നാഷണൽ ഹെറാൾഡ് കേസ്: രാഹുൽ ഗാന്ധിയെ ED വീണ്ടും ചോദ്യം ചെയ്തേക്കും

നാഷണൽ ഹെറാൾഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ ED വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുന്നു. കേസിൽ അന്വേഷണം അവസാനഘട്ടത്തിലേക്ക് കടക്കുന്ന സാഹചര്യത്തിലാണ് രാഹുലിനെ ED വീണ്ടും ചോദ്യം ചെയ്യാൻ തയ്യാറെടുക്കുന്നത്. കേസുമായി ബന്ധപ്പെട്ട് മുമ്പ് പലതവണ ED രാഹുൽ ഗാന്ധിയെയും സോണയ ഗാന്ധിയെയും ചോദ്യം ചെയ്തിരുന്നു. കേസിൽ 751 കോടി രൂപയുടെ സ്വത്തുകൾ ED നേരത്തെ കണ്ടുകെട്ടിയിരുന്നു.

കോണ്‍ഗ്രസിന്റെ ലോക്സഭാ ഉപനേതാവായി ഗൗരവ് ഗൊഗോയി

അസമില്‍ നിന്നുള്ള MPയാണ് ഗൗരവ് ഗൊഗോയി. കൊടിക്കുന്നില്‍ സുരേഷ് MPയെ പാര്‍ട്ടി ചീഫ് വിപ്പായും നിയമിച്ചു. നിയമിച്ച വിവരം അറിയിച്ച് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് സോണിയ ഗാന്ധി ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ലയ്ക്ക് കത്തയച്ചു. മാണിക്കം ടാഗോര്‍ MP, മുഹമ്മദ് ജാവേദ് എന്നിവരെ പാര്‍ട്ടി വിപ്പുമാരായും നിയമിച്ചു.

സോണിയ ഗാന്ധി കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍പേഴ്‌സൺ

കോൺഗ്രസ് പാർലമെൻ്ററി പാർട്ടി അധ്യക്ഷയായി സോണിയ ഗാന്ധി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് സോണിയാ ഗാന്ധിയുടെ പേര് പാർലമെൻ്ററി പാർട്ടി അധ്യക്ഷയായി നിർദേശിച്ചത്. ഗൗരവ് ഗൊഗോയ്, കെ സുധാകരൻ, താരിഖ് അൻവർ എന്നിവർ നിർദേശത്തെ പിന്തുണച്ചു. രാജസ്ഥാനില്‍ നിന്നാണ് സോണിയ ഗാന്ധി രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

എക്‌സിറ്റ് പോളുകള്‍ തള്ളി സോണിയ ഗാന്ധി

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലം എക്‌സിറ്റ് പോളുകള്‍ക്ക് നേര്‍ വിപരീതമായിരിക്കുമെന്നും കാത്തിരുന്ന് കാണാമെന്നും സോണിയ ഗാന്ധി പറഞ്ഞു. നടന്നത് മോദി പോളാണെന്നായിരുന്നു രാഹുല്‍ഗാന്ധിയുടെ പ്രതികരണം. എക്‌സിറ്റ് പോളുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ വോട്ടെണ്ണല്‍ സുതാര്യമാക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യ സഖ്യ നേതാക്കള്‍ ഇന്നലെ തിരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടിരുന്നു. പോസ്റ്റല്‍ ബാലറ്റുകള്‍ ആദ്യം എണ്ണി ഫലം പ്രഖ്യാപിക്കണമെന്നും അതിന് ശേഷം മാത്രമേ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ വോട്ടുകള്‍ എണ്ണാവൂ എന്നുമാണ് നേതാക്കള്‍ കമ്മീഷനോട് ആവശ്യപ്പെട്ടത്.

വിദ്വേഷ പ്രസംഗം ആവർത്തിച്ച് അമിത് ഷാ

സോണിയ ഗാന്ധി MP ഫണ്ടിന്റെ 70 ശതമാനത്തിലേറെയും ചിലവഴിച്ചത് ന്യൂനപക്ഷങ്ങൾക്ക് വേണ്ടിയാണ് എന്നാണ് അമിത് ഷാ നടത്തിയ പരാമർശം. റായ്ബറേലിയിൽ BJP യുടെ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ. ഒരുപാട് വർഷം ഗാന്ധി കുടുംബത്തിന് മണ്ഡലത്തിൽ അവസരം നൽകിയിട്ടും ഒരു തരത്തിലുമുള്ള വികസന പ്രവർത്തനം അവർ നടത്തിയില്ലെന്നും അമിത് ഷാ കുറ്റപ്പെടുത്തി. 2004 മുതൽ സോണിയ ഗാന്ധി വിജയിച്ചിരുന്ന റായ്ബറേലിയിൽ ഇത്തവണ രാഹുൽ ഗാന്ധിയാണ് കോൺഗ്രസ് സ്ഥാനാർത്ഥി.

സോണിയ ഗാന്ധി രാജ്യസഭാ MP യായി സത്യപ്രതിജ്ഞ ചെയ്തു

രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭാ MP യായി ആണ് കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി രാജ്യസഭയിലെത്തിയത്. സോണിയ ഗാന്ധി, കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് തുടങ്ങി 14 പേരാണ് ഇന്ന് രാജ്യസഭാ MP മാരായി സത്യപ്രതിജ്ഞ ചെയ്തത്. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ കാലാവധി പൂർത്തിയായതിനെ തുടർന്ന് ഒഴിവ് വന്ന സീറ്റിലേക്കാണ് സോണിയ ഗാന്ധി രാജസ്ഥാനിൽ നിന്ന് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. 25 വർഷം ലോക്സഭാ MP യായിരുന്ന സോണിയ ഗാന്ധി ആദ്യമായാണ് രാജ്യസഭയിലെത്തുന്നത്.

കോണ്‍ഗ്രസിനെ സാമ്പത്തികമായി തകര്‍ക്കാന്‍ പ്രധാനമന്ത്രി ആസൂത്രിത ശ്രമം നടത്തി: സോണിയ ഗാന്ധി

കോണ്‍ഗ്രസിലെ സാമ്പത്തിക പ്രതിസന്ധി പാര്‍ട്ടിയെ മാത്രമല്ല ജനാധിപത്യത്തെയും ബാധിക്കുന്നുണ്ടെന്ന് സോണിയ ഗാന്ധി പറഞ്ഞു. ഒരു വശത്ത് സുപ്രീംകോടതി ഇലക്ട്രല്‍ ബോണ്ടുകള്‍ ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിച്ചു. ഇലക്ട്രല്‍ ബോണ്ടുകള്‍ വഴി BJP വലിയ നേട്ടമുണ്ടാക്കിയിരുന്നു. മറുവശത്ത് അവര്‍ കോണ്‍ഗ്രസിന്റെ അക്കൗണ്ടുകള്‍ തകര്‍ക്കാനുളള ആസൂത്രിത ശ്രമം നടത്തി. ഇത് ജനാധിപത്യവിരുദ്ധമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട് സോണിയ ഗാന്ധി

രാജസ്ഥാനില്‍ നിന്നാണ് സോണിയാ ഗാന്ധി രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ആരോഗ്യ പ്രശ്നങ്ങള്‍ കാരണം വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സോണിയ ഗാന്ധി രാജ്യസഭയിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. BJP യുടെ ചുന്നിലാല്‍ ഗദാസിയ, മദന്‍ റാത്തോഡ് എന്നിവരും രാജസ്ഥാനില്‍ നിന്ന് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാത്തത് ആരോഗ്യ കാരണങ്ങളാലെന്ന് സോണിയ ഗാന്ധി

തന്റെ ഹൃദയവും ആത്മാവും റായ്ബറേലിക്കൊപ്പമാണെന്നും പ്രതിസന്ധി ഘട്ടത്തില്‍ കൂടെ നിന്നതിന് നന്ദിയെന്നും സോണിയ ഗാന്ധി പറഞ്ഞു. രാജ്യസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇന്നലെ പത്രിക സമര്‍പ്പിച്ചതിന് പിന്നാലെയാണ് പ്രതികരണം. രാജസ്ഥാനില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥി ആയാണ് രാജ്യസഭയിലേക്ക് മത്സരിക്കുക.

രാജ്യസഭാ തിരഞ്ഞെടുപ്പ്: സോണിയ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

രാജസ്ഥാനില്‍ നിന്ന് മത്സരിക്കാനാണ് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി വാദ്ര, മുന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്, സംസ്ഥാന അധ്യക്ഷന്‍ ഗോവിന്ദ് സിങ് ദോതസ്ര എന്നിവരും സോണിയാ ഗാന്ധിക്ക് ഒപ്പമുണ്ടായിരുന്നു. രാജസ്ഥാനില്‍ 10 രാജ്യസഭാ സീറ്റുകളാണുള്ളത്.