അട്ടപ്പാടിയിലടക്കം അഞ്ച് ഗ്രാമങ്ങളില്‍ 5 G സേവനമെത്തി

റിലയന്‍സ് ജിയോയും പട്ടികവര്‍ഗ വികസന വകുപ്പും കൈകോര്‍ത്തതോടെയാണ് ഗ്രാമങ്ങളിലേക്ക് 5 G സേവനം എത്തിക്കാനായത്. ഇന്റര്‍നെറ്റ് സേവനം പട്ടിക വിഭാഗ വികസന വകുപ്പ് മന്ത്രി ഒ. ആര്‍. കേളു ഉദ്ഘാടനം ചെയ്തു. അട്ടപ്പാടി അഗളി പഞ്ചായത്തിലെ കോട്ട മേട്, ചിറ്റൂര്‍, വയനാട് പുല്‍പ്പള്ളി മേലേക്കാപ്പ്, ഇടുക്കി കോഴിമല പാമ്പാടിക്കുഴി, പത്തനംതിട്ട പെരുനാട് അട്ടത്തോട് എന്നീ കേന്ദ്രങ്ങളിലെ സമൂഹൃ പഠനമുറികളിലും അംഗന്‍വാടികളിലുമാണ് 5 G സൗകര്യം എത്തിച്ചത്.

5G സേവനം ആരംഭിക്കാനൊരുങ്ങി Vi

അടുത്ത 6-7 മാസത്തിനുള്ളിൽ ഇന്ത്യയിൽ 5G അവതരിപ്പിക്കാനാണ് Vi പദ്ധതിയിടുന്നത്. 5G നെറ്റ്‌വർക്ക് ആരംഭിക്കുന്നതോടെ 3G പൂർണമായി ഒഴിവാക്കും എന്ന് Vi ചീഫ് എക്‌സിക്യൂട്ടീവ് അക്ഷയ മൂന്ദ്ര അറിയിച്ചതായാണ് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. നിലവില്‍ എയർടെല്ലും റിലയൻസ് ജിയോയുമാണ് 5G സേവനങ്ങൾ ആരംഭിച്ചിട്ടുളള ടെലികോം കമ്പനികള്‍.