33 വർഷത്തിനിടെ പശ്ചിമഘട്ടത്തിൽ പുതിയയിനം ചിത്രശലഭം

ശ്രീവില്ലിപുത്തൂരിനടുത്ത മേഘമല കടുവസങ്കേതത്തിൽനിന്നാണ് പുതിയയിനം ചിത്രശലഭത്തെ കണ്ടെത്തിയത്. പുതിയയിനം സിൽവർലൈൻ ചിത്രശലഭത്തിന് സിഗരിറ്റിസ് മേഘമലയെൻസിസ് എന്ന് പേരിട്ടു. വാനം എന്ന സന്നദ്ധസംഘടനയിലെ ഗവേഷകരാണ് പുതിയയിനം ചിത്രശലഭത്തെ തിരിച്ചറിഞ്ഞത്.