സിം കാർഡുകളുമായി ബന്ധപ്പെട്ട് പുതിയ നിയമങ്ങൾ അവതരിപ്പിച്ച് കേന്ദ്രം
സിം കാർഡ് വിൽക്കുന്നതിനും വാങ്ങുന്നതിനും പുതിയ നിയമങ്ങൾ കേന്ദ്ര ടെലികമ്മ്യൂണിക്കേഷൻസ് വിഭാഗം അവതരിപ്പിച്ചു. സിം കാർഡുകൾ ഉപയോഗിച്ച് നടക്കുന്ന തട്ടിപ്പുകൾ ഇല്ലാതാക്കാൻ വേണ്ടിയാണ് പുതിയ നിയമങ്ങൾ നടപ്പിലാക്കുന്നത്. നിയമങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.
ഇന്ത്യയില്‍ 21 ലക്ഷം സിം കാര്‍ഡുകള്‍ എടുത്തിരിക്കുന്നത് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച്
കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം നിര്‍മിതബുദ്ധി ഉപയോഗിച്ച് നടത്തിയ സര്‍വേയിലാണ് ഈ കണ്ടെത്തല്‍. ഇത്തരം കണക്ഷനുകള്‍ റദ്ദാക്കുമെന്ന് വാര്‍ത്താവിതരണ മന്ത്രാലയം അറിയിച്ചു. സംശയമുള്ള ഉപയോക്താക്കളുടെ പട്ടിക BSNL, ഭാരതി എയര്‍ടെല്‍, MTNL, റിലയന്‍സ് ജിയോ, വൊഡാഫോണ്‍ ഐഡിയ തുടങ്ങിയ കമ്പനികള്‍ക്ക് കണക്ഷനുകള്‍ റദ്ദാക്കാനായി നല്‍കിക്കഴിഞ്ഞു. ഈ നമ്പരുകള്‍ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്കോ തട്ടിപ്പുകള്‍ക്കോ ഉപയോഗിക്കുന്നുവെന്നാണ് സംശയം.
സിം കാർഡ് നിയമങ്ങൾ ലംഘിച്ചാൽ 10 ലക്ഷം വരെ പിഴ
സിം കാര്‍ഡ് വില്‍പ്പന നടത്തുന്നവര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ 10 ലക്ഷം രൂപ പിഴ ഈടാക്കും. ഡീലര്‍മാര്‍ക്ക് പോലീസ് വെരിഫിക്കേഷനും നിര്‍ബന്ധമാക്കും. ഒരു വ്യക്തിക്ക് പരമാവധി വാങ്ങാവുന്നത് ഒമ്പത് സിം കാര്‍ഡുകള്‍ വരെയാണ്.