വര്‍ക്ക് ഫ്രം ഹോം സംവിധാനം അവസാനിപ്പിക്കാനൊരുങ്ങി ആമസോണ്‍

2025 ജനുവരി 2 മുതല്‍ ജീവനക്കാര്‍ ആഴ്ചയില്‍ അഞ്ച് ദിവസവും ഓഫീസിലെത്തണമെന്നാണ് ആമസോണ്‍ അറിയിച്ചിരിക്കുന്നത്. കോവിഡിനെ തുടര്‍ന്ന് നടപ്പാക്കിയ വര്‍ക്ക് ഫ്രം ഹോം ജോലി രീതി അവസാനിപ്പിക്കുകയാണെന്നും കോവിഡിന് മുമ്പ് എങ്ങനെയായിരുന്നോ ആ രീതിയിലുള്ള ജോലിയിലേക്ക് മടങ്ങാന്‍ തീരുമാനിച്ചിതായും CEO ആന്‍ഡി ജാസ്സി. അസാധാരണമായ സാഹചര്യങ്ങളിലൊഴികെ 2025 ജനുവരി 2 മുതല്‍ എല്ലാ ജീവനക്കാരും ആഴ്ചയിലെ അഞ്ച് ദിവസം ഓഫീസിലുണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജീവനക്കാര്‍ക്ക് അയച്ച കത്തിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ആമസോണ്‍ പ്രൈം ഡേ സെയില്‍ ജൂലൈ 20ന് ആരംഭിക്കും

ആമസോണ്‍ പ്രൈം ഡേ 2024 സെയില്‍ ജൂലൈ 20, ജൂലൈ 21 തീയതികളിലായി നടക്കും. സെയിലില്‍ സ്മാര്‍ട്ട് ഫോണുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, ഹെഡ്‌സെറ്റുകള്‍ തുടങ്ങി നിരവധി ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് വന്‍ വില കിഴിവില്‍ വാങ്ങാം. ചില ഉല്‍പ്പന്നങ്ങളില്‍ 80 ശതമാനം വരെ കിഴിവുകള്‍ നേടാനാകും. അതുപോലെ ICICI, SBI ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് പ്രത്യേക ഇളവും ലഭിക്കുന്നതായിരിക്കും.

ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് 2 ന് ആരംഭിക്കും

മൊബൈല്‍ ഫോണുകള്‍, ലാപ്ടോപ്പുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍, സ്മാര്‍ട്ട് ടിവികള്‍, എയര്‍ കണ്ടീഷണറുകള്‍, റെഫ്രിജറേറ്ററുകള്‍, വാഷിങ് മെഷീനുകള്‍ തുടങ്ങി എണ്ണമറ്റ ഉല്‍പ്പന്നങ്ങള്‍ക്ക് ആകര്‍ഷമായ ഓഫറുകളോടെയാണ് ആമസോണ്‍ സമ്മര്‍ സെയില്‍ ആരംഭിക്കുന്നത്. ആമസോണ്‍ പ്രൈം അംഗങ്ങള്‍ക്ക് മേയ് 2 അര്‍ദ്ധരാത്രി മുതലും മറ്റ് ഉപയോക്താക്കള്‍ക്ക് അന്നേ ദിവസം ഉച്ചയ്ക്ക് 12 മണി മുതലും സാധനങ്ങള്‍ വാങ്ങാം. ഇതിന് പുറമെ ICICI , ബാങ്ക് ഓഫ് ബറോഡ തുടങ്ങിയ തിരഞ്ഞെടുത്ത ബാങ്ക് കാര്‍ഡുകള്‍ക്ക് 10 ശതമാനം വരെ ക്യാഷ്ബാക്കും ലഭിക്കും.

ഗാഡ്ജറ്റുകള്‍ക്ക് വമ്പന്‍ ഡിസ്‌കൗണ്ടുമായി ആമസോണ്‍ മെഗാ ഇലക്ട്രോണിക് ഡേ സെയില്‍

ഇലക്ട്രോണിക് ഗാഡ്ജറ്റുകള്‍ക്ക് 80 ശതമാനം വരെ ഡിസ്‌കൗണ്ടോടെയാണ് ആമസോണില്‍ മെഗാ ഇലക്ട്രോണിക് ഡേ സെയില്‍ ആരംഭിച്ചിരിക്കുന്നത്. ഹെഡ്‌ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍, ടാബ്ലെറ്റുകള്‍, ക്യാമറകള്‍ തുടങ്ങി നിരവധി ഉല്‍പ്പന്നങ്ങള്‍ക്കാണ് ആമസോണ്‍ ഓഫറുകളും ഡിസ്‌കൗണ്ടുകളും പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് പുറമെ ICICI, HDFC, SBI, J&K ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് അധികം ഡിസ്‌കൗണ്ടും നേടിയെടുക്കാം. ഏപ്രില്‍ 18 വരെയാണ് ഈ ഓഫര്‍ നിലവിലുളളത്.

സാംസങ് ഗാലക്‌സി എസ്23 അള്‍ട്രയ്ക്ക് വമ്പന്‍ ഡിസ്‌കൗണ്ടുമായി ആമസോണ്‍

ഇന്ത്യയില്‍ 1,24,990 രൂപയ്ക്ക് ലോഞ്ച് ചെയ്ത ഗാലക്‌സി എസ്23 12GB റാം 256GB സ്റ്റോറേജ് വേരിയന്റ് ഇപ്പോള്‍ 1,09,999 രൂപയ്ക്ക് ആമസോണില്‍ നിന്ന് വാങ്ങാവുന്നതാണ്. അതായത് 14,991 രൂപയുടെ വിലക്കിഴിവാണ് ഉപയോക്താവിന് ലഭിക്കുക. അതുപോലെ 1,34,999 രൂപയ്ക്ക് അവതരിപ്പിച്ച 12GB റാം 512GB സ്റ്റോറേജ് വേരിയന്റിന് ഇപ്പോള്‍ 1,19,999 രൂപയാണ് ആമസോണിലെ വില. ഇതിലൂടെ ഉപയോക്താവിന് 15000 രൂപയുടെ ഡിസ്‌കൗണ്ട് ലഭിക്കും.

ഉപയോക്താക്കള്‍ക്കായി AI ഷോപ്പിംഗ് അസിസ്റ്റന്റിനെ അവതരിപ്പിച്ച് ആമസോണ്‍

ഉപയോക്താക്കളുടെ ഷോപ്പിംഗ് അനുഭവം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് വേണ്ടി കഴിഞ്ഞ ആഴ്ചയാണ് റൂഫസ് എന്ന AI ഷോപ്പിംഗ് അസിസ്റ്റന്റിനെ ആമസോണ്‍ അവതരിപ്പിച്ചത്. റൂഫസ് ചാറ്റ്‌ബോട്ട് ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കുകയും ഉല്‍പ്പന്നങ്ങള്‍ താരതമ്യം ചെയ്യുകയും നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുമെന്ന് ആമസോണ്‍ വ്യക്തമാക്കി. നിലവില്‍ usലെ ആമസോണ്‍ ഉപയോക്താക്കള്‍ക്ക് മാത്രമെ സേവനം ലഭ്യമാവുകയുള്ളു.

2024ല്‍ ജീവനക്കാരുടെ കൂട്ട പിരിച്ചുവിടലിനൊരുങ്ങി IT കമ്പനികള്‍

ആല്‍ഫബെറ്റ്, ആമസോണ്‍, സിറ്റി ഗ്രൂപ്പ്, ഇബേ, മാസി, മൈക്രോസോഫ്റ്റ്, ഷെല്‍, സ്പോർട്സ് ഇലസ്ട്രേറ്റഡ്, വെഫെയർ എന്നീ കമ്പനികളാണ് ഈ വർഷം ജീവനക്കാരെ പിരിച്ചുവിടുന്നതായി പ്രഖ്യാപിച്ചിരിക്കുന്നത്. 12000 പേരെ ഉടനെ പിരിച്ചുവിടുമെന്ന് യുണൈറ്റഡ് പാഴ്സല്‍ സർവീസും പ്രഖ്യാപിച്ചിട്ടുണ്ട്. AI സാങ്കേതികവിദ്യയെ കമ്പനികള്‍ ആശ്രയിക്കുന്നതും പിരിച്ചുവിടലിന് കാരണമാകുന്നുണ്ട്.