അപകടസാധ്യതയുള്ള ഒരു ഛിന്നഗ്രഹം ഭൂമിയിലിടിച്ചേക്കാമെന്ന് ISRO

ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് ISRO വ്യക്തമാക്കി. അപകടകാരിയായ അപ്പോഫിസ് എന്ന ഛിന്നഗ്രഹം 2029 ഏപ്രില്‍ 13നും വീണ്ടും 2036ലും ഭൂമിക്ക് തൊട്ടടുത്ത് എത്തുമെന്ന് ISRO ചെയര്‍മാന്‍ വ്യക്തമാക്കി. ഭൂമിയില്‍ ഇടിച്ചാല്‍ വംശനാശം വരെ സംഭവിക്കാമെന്ന് ISRO ചെയര്‍മാന്‍ എസ്. സോമനാഥ് പറഞ്ഞു. ഛിന്നഗ്രഹത്തെ വഴി തിരിച്ചുവിടാനുള്ള ആഗോളശ്രമത്തില്‍ ഇന്ത്യയും പങ്കാളിയാകുമെന്നും അദ്ദേഹം അറിയിച്ചു. ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാന്‍ 72 ശതമാനം സാധ്യതയുണ്ടെന്ന് നാസ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഒരു ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാന്‍ 72 ശതമാനം സാധ്യതയെന്ന് നാസ

അപകട സാധ്യതയുള്ള ഒരു ഛിന്നഗ്രഹം 2038ല്‍ ഭൂമിയില്‍ പതിക്കാന്‍ സാധ്യതയുണ്ടെന്നാണ് നാസ പറയുന്നത്. ഛിന്നഗ്രഹത്തെ നേരിടാന്‍ ഭൂമി വേണ്ടത്ര തയാറല്ലെന്നുമാണ് നാസയുടെ വിലയിരുത്തല്‍ മണിക്കൂറില്‍ 16,500 കിലോമീറ്റര്‍ വേഗതയിലാണ് ഈ ഛിന്നഗ്രഹത്തിന്റെ സഞ്ചാരം. എന്നാല്‍ ഇതിന്റെ വലിപ്പം, ഘടന, ദീര്‍ഘകാല പാത എന്നിവ കൃത്യമായി നിര്‍ണയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് നാസ പറയുന്നു.Read More

വിമാനത്തിന്റെ വലിപ്പമുള്ള ഛിന്നഗ്രഹം ഭൂമിക്കരികിലെത്തുമെന്ന മുന്നറിയിപ്പുമായി നാസ

2024 KN1 എന്ന ഛിന്നഗ്രഹമാണ് ഇന്ത്യന്‍ സമയം ഞായറാഴ്ച രാത്രി 11:39 ന് ഭൂമിക്കരികിലെത്തുകയെന്ന് നാസ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അമോര്‍ ഗ്രൂപ്പില്‍പ്പെട്ട ഈ ഛിന്നഗ്രഹം മണിക്കൂറില്‍ 16,500 കിലോമീറ്റര്‍ വേഗതയിലാണ് കുതിക്കുന്നത്. ഭൂമിക്ക് 5,610,000 കിലോമീറ്റര്‍ അകലെക്കൂടെയാണ് ഛിന്നഗ്രഹം കടന്നുപോവുക.

ഭൂമിക്കരികിലൂടെ ഇന്നൊരു ഛിന്നഗ്രഹം കടന്നുപോകുമെന്ന് നാസ

250 അടി വലിപ്പമുള്ള '2024 JB2'എന്ന ഛിന്നഗ്രഹം ഭൂമിക്കരികിലൂടെ കടന്നു പോകുമെന്ന് നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയാണ് അറിയിച്ചിരിക്കുന്നത്. അപ്പോളോ വിഭാഗത്തില്‍ പെടുന്ന ഈ ഛിന്നഗ്രഹത്തിന് മണിക്കൂറില്‍ 63683 കിലോമീറ്ററാണ് വേഗം. ഭൂമിയില്‍ നിന്ന് ഛിന്നഗ്രഹത്തിലേക്ക് 44.2 ലക്ഷം കിലോമീറ്ററിലേറെ ദൂരമുണ്ട്. ഇതിന് കാര്യമായ ഭീഷണി സൃഷ്ടിക്കാത്തതിനാല്‍ ശാസ്ത്രജ്ഞര്‍ അപകട മുന്നറിയിപ്പ് നല്‍കിയിട്ടില്ല.

ജനുവരി 21 ന് ജര്‍മനിയില്‍ മ്യൂണിക്കിന് മുകളില്‍ പൊട്ടിത്തെറിച്ച ഛിന്നഗ്രഹത്തിന് സൗരയൂഥത്തിന്റെ പഴക്കം

ഭൗമാന്തരീക്ഷത്തില്‍ കത്തിയമര്‍ന്ന 2024 BX1 എന്ന ഛിന്നഗ്രഹത്തിന്റെ അവശിഷ്ടങ്ങള്‍ പരിശോധിച്ചപ്പോള്‍ ഈ ഉല്‍ക്കാവശിഷ്ടങ്ങള്‍ ഓബ്രൈറ്റ്സ് എന്ന അപൂര്‍വവിഭാഗത്തില്‍ പെടുന്നവയാണെന്ന് കണ്ടെത്തി. 450 കോടി വര്‍ഷത്തെ പഴക്കമെങ്കിലും ഇതിന് ഉണ്ടാകും. ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലുള്ള ഛിന്നഗ്രഹ വലയത്തില്‍ നിന്നാണ് ഈ ഛിന്നഗ്രഹം ഭൂമിയില്‍ എത്തിയത്.

ഭീമന്‍ ഛിന്നഗ്രഹം ഭൂമിയെ കടന്ന് പോകും

2008 OS7 എന്ന് പേരിട്ടിരിക്കുന്ന ഛിന്നഗ്രഹത്തിന്റെ വലുപ്പം 1,570 അടിയാണ്. എന്നാല്‍ ഇത് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കാത്തതിനാല്‍ ആശങ്ക വേണ്ടെന്ന് നാസ അറിയിച്ചു. ഭൂമിയില്‍ നിന്ന് 17.7 ലക്ഷം മൈല്‍ അകലെ കൂടി കടന്നു പോകുന്ന ഛിന്നഗ്രഹത്തിന്റെ വേഗത സെക്കന്റില്‍ 18.2 കിലോമീറ്ററായിരിക്കും.