ആദ്യം ദിനം തന്നെ 100 കോടി ക്ലബ്ലില്‍ ഇടം നേടി ‘ഗോട്ട്’

റിലീസ് ചെയ്ത ആദ്യ ദിനം തന്നെ ആഗോളതലത്തില്‍ 100 കോടി ക്ലബ്ബില്‍ ഇടം നേടി വിജയ് ചിത്രം ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം (ദ ഗോട്ട്). കേരളത്തില്‍ നിന്ന് മാത്രം ചിത്രം 5 കോടിയിലേറെ രൂപ നേടി. വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത ആക്ഷന്‍ ചിത്രം തിയേറ്ററുകളില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്. അച്ഛനും മകനുമായി വിജയ് ഡബിള്‍ റോളില്‍ എത്തിയ ചിത്രത്തില്‍ മീനാക്ഷി ചൗധരിയാണ് നായിക. പ്രശാന്ത്, പ്രഭുദേവ, ജയറാം, സ്നേഹ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

1000 കോടി ക്ലബില്‍ ഇടം നേടി കല്‍ക്കി

ബോക്‌സോഫീസില്‍ റെക്കോര്‍ഡ് നേട്ടവുമായി പ്രഭാസ് ചിത്രം കല്‍ക്കി 2898 എഡി. ആഗോളതലത്തില്‍ 1000 കോടിയിലധികം രൂപയാണ് ചിത്രം നേടിയിരിക്കുന്നത്. ചിത്രത്തിന്റെ നിര്‍മാതാക്കളായ വൈജയന്തി മൂവീസ് ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. നാഗ് അശ്വിന്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ പ്രഭാസിന് പുറമെ, കമല്‍ ഹസന്‍, അമിതാഭ് ബച്ചന്‍, ദീപിക പദുക്കോണ്‍, ദുല്‍ഖര്‍ സല്‍മാന്‍, ശോഭന, അന്ന ബെന്‍ തുടങ്ങി വമ്പന്‍ താരനിരയാണ് അണിനിരന്നിരിക്കുന്നത്.

നാലു ദിവസത്തില്‍ 500 കോടി; ഞെട്ടിക്കുന്ന കളക്ഷനുമായി കല്‍ക്കി

ബോക്സോഫീസ് തൂത്തുവാരി പ്രഭാസ് ചിത്രം കല്‍ക്കി 2898 എഡി. വെറും നാല് ദിവസം കൊണ്ട് ആഗോളതലത്തില്‍ 500 കോടിയിലധികം രൂപയാണ് ചിത്രം നേടിയിരിക്കുന്നത്. ഇന്ത്യയിലെ അടുത്ത 1000 കോടി ചിത്രമായിരിക്കും കല്‍ക്കി എന്നാണ് ഈ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നാഗ് അശ്വിന്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ പ്രഭാസിന് പുറമെ, കമല്‍ ഹസന്‍, അമിതാഭ് ബച്ചന്‍, ദീപിക പദുക്കോണ്‍, ദുല്‍ഖര്‍ സല്‍മാന്‍, ശോഭന, അന്ന ബെന്‍ തുടങ്ങി വമ്പന്‍ താരനിരയാണ് അണിനിരന്നിരിക്കുന്നത്.

അഞ്ച് മാസത്തില്‍ 1000 കോടി കളക്ഷനുമായി മലയാള സിനിമ

ചരിത്രത്തിലാദ്യമായാണ് ആഗോളതലത്തില്‍ മലയാള സിനിമ 1000 കോടിയ്ക്ക് മുകളില്‍ കളക്ഷന്‍ നേടിയിരിക്കുന്നത്. മലയാള സിനിമയെ ആദ്യമായി 200 കോടി ക്ലബ്ബിലെത്തിച്ച മഞ്ഞുമ്മല്‍ ബോയ്‌സ്, 100 കോടി ക്ലബ്ബ് കടന്ന ആടുജീവിതം, ആവേശം, പ്രേമലു തുടങ്ങിയ ചിത്രങ്ങളാണ് മലയാള സിനിമയ്ക്ക് ഈ സുവര്‍ണ നേട്ടം സമ്മാനിച്ചത്. അഞ്ചു മാസം കൊണ്ടാണ് മലയാള സിനിമ ഇത്രയും വലിയ നേട്ടം കൈവരിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ റെക്കോര്‍ഡ് കളക്ഷനുമായിട്ടാകും മോളിവുഡ് ഈ വര്‍ഷം പൂര്‍ത്തിയാക്കുക എന്നാണ് വിലയിരുത്തല്‍.

പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച് നൂറു കോടി ക്ലബില്‍ ഇടം നേടി പ്രേമലു

വമ്പന്‍ താരനിരയില്ലാതെ ന്യൂജെന്‍ പിള്ളേരുടെ കഥ പറഞ്ഞെത്തിയ ചിത്രം 31 ദിവസം കൊണ്ടാണ് ആഗോളതലത്തില്‍ നൂറ് കോടി നേടിയിരിക്കുന്നത്. നസ്‌ലിന്‍, മമിത ബൈജു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഗിരീഷ് എ.ഡിയാണ് പ്രേമലു സംവിധാനം ചെയ്തത്. ഫെബ്രുവരി ഒമ്പതിന് തീയറ്ററുകളിലെത്തിയ ചിത്രം ഒരു മാസത്തിന് ശേഷവും വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.

250 കോടി ക്ലബിൽ ഇടം നേടി ബോളിവുഡ് ചിത്രം ഫൈറ്റർ

ഹൃതിക് റോഷൻ - ദീപിക പദുകോൺ എന്നിവരെ പ്രധാന കഥാപാത്രമാക്കി സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്ത ആക്ഷൻ ചിത്രമാണ് ഫൈറ്റർ. ജനുവരി 25ന് റിലീസ് ചെയ്ത ചിത്രം ഏഴ് ദിവസം കൊണ്ടാണ് ആഗോള തലത്തില്‍ 252.52 കോടി കളക്ഷന്‍ നേടിയിരിക്കുന്നത്. അനിൽ കപൂർ, കരൺ സിംഗ് ഗ്രോവർ, അക്ഷയ് ഒബ്‌റോയ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചത്.

ബോളിവുഡ് ചിത്രം ഫൈറ്റർ 100 കോടി ക്ലബിൽ ഇടം നേടി

സിദ്ധാർഥ് ആനന്ദിന്റെ സംവിധാനത്തിൽ ജനുവരി 25ന് റിലീസ് ചെയ്ത ഹൃതിക് റോഷൻ - ദീപിക പദുകോൺ ചിത്രം ഫൈറ്റർ 100 കോടി ക്ലബിൽ ഇടം നേടി. നാല് ദിവസം കൊണ്ട് 118 കോടി രൂപയാണ് ഫൈറ്റർ ഇന്ത്യയിൽ നിന്ന് നേടിയത്. 'പഠാന്' ശേഷം 100 കോടി ക്ലബിലെത്തുന്ന സിദ്ധാർഥ് ആനന്ദ് ചിത്രമാണ് ഫൈറ്റർ. അനില്‍ കപൂര്‍, അക്ഷയ് ഒബ്‌റോയി, കരണ്‍ സിങ് ഗ്രോവര്‍ തുടങ്ങിയവരാണ് ഫൈറ്ററിൽ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നവർ.