സംസ്ഥാന സര്‍ക്കാര്‍ 29 രൂപയ്ക്ക് നല്‍കുന്ന ‘ശബരി കെ റൈസ്’ സപ്ലൈകോയിലൂടെ വില്‍പ്പനയ്ക്ക് എത്തിക്കും

കിലോഗ്രാമിനു 40.11 രൂപയ്ക്ക് വാങ്ങുന്ന അരി സബ്സിഡി നല്‍കി കെ റൈസ് എന്ന പേരില്‍ നൽകുകയാണ്. ജയ (29 രൂപ), കുറുവ (30), മട്ട (30) എന്നീ ഇനം അരികളാണ് തുടക്കത്തില്‍ ശബരി കെ റൈസായി വില്‍പ്പനയ്ക്ക് എത്തിക്കുന്നത്. പ്രതിമാസം 5 കിലോഗ്രാം അരിയാണ് ലഭിക്കുക. ഇന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ കെ റൈസിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച ശേഷം വിൽപ്പന തുടങ്ങുന്നതാണ്.

കേന്ദ്രത്തിന്റെ ഭാരത് അരിക്ക് ബദല്‍; കുറഞ്ഞ വിലയ്ക്ക് ശബരി അരി വിപണിയിലിറക്കാന്‍ കേരളം

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് അരി എത്തിച്ച് സ്വന്തം നിലയില്‍ വിതരണം ചെയ്യാനാണ് സംസ്ഥാനത്തിന്റെ നീക്കം. ഇക്കാര്യം പരിശോധിക്കാന്‍ സപ്ലൈകോയ്ക്ക് നിര്‍ദേശം നല്‍കിയതായി ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു. മലയാളികള്‍ ഉപയോഗിക്കുന്ന അരിയാകും വിതരണം ചെയ്യുകയെന്നും ഇത് കേന്ദ്രവും കേരളവും തമ്മിലുള്ള മത്സരമല്ലെന്നും മന്ത്രി പറഞ്ഞു.

ഭാരത് അരി ഇന്ന് പാലക്കാട് ഒറ്റപ്പാലത്ത് വിതരണം ചെയ്യും

ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ ഭാരത് അരി വിതരണം ചെയ്യുന്നത് എന്ന് സംസ്ഥാന ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് തൃശ്ശൂര്‍ കൂടാതെ മറ്റൊരു ജില്ലയിലേക്ക് അരി ലഭ്യമാക്കിയിരിക്കുന്നത്. പാലക്കാട്‌ നഗരത്തില്‍ ഭാരത് അരിയുടെ വില്‍പ്പന ഇന്നലെ ഉണ്ടായിരുന്നു. 1000ത്തോളം ആളുകള്‍ അരി വാങ്ങിയതായി അധികൃതര്‍ അറിയിച്ചു.

ഭാരത് റൈസ് തൃശ്ശൂരിൽ കൊണ്ടുവന്ന് കേന്ദ്ര സര്‍ക്കാര്‍ വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുന്നതായി ഭക്ഷ്യ മന്ത്രി

ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തും ഭാരത് റൈസ് വില്‍പ്പന നടത്തുന്നില്ല. സപ്ലൈകോയില്‍ അരിയില്ലെന്ന് വരുമ്പോൾ ജനങ്ങള്‍ സ്വാഭാവികമായും സംസ്ഥാന സര്‍ക്കാരിനെതിരെ തിരിയും. ഇത് മുതലെടുക്കാനാണ് ഭാരത് റൈസ് കൊണ്ടു വന്നിരിക്കുന്നത്. മോദി സര്‍ക്കാരിന്‍റെ നടപടി സങ്കുചിത രാഷ്ട്രീയമാണെന്ന് വ്യക്തമാണെന്നും മന്ത്രി ജി.ആർ. അനിൽ പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്‍റെ ഭാരത് അരി സംസ്ഥാനത്ത് ആദ്യം വില്‍പ്പന തുടങ്ങിയത് തൃശ്ശൂരില്‍

കിലോയ്ക്ക് 29 രൂപ നിരക്കില്‍ തൃശ്ശൂരില്‍ 150 ചാക്ക് പൊന്നി അരിയാണ് വില്‍പ്പന നടത്തിയത്. അടുത്തയാഴ്ചയോടെ കേരളത്തില്‍ ആകെ ഭാരത് അരി വില്‍പ്പനയ്ക്ക് എത്തിക്കുമെന്ന് നാഷണൽ കോ–ഓപറേറ്റീവ് കൺസ്യൂമർ ഫെഡറേഷന്‍ അറിയിച്ചു. ഭാരത് അരി വിതരണത്തിന് ഷോപ്പുകള്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നതായും അധികൃതര്‍ പറഞ്ഞു.

കിലോഗ്രാമിന് 29 രൂപ എന്ന നിരക്കില്‍ ഭാരത് അരി കേന്ദ്രസർക്കാര്‍ പുറത്തിറക്കി

അടുത്തയാഴ്ച വിപണിയിലെത്തുന്ന അരി അഞ്ച്, 10 കിലോ ഗ്രാം പാക്കറ്റുകളിലായിരിക്കും ലഭിക്കുക. നാഫെഡ്, നാഷണൽ കോ-ഓപ്പറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷൻ, കേന്ദ്രീയ ഭണ്ഡാർ തുടങ്ങിയ സംവിധാനങ്ങളിലൂടെ അരി പൊതുവിപണിയില്‍ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലൂടെയും അരി വാങ്ങാന്‍ സാധിക്കുന്നതാണ്.

അരി കയറ്റുമതി ഗണ്യമായി കുറഞ്ഞതായി കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി

ചെങ്കടലില്‍ യെമൻ ആസ്ഥാനമായുള്ള ഹൂതി ഭീകരര്‍ തുടര്‍ച്ചയായ ആക്രമണങ്ങള്‍ നടത്തുന്നതിനാല്‍ ഗള്‍ഫ് രാജ്യങ്ങളിലേക്കും യൂറോപ്യൻ രാജ്യങ്ങളിലേക്കുമുളള ഇന്ത്യയുടെ അരി കയറ്റുമതിയില്‍ തടസ്സം നേരിട്ടിരിക്കുകയാണ്. ഡിസംബറിലെ കയറ്റുമതി കണക്കുകൾ പുറത്തുവന്നതിന് ശേഷം ഇതുസംബന്ധിച്ച വ്യക്തമായ ചിത്രം പുറത്തുവരുമെന്നും കേന്ദ്ര മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ കിലോയ്ക്ക് 25 രൂപയ്ക്ക് അരി വിപണിയിലെത്തിക്കുന്നു

ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം തടയാനുളള നടപടിയുടെ ഭാഗമായാണ് 'ഭാരത് റൈസ്' എന്ന ബ്രാന്‍ഡില്‍ അരി വിപണിയില്‍ എത്തിക്കുന്നത്. നാഫെഡ്, നാഷണല്‍ കോ ഓപ്പറേറ്റീവ് കണ്‍സ്യൂമേഴ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ, കേന്ദ്രീയ ഭണ്ഡാല്‍ ഔട്ട്‌ലെറ്റുകള്‍, മൊബൈല്‍ വില്‍പ്പനശാലകള്‍ തുടങ്ങിയവിടങ്ങളിലൂടെ അരി പൊതുജനങ്ങള്‍ക്ക് വാങ്ങാം.