ഏഷ്യൻ കപ്പ് നിയന്ത്രിക്കുന്ന ആദ്യ വനിതയായി ജാപ്പനീസ് റഫറി യോഷിമി യമഷിത

ഖത്തറിലെ അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ നാളെ നടക്കാനിരിക്കുന്ന ഇന്ത്യ-ഓസ്‌ട്രേലിയ മത്സരമാണ് യോഷിമി നിയന്ത്രിക്കുക. യോഷിമിയുടെ അസിസ്റ്റന്റുമാരും വനിതാ റഫറിമാര്‍ തന്നെയായിരിക്കുമെന്ന് ഏഷ്യൻ ഫുട്‌ബോൾ കോൺഫെഡറേഷൻ വ്യക്തമാക്കി. മക്കോട്ടോ ബോസോനോ, നവോമി തെഷിരോഗി എന്നിവരാണ് യോഷിമിക്കൊപ്പം കളിക്കളത്തിലെത്തുന്ന അസിസ്റ്റന്റ് റഫറിമാർ.