Short Vartha - Malayalam News

ഹീറോ സൂം110 കോംബാറ്റ് എഡിഷന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു

സൂം 110cc സ്‌കൂട്ടറിന്റെ ഒരു പ്രത്യേക പതിപ്പാണ് അവതരിപ്പിച്ചിരിക്കുന്നത്. 80,967 രൂപയാണ് സ്‌കൂട്ടറിന്റെ എക്‌സ് ഷോറൂം വില. പുതിയ മാറ്റ് ഷാഡോ ഗ്രേ കളര്‍ സ്‌കീമിലാണ് പുതിയ പതിപ്പ് എത്തുന്നത്. ബോഡിയില്‍ സ്‌പോര്‍ട്ടി നിയോണ്‍ യെല്ലോ, ഡാര്‍ക്ക് ഗ്രേ ഗ്രാഫിക്‌സ് ഫീച്ചറമുണ്ട്. ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഒരു പൂര്‍ണ്ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. USB ചാര്‍ജിംഗ് പോര്‍ട്ട്, പ്രൊജക്ടര്‍ LED ഹെഡ്ലൈറ്റ്, കോര്‍ണറിംഗ് ലാമ്പുകള്‍, ബൂട്ട് ലൈറ്റ്, LED ടെയില്‍ലൈറ്റ് എന്നിവയാണ് മറ്റു പ്രത്യേകതകള്‍.