കേരള യൂണിവേഴ്സിറ്റിയില്‍ സെനറ്റ് തിരഞ്ഞെടുപ്പിനിടെ സംഘര്‍ഷം; KSU- SFI പ്രവര്‍ത്തകര്‍ ഏറ്റുമുട്ടല്‍

യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഏഴ് സീറ്റുകളില്‍ SFIയ്യും സെനറ്റ് തിരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകളില്‍ KSUവും ആണ് വിജയിച്ചത്. KSUവിന്റെ ജയം റിസര്‍വേഷന്‍ സീറ്റുകളിലാണ്. രജിസ്ട്രാറുടെ സഹായത്തോടെ KSU തിരഞ്ഞെടുപ്പ് അട്ടിമറിച്ചെന്നാരോപിച്ചാണ് ഏറ്റുമുട്ടലുണ്ടായത്. 15 ബാലറ്റ് പേപ്പറുകള്‍ കാണാതായതോടെ തിരഞ്ഞെടുപ്പ് താത്കാലികമായി നിര്‍ത്തിവെക്കേണ്ടി വന്നു.

കേരള സർവകലാശാല സെനറ്റ്: ഗവർണർക്കെതിരെ SFI നൽകിയ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു

കേരള സർവകലാശാല സെനറ്റിലേക്ക് ചാൻസലറായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിയമിച്ചവർ യോഗ്യരായവർ അല്ലെന്ന് ആരോപിച്ച് SFI ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. ഹർജി ഫയലിൽ സ്വീകരിച്ച കോടതി ആരോപണത്തിൽ മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് നോട്ടീസ് അയച്ചു. നേരത്തെ സെനറ്റിലേക്ക് ഗവർണർ നൽകിയ ശുപാർശ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതേത്തുടർന്നാണ് ഗവർണർ വീണ്ടും സെനറ്റിലേക്ക് പുതിയ ആളുകളെ നാമനിർദേശം ചെയ്തത്.

കേരള സർവകലാശാല സെനറ്റിലേക്ക് വീണ്ടും പ്രതിനിധികളെ നാമനിർദേശം ചെയ്ത് ഗവർണർ

കേരള സർവകലാശാല സെനറ്റിലേക്ക് ഗവർണർ പുതുതായി 5 അംഗങ്ങളെ നാമനിർദേശം ചെയ്തു. ഒരു ഹെഡ്മാസ്റ്റർ പ്രതിനിധിയെയും നാലു വിദ്യാർത്ഥി പ്രതിനിധികളെയുമാണ് ഗവർണർ ഇക്കുറി നാമനിർദേശം ചെയ്തത്. ഇതിന് മുൻപ് ഗവർണർ നടത്തിയ നിയമനം ഹൈക്കോടതി റദ്ദാക്കിയിരുന്നു. യോഗ്യതയുടെ അടിസ്ഥാനത്തിൽ പുതിയ നാമനിർദേശം നൽകാനും കോടതി ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് ഗവർണർ വീണ്ടും സെനറ്റിലേക്ക് പ്രതിനിധികളെ നാമനിർദേശം ചെയ്തത്.

കേരള സര്‍വകലാശാല സെനറ്റിലേക്കുളള ഗവര്‍ണറുടെ നാമനിര്‍ദ്ദേശം ഹൈക്കോടതി റദ്ദാക്കി

സെനറ്റിലേക്ക് വിദ്യാര്‍ത്ഥി പ്രതിനിധികളിലായി നാലുപേരെയാണ് ഗവര്‍ണര്‍ സ്വന്തം നിലയില്‍ നാമനിര്‍ദ്ദേശം ചെയ്തിരുന്നത്. ഇതാണ് ഹൈക്കോടതി റദ്ദാക്കിയത്. ആറ് ആഴ്ച്ചയ്ക്കുള്ളില്‍ പുതിയ നാമനിര്‍ദ്ദേശം നടത്താനും ജസ്റ്റിസ് മുഹമ്മദ് നിയാസിന്റെ ബെഞ്ച് ഉത്തരവിട്ടു. അതേസമയം സര്‍ക്കാര്‍ നോമിനേറ്റ് ചെയ്ത രണ്ട് പേരുടെ നിയമനം ഹൈക്കോടതി ശരിവെച്ചു. സര്‍വകലാശാല രജിസ്ട്രാര്‍ നല്‍കിയ പട്ടിക അവഗണിച്ചായിരുന്നു ഗവര്‍ണര്‍ സ്വന്തം നിലയില്‍ പ്രതിനിധികളെ നോമിനേറ്റ് ചെയ്തത്.

കേരള സര്‍വകലാശാല കലോത്സവം പൂര്‍ത്തിയാക്കാന്‍ തീരുമാനം

പാതിവഴിയില്‍ നിര്‍ത്തി വച്ച കേരള സര്‍വകലാശാല കലോത്സവം പൂര്‍ത്തിയാക്കാന്‍ സര്‍വകലാശാല സിന്റിക്കേറ്റ് തീരുമാനിച്ചു. അതിനിടെ കലോത്സവം കോഴക്കേസില്‍ കുറ്റാരോപിതരായ നൃത്ത പരിശീലകരായ ജോമെറ്റ് മൈക്കിള്‍, സൂരജ് എന്നിവര്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. കലോത്സവം അലങ്കോലപ്പെടാനുണ്ടായ കാരണങ്ങള്‍ അന്വേഷിക്കാനും കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് തീരുമാനിച്ചു.

കേരള സർവകലാശാല യൂണിയൻ അസാധുവാക്കാൻ വൈസ് ചാൻസലർ തീരുമാനിച്ചു

കേരള സർവകലാശാല കലോത്സവത്തിലെ കോഴ ആരോപണത്തെ തുടർന്നുണ്ടായ സംഘർഷങ്ങളിലും പിന്നാലെ ഉണ്ടായ വിധികർത്താവിന്റെ മരണത്തിന്റെ പശ്ചാത്തലത്തിലുമാണ് VC യുടെ നടപടി. നിലവിലെ യൂണിയന്റെ കാലാവധി പുതുക്കണമെന്ന ആവശ്യം VC തള്ളി. സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പൊലീസിന് കത്ത് നൽകാനും അധികൃതർ തീരുമാനിച്ചു.

കേരള സര്‍വകലാശാല കലോത്സവം നിര്‍ത്തി വെച്ചു

കലോത്സവത്തിനിടെ ഉണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ വൈസ് ചാന്‍സിലറാണ് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയത്. ഇനി മത്സരങ്ങള്‍ ഉണ്ടാവില്ലെന്നും കഴിഞ്ഞ മത്സരങ്ങളുടെ ഫലവും പ്രഖ്യാപിക്കില്ലെന്നും കലോത്സവത്തിന്റെ സമ്മാപന സമ്മേളനവും ഉണ്ടാകില്ലെന്നും സര്‍വകലാശാല അറിയിച്ചു. കലോത്സവവുമായി ബന്ധപ്പെട്ട് ലഭിച്ച മുഴുവന്‍ പരാതികളും പരിശോധിക്കുമെന്നും അതിന് ശേഷം മാത്രമേ തീരുമാനമെടുകൂവെന്നും അധികൃതര്‍ വ്യക്തമാക്കി.

കേരള സര്‍വകലാശാല യുവജനോത്സവത്തിന് ‘ഇന്‍തിഫാദ’ എന്ന പേര് ഉപയോഗിക്കരുതെന്ന് വിസി

കേരള യൂണിവേഴ്സിറ്റി യൂത്ത് ഫെസ്റ്റിവല്‍ എന്ന പേരില്‍ കലോത്സവം നടത്തണമെന്നും പോസ്റ്റര്‍, സോഷ്യല്‍ മീഡിയ, നോട്ടീസ് എന്നിവിടങ്ങിളിലൊന്നും ഇന്‍തിഫാദ എന്ന പേര് ഉപയോഗിക്കരുതെന്നും വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മല്‍ ഉത്തരവിറക്കി. ഇന്‍തിഫാദ എന്ന പേരിട്ടിരിക്കുന്നതിനെതിരെ നിലമേല്‍ NSS കോളജ് വിദ്യാര്‍ത്ഥി ആശിഷ് എ.എസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇന്‍തിഫാദക്ക് തീവ്രവാദവുമായും പലസ്തീന്‍-ഇസ്രയേല്‍ യുദ്ധവുമായും ബന്ധമുണ്ടെന്ന് ആയിരുന്നു ഹര്‍ജിയിലെ വാദം.

കേരള VC നിയമനം: സെർച്ച് കമ്മറ്റിയിലേക്ക് സർവകലാശാല പ്രതിനിധിയെ നൽകില്ല

പ്രതിനിധിയെ അയക്കേണ്ട എന്നുള്ള സെനറ്റ് യോഗത്തിലെ തീരുമാനം ചാൻസലറായ ഗവർണറെ രേഖാമൂലം അറിയിച്ചു. പ്രോ ചാൻസലറായ ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു അധ്യക്ഷത വഹിച്ച യോഗത്തിലാണ് പ്രതിനിധിയെ നല്‍കേണ്ടതില്ല എന്ന പ്രമേയം സെനറ്റില്‍ ഭൂരിപക്ഷ പിന്തുണയോടെ പാസാക്കിയത്. സെനറ്റ് തീരുമാനത്തിന്റെ ഉന്നത വിദ്യാഭ്യാസമന്ത്രി ഒപ്പിട്ട മിനിട്ട്‌സ് ഗവർണർക്ക് നൽകി.

കേരള സർവകലാശാല സെനറ്റ് യോഗത്തിന് പോലീസ് സുരക്ഷ നൽകണമെന്ന് ഹൈക്കോടതി

കേരള സർവകലാശാല സെനറ്റ് യോഗത്തിന് ഗവർണർ നാമനിർദേശം ചെയ്ത സെനറ്റ് അംഗങ്ങൾക്ക് പോലീസ് സുരക്ഷ നൽകും. സെനറ്റ് അംഗങ്ങൾക്ക് കേരള സർവകലാശാല ക്യാംപസിലും, സെനറ്റ് ചേംബറിലും സുരക്ഷ ഏർപ്പെടുത്തുമെന്ന് സർക്കാർ കോടതിയെ അറിയിച്ചു. യോഗത്തിൽ പങ്കെടുക്കുന്നതിന് SFI യിൽ നിന്ന് ഭീഷണി നേരിടുന്നുണ്ടെന്നും സുരക്ഷ വേണമെന്നും ആവശ്യപ്പെട്ട് ഗവർണർ നാമനിർദേശം ചെയ്ത 7 സെനറ്റ് അംഗങ്ങളാണ് കോടതിയെ സമീപിച്ചത്.