ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനായി രോഹിത് ശര്‍മ തന്നെ തുടരും

ചാമ്പ്യന്‍സ് ട്രോഫി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പും രോഹിത് ശര്‍മ തന്നെ നയിക്കും. രോഹിത്തിന്റെ ക്യാപ്റ്റന്‍സിയില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടെന്ന് BCCI വ്യക്തമാക്കി. രോഹിത്തിന് കീഴില്‍ 2025ലെ ചാമ്പ്യന്‍സ് ട്രോഫിയിലും അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന മൂന്നാം ICC ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും ഇന്ത്യ വിജയിക്കുമെന്ന് BCCI സെക്രട്ടറി ജയ് ഷാ പറഞ്ഞു.

ടി20യില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് രോഹിത് ശര്‍മയും കോഹ്‌ലിയും

ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയ്ക്കായി രണ്ടാം കിരീടം ഏറ്റുവാങ്ങിയതിന് ശേഷമാണ് ഇരുവരും വിരമിക്കല്‍ പ്രഖ്യാപിച്ചത്. 59 പന്തില്‍ കോഹ്‌ലി നേടിയ 76 റണ്‍സാണ് ഇന്ത്യയുടെ കിരീട വിജയത്തിന് അടിത്തറയിട്ടത്. ക്യാപ്റ്റനായി ലോകകപ്പ് ഉയര്‍ത്തി ശേഷമാണ് രോഹിത്തിന്റെ പടിയിറക്കം. എട്ട് മത്സരങ്ങളില്‍ 257 റണ്‍സുമായി റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്താണ് രോഹിത്.

T20 ലോകകപ്പിനായി ചര്‍ച്ചകള്‍ നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് രോഹിത് ശര്‍മ

T20 ലോകകപ്പിനുള്ള പദ്ധതികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഹെഡ് കോച്ച് രാഹുല്‍ ദ്രാവിഡുമായും ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറുമായും കൂടിക്കാഴ്ച്ച നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ഞങ്ങളാരും പരസ്പരം കണ്ടിട്ടില്ല. തങ്ങള്‍ മൂവരുമോ BCCI പ്രതിനിധിയോ ക്യാമറയ്ക്ക് മുന്നിലെത്തി പറയുന്നതല്ലാതെയുളള റിപ്പോര്‍ട്ടുകള്‍ വ്യാജമാണെന്നും ആരാധകര്‍ ഇതൊന്നും വിശ്വസിക്കരുതെന്നും രോഹിത് വ്യക്തമാക്കി.

IPLല്‍ റെക്കോര്‍ഡ് നേട്ടങ്ങളുമായി രോഹിത് ശര്‍മ

കഴിഞ്ഞ ദിവസം നടന്ന മുംബൈ ഇന്ത്യന്‍സ്-ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരത്തിലാണ് രോഹിത് റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയത്. T20 യില്‍ 250 മത്സരം വിജയിക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടമാണ് ഹിറ്റ്മാന്‍ നേടിയെടുത്തത്. ഇതുകൂടാതെ ഡല്‍ഹിക്കിതിരെ മാത്രം ആയിരം റണ്‍സ്, IPLല്‍ ഒരു ടീമിനെതിരെ ഏറ്റവും കൂടുതല്‍ സിക്‌സ് നേടിയ താരം, IPLല്‍ 100 ക്യാച്ചെടുക്കുന്ന നാലാമത്തെ താരം എന്നീ നേട്ടങ്ങളും രോഹിത് ഒറ്റ മത്സരത്തിലൂടെ സ്വന്തമാക്കി.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമായി രോഹിത് ശര്‍മ്മ

വിരാട് കോഹ്‌ലിയെ മറികടന്നാണ് രോഹിത് ഒന്നാമത് എത്തിയിരിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ രണ്ടു ഇന്നിംഗ്സുകളിലായി 27 റണ്‍സ് നേടിയതോടെയാണ് രോഹിത് വിരാടിനെ മറികടന്നത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 29 മത്സരങ്ങളില്‍ നിന്ന് 2242 റണ്‍സ് ആണ് രോഹിത് ശര്‍മ്മ നേടിയിട്ടുളളത്. 36 മത്സരങ്ങളില്‍ നിന്ന് 2235 റണ്‍സ് ആണ് കോഹ്‌ലി നേടിയിട്ടുളളത്.