ഈ വർഷം 3 പുതിയ ഇലക്ട്രിക് സ്കൂട്ടറുകള്‍ കൂടി അവതരിപ്പിക്കുമെന്ന് ഹീറോ

2024ല്‍ മൂന്ന് പുതിയ ഇലക്ട്രിക് സ്കൂട്ടറുകള്‍ പുറത്തിറക്കുമെന്ന് ഹീറോ മോട്ടോകോർപ് CEO നിരഞ്ജൻ ഗുപ്ത. കാലിഫോർണിയ ആസ്ഥാനമായ സീറോ മോട്ടോർസൈക്കില്‍സുമായുള്ള സഹകരണത്തിലൂടെ ഇലക്ട്രിക് ബൈക്കുകള്‍ പുറത്തിറക്കാനുള്ള സാധ്യതയും കമ്പനി പരിഗണിക്കുന്നുണ്ട്. ഇലക്ട്രിക് സ്കൂട്ടർ വിഭാഗത്തില്‍ 2022 ല്‍ കമ്പനി പുറത്തിറക്കിയ 'വിദ'യാണ് ഇപ്പോള്‍ വിപണിയിലുള്ളത്.