തെലങ്കാനയില്‍ കനത്ത മഴയും വെള്ളപ്പൊക്കവും; 29 മരണം

സംസ്ഥാനത്ത് ആഗസ്റ്റ് 31നും സെപ്റ്റംബര്‍ 3നും ഇടയില്‍ രേഖപ്പെടുത്തിയ മഴയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ 33 ജില്ലകളില്‍ 29 എണ്ണം പ്രളയബാധിതമായി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രളയബാധിത ജില്ലകളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മൂന്ന് കോടി രൂപ വീതം അനുവദിക്കുന്നുണ്ടെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി ശാന്തി കുമാരി അറിയിച്ചു. സംസ്ഥാന സര്‍ക്കാറിന്റെ പ്രാഥമിക കണക്കനുസരിച്ച് മഴയിലും വെള്ളപ്പൊക്കത്തിലും 5,438 കോടി രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ട്.

കനത്ത മഴ: തെലങ്കാനയില്‍ 16 മരണം

തെലങ്കാനയില്‍ കനത്ത മഴ തുടരുന്നു. മഴക്കെടുതില്‍ 16 പേര്‍ മരണപ്പെട്ടു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് തെലങ്കാന സര്‍ക്കാര്‍ 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. കനത്തമഴയില്‍ സംസ്ഥാനത്ത് 5,000 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തല്‍. മുഖ്യമന്ത്രി രേവന്ത് റെഡ്ഡി അടിയന്തര സഹായത്തിനായി കേന്ദ്രത്തോട് അഭ്യര്‍ത്ഥിക്കുക്കയും വെള്ളപ്പൊക്കത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ആന്ധ്രയിലും തെലങ്കാനയിലും മഴക്കെടുതി രൂക്ഷം

മഴക്കെടുതിയിൽ വലഞ്ഞ് ആന്ധ്രയും തെലങ്കാനയും. ഇതുവരെ 27 മരണമാണ് ഇരു സംസ്ഥാനങ്ങളിലുമായി റിപ്പോർട്ട് ചെയ്തത്. മഴക്കെടുതിക്കിടെ ഇന്നലെ മുതൽ ഇതുവരെ 140 ട്രെയിനുകൾ റദ്ദാക്കുകയും നൂറോളം ട്രെയിനുകൾ വഴിതിരിച്ചു വിടുകയും ചെയ്തു. ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുമായി സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും എല്ലാ സഹായവും വാഗ്ദാനം ചെയ്തു. ദേശീയ ദുരന്ത നിവാരണ സേനയുടെ 26 സംഘങ്ങളെ ഇരു സംസ്ഥാനങ്ങളിലുമായി രക്ഷാപ്രവർത്തനത്തിന് വിന്യസിച്ചിട്ടുണ്ട്.

പ്രഭാതഭക്ഷണത്തില്‍ പല്ലി; തെലങ്കാനയില്‍ 35 വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

തെലങ്കാനയിലെ മേദക് ജില്ലയിലെ സര്‍ക്കാര്‍ ഹോസ്റ്റലില്‍ കഴിഞ്ഞ ദിവസം നല്‍കിയ പ്രഭാതഭക്ഷണത്തിലാണ് പല്ലിയെ കണ്ടെത്തിയത്. ഇത് കഴിച്ച 35 വിദ്യാര്‍ത്ഥികള്‍ക്ക് ഛര്‍ദ്ദി, വയറിളക്കം എന്നിവയുണ്ടാവുകയും ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. സംഭവത്തില്‍ ഹോസ്റ്റലിലെ കെയര്‍ടേക്കര്‍ക്കും സ്പെഷ്യല്‍ ഓഫീസര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും അശ്രദ്ധ കാണിച്ചതിന് പാചകക്കാരനെയും അസിസ്റ്റന്റ് പാചകക്കാരനെയും പിരിച്ചുവിടുകയും ചെയ്തതായി മേദക് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.

തെലങ്കാനയില്‍ കോണ്‍ഗ്രസും BJPയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം

തെലങ്കാനയില്‍ ആകെയുള്ള 17 സീറ്റുകളില്‍ എട്ട് സീറ്റുകളില്‍ വീതം കോണ്‍ഗ്രസും BJPയും ലീഡ് ചെയ്യുകയാണ്. ബാക്കിയുള്ള ഒരു സീറ്റില്‍ അസദുദ്ദിന്‍ ഒവൈസിയുടെ ഓള്‍ ഇന്ത്യ മജ്‌ലിസാണ് ലീഡ് ചെയ്യുന്നത്. എന്നാല്‍ മുന്‍ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ ഭാരത രാഷ്ട്ര സമിതിക്ക് ഒരു സീറ്റില്‍ പോലും ലീഡില്ല. BRSന്റെ വോട്ട് വിഹിതം പകുതിയിലധികം ഇടിഞ്ഞു. ഈ വോട്ടുകള്‍ BJPയിലേക്ക് ഒഴുകിയെന്നാണ് വിലയിരുത്തല്‍.

ഇനി മുതല്‍ ഹൈദരാബാദ് ആന്ധ്രാപ്രദേശ്, തെലങ്കാനയുടെ സംയുക്ത തലസ്ഥാനമല്ല

2014ലെ ആന്ധ്രാപ്രദേശ് പുനസംഘടന നിയമം അനുസരിച്ച് ഹൈദരാബാദ് ജൂണ്‍ രണ്ട് മുതല്‍ തെലങ്കാനയുടെയും ആന്ധ്രാപ്രദേശിന്റെയും പൊതു തലസ്ഥാനമല്ലാതായി മാറും. ഇനി മുതല്‍ ഹൈദരാബാദ് തെലങ്കാനയുടെ തലസ്ഥാനം മാത്രമായിരിക്കും. 2014ല്‍ അവിഭക്ത ആന്ധ്രാപ്രദേശിന്റെ വിഭജനം നടന്നപ്പോള്‍ 10 വര്‍ഷത്തേക്ക് ഹൈദരാബാദിനെ ഇരു സംസ്ഥാനങ്ങളുടെയും തലസ്ഥാന നഗരമാക്കി മാറ്റിയിരുന്നു.

രോഹിത് വെമുല കേസ് പുനഃരന്വേഷണത്തിന് തെലങ്കാന സര്‍ക്കാര്‍ ഒരുങ്ങുന്നു

രോഹിത് വെമുലയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലെ ക്ലോഷര്‍ റിപ്പോര്‍ട്ടിന് എതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. ഇതിനെ തുടര്‍ന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി രോഹിത്തിന്റെ കുടുംബവുമായി കൂടിക്കാഴ്ച നടത്തും. കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുമെന്ന് തെലങ്കാന DGP രവി ഗുപ്ത പറഞ്ഞു. യഥാര്‍ത്ഥ ജാതിസ്വത്വം വെളിപ്പെടുമെന്ന് ഭയന്നാണ് രോഹിത് വെമുലയുടെ ആത്മഹത്യ എന്നാണ് ക്ലോഷര്‍ റിപ്പോര്‍ട്ടില്‍ പോലീസ് കോടതിയെ അറിയിച്ചത്.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം; അമിത് ഷാക്കെതിരെ കേസ്

തെലങ്കാനയിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ കേസെടുത്തത്. തെലങ്കാന പ്രദേശ് കോണ്‍ഗ്രസ് കമിറ്റിയുടെ വൈസ് പ്രസിഡന്റ് നിരഞ്ജന്‍ റെഡ്ഡിയാണ് അമിത് ഷാക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. അമിത് ഷാ നടത്തിയ പ്രചാരണ റാലിയില്‍ കുട്ടികളെ ഉപയോഗിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്. റാലിയില്‍ BJP ചിഹ്നം പിടിച്ച് കുട്ടികളെത്തിയത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.

തെലങ്കാന മുൻ മുഖ്യമന്ത്രി KCR നെ 48 മണിക്കൂര്‍ പ്രചാരണത്തിൽ നിന്നും വിലക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ

കോൺ​ഗ്രസ് നേതാക്കളെ അപമാനിക്കുന്ന തരത്തില്‍ പ്രസ്താവനകള്‍ നടത്തി എന്ന ആരോപണത്തിലാണ് BRS അധ്യക്ഷന്‍ കൂടിയായ കെ. ചന്ദ്രശേഖർ റാവുവിനെ പ്രചാരണത്തിൽ നിന്നും വിലക്കിയത്. ഇന്ന് രാത്രി എട്ട് മണി മുതൽ 48 മണിക്കൂർ നേരം പ്രചാരണത്തിൽ നിന്നും വിട്ടുനിൽക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഏപ്രിൽ 6 ന് സിർസില്ലയിൽ തിരഞ്ഞെടുപ്പ് റാലിയില്‍ ആണ് KCR അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയത്.

തെലങ്കാന സ്റ്റേറ്റ് ബോര്‍ഡ് ഓഫ് ഇന്റര്‍മിഡിയറ്റ് പരീക്ഷയില്‍ തോറ്റു; ഏഴ് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തു

ആറ് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയുമാണ് ജീവനൊടുക്കിയത്. കഴിഞ്ഞ ബുധനാഴ്ചയാണ് തെലങ്കാന സ്റ്റേറ്റ് ബോര്‍ഡ് ഓഫ് ഇന്റര്‍മിഡിയറ്റ് പരീക്ഷയുടെ ഒന്നാം വര്‍ഷ, രണ്ടാം വര്‍ഷ ഫലങ്ങള്‍ പ്രഖ്യാപിച്ചത്. പരീക്ഷയില്‍ തോറ്റതറിഞ്ഞ് മഹബൂബാദിലും സുല്‍ത്താന്‍ബസാറിലും നല്ലകുണ്ടയിലുമുള്ള വിദ്യാര്‍ത്ഥികളാണ് ആത്മഹത്യ ചെയ്തത്.