യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടംനേടി അസാമിലെ മൊയ്ദാംസ്

അസമിലെ അഹോം രാജവംശത്തിന്റെ ശവകുടീരങ്ങളായ മൊയ്ദാംസ് യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തി. ന്യൂഡല്‍ഹിയില്‍ നടന്ന യുനെസ്‌കോയുടെ ലോക പൈതൃക സമിതിയുടെ 46ാമത് യോഗത്തിലാണ് ഈ പ്രഖ്യാപനം. ഇതോടെ ഇന്ത്യയിലെ 43ാമത്തെയും അസാമിലെ മൂന്നാമത്തേയും ലോക പൈതൃക കേന്ദ്രമായി മൊയ്ദാംസ് മാറി. അസമിലെ അഹോം രാജാക്കന്മാര്‍ക്കും രാജ്ഞിമാര്‍ക്കും പ്രഭുക്കന്മാര്‍ക്കും വേണ്ടി നിര്‍മ്മിച്ച പരമ്പരാഗത ശ്മശാനങ്ങളാണ് മൊയ്ദാംസ്.

UNESCO ലോക പൈതൃക സമ്മേളനത്തിന് ഇന്ന് തുടക്കമാകും

UNESCO യുടെ 46-ാമത് ലോക പൈതൃക സമ്മേളനത്തിന് ഇന്ന് ന്യൂഡൽഹിയിൽ തുടക്കമാകും. ജൂലൈ 31 വരെയാണ് സമ്മേളനം.195 രാജ്യങ്ങളില്‍ നിന്നുള്ള സര്‍ക്കാര്‍ പ്രതിനിധികള്‍, മുതിര്‍ന്ന നയതന്ത്രജ്ഞര്‍, പുരാവസ്തു വിദഗ്ധര്‍, ഗവേഷകര്‍ എന്നിവരടക്കം 2,500-ലധികം പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുക. ലോക പൈതൃക പദവിക്ക് വേണ്ടിയുള്ള 36 അപേക്ഷകൾ സമ്മേളനത്തിൽ പരിഗണിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സമ്മേളനം ഉദ്ഘാടനം ചെയ്യുക.

യുനെസ്‌കോയുടെ സാഹിത്യനഗരമായി കോഴിക്കോട്; ഔദ്യോഗികമായി പ്രഖ്യാപിച്ചു

സാഹിത്യ നഗര പദവി ലഭിക്കുന്ന രാജ്യത്തെ ആദ്യത്തെ നഗരമാണ് കോഴിക്കോട്. മുഹമ്മദ് അബ്ദുറഹിമാന്‍ സ്മാരക ജൂബിലി ഹാളില്‍വെച്ച് നടന്ന ചടങ്ങില്‍ മന്ത്രി എം. ബി. രാജേഷാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. 2023 ഒക്ടോബര്‍ 31നാണ് കോഴിക്കോടിനെ സാഹിത്യനഗരമായി യുനെസ്‌കോ അംഗീകരിച്ചത്. നാലുവര്‍ഷത്തെ പ്രവര്‍ത്തനങ്ങളാണ് ഇതിനായി ആസൂത്രണം ചെയ്യുന്നത്.

ലോക പൈതൃക പട്ടികയിലേക്ക് 12 മറാഠ കോട്ടകള്‍ നാമനിര്‍ദേശം ചെയ്ത് ഇന്ത്യ

മറാഠ മിലിട്ടറി ലാന്‍ഡ്‌സ്‌കേപ്‌സ് ഓഫ് ഇന്ത്യ എന്ന പേരിലുള്ള 12 കോട്ടകളെയാണ് യുനസ്‌കോയുടെ ലോക പൈതൃക പട്ടികയിലേക്ക് നിര്‍ദേശിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിലെ സല്‍ഹര്‍, ശിവ്‌നേരി, ലോഗഡ്, ഖണ്ഡേരി, റൈഗഡ്, രാജ്ഗഡ്, പ്രതാപ്ഗഡ്, സുവര്‍ണദുര്‍ഗ്, പന്‍ഹാല, വിജയ്ദുര്‍ഗ്, സിന്ധുദുര്‍ഗ്, തമിഴ്‌നാട്ടിലെ ഗിന്‍ഗീ കോട്ട എന്നിവയാണ് പട്ടികയിലുള്ളത്. ഇതില്‍ എട്ട് കോട്ടകള്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെ സംരക്ഷണത്തിലുള്ളവയാണ്.