നാല് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിൽ വിറ്റഴിഞ്ഞത് 1,17,208 യൂണിറ്റ് ചേതക്ക് ഇ-സ്‌കൂട്ടറുകൾ

ആദ്യ വര്‍ഷത്തിൽ ചെറുതായി തുടങ്ങിയ ചേതകിന്റെ വിൽപ്പനയിൽ 2023ൽ എത്തിയപ്പോൾ 284 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഉണ്ടായത്. 2024 ജനുവരിയില്‍ ഇതുവരെ ചേതക്കിന് ലഭിച്ചിരിക്കുന്നത് 11,000 ബുക്കിങ്ങുകളാണ്. ഈ ജനുവരിയിൽ ഏറെ മാറ്റങ്ങളും പുതുമകളുമായി ചേതക് പ്രീമിയം വേരിയന്റ് ബജാജ് വിപണിയില്‍ എത്തിച്ചതും വളർച്ചയ്ക്ക് മുതൽക്കൂട്ടാവുകയാണ്.