കേരള സർവകലാശാല സെനറ്റ് യോഗം: സുരക്ഷ ആവശ്യപ്പെട്ട് സെനറ്റ് അംഗങ്ങൾ ഹൈക്കോടതിയിൽ

ഫെബ്രുവരി 16ന് കേരള സർവകലാശാല സെനറ്റ് യോഗം നടക്കാനിരിക്കെ പോലീസ് സുരക്ഷ ആവശ്യപ്പെട്ട് ഗവർണർ നോമിനേറ്റ് ചെയ്ത 7 സെനറ്റ് അംഗങ്ങൾ ഹൈക്കോടതിയെ സമീപിച്ചു. യോഗത്തിൽ പങ്കെടുക്കുന്നതിന് SFI, DYFI എന്നീ സംഘടനകളിൽ നിന്ന് ഭീഷണി നേരിടുന്നുണ്ടെന്ന് ഹർജിക്കാർ ആരോപിച്ചു. ഹർജിയിൽ പോലീസിന്റെ നിലപാട് തേടിയ കോടതി കേസ് നാളെ വീണ്ടും പരിഗണിക്കും.