ഷാവോമി വാച്ച് 2 അവതരിപ്പിക്കാന്‍ തയ്യാറെടുത്ത് ഷാവോമി

466 x 466 പിക്സല്‍ റസലൂഷനിലുള്ള 1.43 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ ആയിരിക്കും ഷാവോമി വാച്ച് 2ല്‍ ഉണ്ടായിരിക്കുക. ഓള്‍വേയ്സ് ഓണ്‍ മോഡ്, വലിപ്പമുള്ള ബെസല്‍ ഉള്‍പ്പടെയുള്ളവയും വാച്ചില്‍ ഉണ്ടാവും. വാച്ച് 2 പ്രോ മോഡലില്‍ ഉണ്ടായിരുന്ന റൊട്ടേറ്റിങ് ബെസല്‍ വാച്ച് 2ല്‍ ഉണ്ടാവില്ല. യൂറോപ്പില്‍ 200 യൂറോയ്ക്കും 220 യൂറോയ്ക്കും ഇടയിലായിരിക്കും ഇതിന് വില. വിന്‍ ഫ്യൂച്ചര്‍ DE എന്ന വെബ്‌സൈറ്റാണ് വാച്ചിന്റെ വിലയും ഡിസൈനും സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.