത്തിലേക്ക്

UK പൊതു തിരഞ്ഞെടുപ്പില്‍ 650 സീറ്റുകളില്‍ 370 സീറ്റുകള്‍ നേടി ലേബര്‍ പാര്‍ട്ടി അധികാരത്തിലേറി. ഇന്ത്യന്‍ വംശജനും പ്രധാനമന്ത്രിയുമായ ഋഷി സുനകിന്റെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിക്ക് 90 സീറ്റുകള്‍ മാത്രമെ നേടാനായുള്ളു. ലേബര്‍ പാര്‍ട്ടി നേതാവ് കെയ്ര്‍ സ്റ്റാര്‍മര്‍ പ്രധാനമന്ത്രിയാകും. ഇതോടെ 14 വര്‍ഷത്തെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയുടെ ഭരണത്തിന് ആണ് തിരശ്ശീല വീഴുന്നത്. തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി സുനക് പറഞ്ഞു.

ബ്രിട്ടന്‍ അധികാര മാറ്റത്തിലേക്ക്; ചരിത്ര മുന്നേറ്റവുമായി ലേബര്‍ പാര്‍ട്ടി

ബ്രിട്ടന്‍ പൊതുതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവെ ലേബര്‍ പാര്‍ട്ടി മുന്നേറ്റം നടത്തുകയാണ്. ഇന്ത്യന്‍ വംശജനും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവുമായി ഋഷി സുനകിന് കനത്ത തിരിച്ചടിയാണ് ഉണ്ടായത്. 650 സീറ്റുകളില്‍ കെയിര്‍ സ്റ്റാമര്‍ നയിക്കുന്ന ലേബര്‍ പാര്‍ട്ടി 410 സീറ്റുകള്‍ ലീഡ് ചെയ്യുന്നു. 131 സീറ്റുകളില്‍ മാത്രമാണ് സുനകിന്റെ പാര്‍ട്ടിക്ക് മൂന്‍തൂക്കമുള്ളത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ 14 വര്‍ഷത്തെ ഭരണത്തുടര്‍ച്ചയ്ക്ക് അന്ത്യമാകാന്‍ പോകുന്നുവെന്നാണ് എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്.

ഋഷി സുനക്ക് ബ്രിട്ടനില്‍ ജനപ്രിയന്‍ അല്ലാതാകുന്നു

14 വർഷത്തെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഭരണം അവസാനിപ്പിക്കാൻ ബ്രിട്ടീഷുകാർ ആഗ്രഹിക്കുന്നു എന്നാണ് അടുത്തിടെ പുറത്തിറങ്ങിയ മിക്ക സര്‍വേകളും പറയുന്നത്. 18 മാസം മുമ്പ് പ്രധാനമന്ത്രി ആയതിന് ശേഷം ഋഷി സുനക്ക് ഒന്നും ചെയ്തിട്ടില്ലെന്നും വിമര്‍ശകര്‍ ആരോപിക്കുന്നു. നാഷണൽ ഹെൽത്ത് സർവീസ് വെയിറ്റിംഗ് ലിസ്റ്റുകൾ സുനക്ക് അധികാരമേറ്റ സമയത്തേക്കാൾ കൂടുതലാണ്, പണപ്പെരുപ്പം കുറഞ്ഞെങ്കിലും സാമ്പത്തിക വളർച്ച മുരടിപ്പിലാണ് തുടങ്ങിയ പ്രശ്നങ്ങളും ജനങ്ങള്‍ ഉന്നയിക്കുന്നു.Read More

ഗസയിലേക്ക് സഹായമെത്തിക്കാനായി സമുദ്ര സഹായ ഇടനാഴി സ്ഥാപിക്കാനൊരുങ്ങി ബ്രിട്ടന്‍

സിവിലിയന്‍ പിന്തുണയോടെ സഹായമെത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്നും 9.7 മില്യണ്‍ പൗണ്ടിന്റെ സഹായവസ്തുക്കള്‍ നല്‍കുമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു. വിവിധ സര്‍ക്കാരുകളുടെയും UNന്റെയും പിന്തുണയോടെയാണ് സൈപ്രസില്‍ നിന്ന് ഗസയിലേക്കുള്ള ഇടനാഴി സ്ഥാപിക്കുന്നത്. ഇടനാഴി സ്ഥാപിക്കുന്നതിനായി കിഴക്കന്‍ മെഡിറ്ററേനിയനിലേക്ക് ബ്രിട്ടീഷ് നാവികസേനാ കപ്പല്‍ വിന്യസിക്കും.

ബ്രിട്ടണിലെ വില്യം രാജകുമാരന്റെ ഭാര്യ കേറ്റ് മിഡിൽടണിന് കാന്‍സര്‍ സ്ഥിരീകരിച്ചു

കീമോതെറാപ്പിയിലൂടെ കടന്നുപോകുകയാണ് എന്ന് 42 കാരിയായ വെയിൽസ് രാജകുമാരി കേറ്റ് മിഡിൽടണ്‍ അറിയിച്ചു. ജനുവരിയില്‍ കേറ്റിന് അടിവയറ്റില്‍ ശസ്ത്രക്രിയ നടത്തിയിരുന്നു, നിലവിൽ ചികിത്സയുടെ ആദ്യ ഘട്ടത്തിലാണ് കേറ്റ്. കഴിഞ്ഞ ഫെബ്രുവരിയില്‍ ചാൾസ് രാജാവിനും കാൻസർ ബാധിച്ചതായി ബക്കിംഗ്ഹാം കൊട്ടാരം പുറത്തുവിട്ടിരുന്നു.

ബ്രിട്ടനിലെ ചാൾസ് രാജാവിന് കാൻസർ സ്ഥിരീകരിച്ചു

75 കാരനായ ചാൾസ് രാജാവിന് പ്രോസ്റ്റേറ്റ് ഗ്രന്ഥിയുമായി ബന്ധപ്പെട്ട കാൻസർ ആണ് സ്ഥിരീകരിച്ചത്. ചികിത്സ നടക്കുന്നതിനാല്‍ അദ്ദേഹം പൊതുജനങ്ങളെ കാണുന്ന പരിപാടികള്‍ ഒഴിവാക്കുമെന്ന് ബക്കിംഗ്ഹാം കൊട്ടാരം അറിയിച്ചു. ചാൾസ് രാജാവ് വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് UK പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു.

ബ്രീട്ടീഷ് ഹൈക്കമ്മീഷണറുടെ പാക് അധിനിവേശ കശ്മീര്‍ സന്ദർശനത്തിൽ പ്രതിഷേധവുമായി ഇന്ത്യ

പാകിസ്താനിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണർ ജെയ്ൻ മാരിയറ്റ് കഴിഞ്ഞ ദിവസം പാക് അധിനിവേശ കശ്മീര്‍ സന്ദർശിച്ചതിൽ ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണറോട് വിദേശകാര്യ സെക്രട്ടറി പ്രതിഷേധം രേഖപ്പെടുത്തി. മാരിയേറ്റിന്റെ സന്ദർശനം ഇന്ത്യയുടെ പരമാധികാരത്തെ ലംഘിക്കുന്ന നടപടിയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.