ജനുവരി 21 ന് ജര്‍മനിയില്‍ മ്യൂണിക്കിന് മുകളില്‍ പൊട്ടിത്തെറിച്ച ഛിന്നഗ്രഹത്തിന് സൗരയൂഥത്തിന്റെ പഴക്കം
ഭൗമാന്തരീക്ഷത്തില്‍ കത്തിയമര്‍ന്ന 2024 BX1 എന്ന ഛിന്നഗ്രഹത്തിന്റെ അവശിഷ്ടങ്ങള്‍ പരിശോധിച്ചപ്പോള്‍ ഈ ഉല്‍ക്കാവശിഷ്ടങ്ങള്‍ ഓബ്രൈറ്റ്സ് എന്ന അപൂര്‍വവിഭാഗത്തില്‍ പെടുന്നവയാണെന്ന് കണ്ടെത്തി. 450 കോടി വര്‍ഷത്തെ പഴക്കമെങ്കിലും ഇതിന് ഉണ്ടാകും. ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലുള്ള ഛിന്നഗ്രഹ വലയത്തില്‍ നിന്നാണ് ഈ ഛിന്നഗ്രഹം ഭൂമിയില്‍ എത്തിയത്.