സപ്ലൈകോയില്‍ സബ്‌സിഡി സാധനങ്ങള്‍ക്ക് വില കൂട്ടി

സപ്ലൈകോയുടെ ഓണച്ചന്തകള്‍ തുടങ്ങാന്‍ ഇരിക്കേയാണ് 3 സാധനങ്ങള്‍ക്ക് വില വര്‍ധിപ്പിച്ചത്. മട്ട അരി, തുവരപ്പരിപ്പ്, പഞ്ചസാര എന്നിവയ്ക്കാണ് വില കൂട്ടിയത്. അരിക്കും പഞ്ചസാരക്കും മൂന്നു രൂപ വീതവും തുവരപ്പരിപ്പിന് നാല് രൂപയുമാണ് വര്‍ധിപ്പിച്ചത്. സപ്ലൈകോയുടെ ഓണച്ചന്തകള്‍ ഇന്ന് ആരംഭിക്കും. റേഷന്‍ കടകള്‍ വഴിയുള്ള 14 ഇനങ്ങളുള്ള സൗജന്യ ഓണക്കിറ്റ് വിതരണം 9നാണ് തുടങ്ങുക.

ട്രോളിങ് നിരോധനം; സംസ്ഥാനത്ത് മത്സ്യവില കുതിച്ചുയരുന്നു

കൊല്ലം നീണ്ടകര ഹാര്‍ബറില്‍ ഒരു കിലോ മത്തിയുടെ വില 280 മുതല്‍ 300 രൂപ വരെയെത്തി. വരും ദിവസങ്ങളില്‍ ഇനിയും വില ഉയരുമെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. ട്രോളിങ് നിരോധനത്തിന് പുറമെ മത്സ്യലഭ്യതയിലെ കുറവും വിലക്കയറ്റത്തിന് കാരണമാകുന്നുണ്ട്. 52 ദിവസം നീണ്ടു നില്‍ക്കുന്ന ട്രോളിങ് നിരോധനം ജൂലൈ 31നാണ് അവസാനിക്കുക.

അന്താരാഷ്ട്ര വിപണിയില്‍ റബര്‍ വില വര്‍ദ്ധനവ് തുടരുന്നു

ഇന്നത്തെ റബര്‍ വില RSS 4ന് 217 രൂപയും RSS 1ന് 220 രൂപയുമാണ്. മറ്റ് രാജ്യങ്ങളില്‍ റബര്‍ ഉല്‍പാദനത്തിലുണ്ടായ കുറവാണ് വില കൂടാന്‍ കാരണം. എന്നാല്‍ ആഭ്യന്തര വിപണിയില്‍ വിലക്കയറ്റം ഉണ്ടായിട്ടില്ല. RSS 4ന് 174 രൂപയാണ് ഇവിടെ വില. ഈ സാഹചര്യത്തില്‍ കയറ്റുമതി വര്‍ദ്ധിപ്പിക്കാനുള്ള നീക്കം റബര്‍ബോര്‍ഡ് തുടങ്ങി. കര്‍ഷകര്‍ക്ക് വില ലഭിക്കാന്‍ ഇത് സഹായിക്കും. ഈ മാസം 15ന് കയറ്റുമതി നടത്തുന്നവരുടെ യോഗം വിളിച്ചു.

തിരഞ്ഞെടുപ്പിന് പിന്നാലെ പാകിസ്ഥാനില്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ വന്‍ വര്‍ധനവ്

പാകിസ്ഥാന്‍ ധനമന്ത്രാലയമാണ് വില വര്‍ധനവ് സംബന്ധിച്ച വിവരം എക്‌സിലൂടെ അറിയിച്ചത്. പെട്രോളിന് 2.73 പാകിസ്താനി രൂപ വര്‍ധിച്ച് 275.62 ആയും ഡീസലിന് 8.37 പാകിസ്താനി രൂപ വര്‍ധിച്ച് 287.33 ആയും ഉയര്‍ന്നു. വില വര്‍ധനവ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.

സംസ്ഥാനത്ത് വെളുത്തുള്ളി വില വര്‍ധിക്കുന്നു

തിരുവനന്തപുരം ചാല മാര്‍ക്കറ്റില്‍ കഴിഞ്ഞ ദിവസം വെളുത്തുള്ളിയുടെ ചില്ലറ വില്‍പ്പന വില 450 രൂപയായി. തമിഴ്നാട്, ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാന്‍, പഞ്ചാബ്, മധ്യപ്രദേശ്, എന്നിവിടങ്ങളില്‍ നിന്നാണ് പ്രധാനമായും സംസ്ഥാനത്തേക്ക് വെളുത്തുള്ളി എത്തുന്നത്. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് ഈ സംസ്ഥാനങ്ങളില്‍ വെളുത്തുള്ളി ഉല്‍പാദനം കുറഞ്ഞതാണ് വില ഉയരാന്‍ കാരണമെന്ന് വ്യാപാരികള്‍ പറയുന്നു.

സംസ്ഥാനത്ത് വെളുത്തുള്ളിക്ക് റെക്കോഡ് വില

230 മുതൽ 300 രൂപ വരെയാണ് കിലോയ്ക്ക് വില. കേരളത്തിൽ കൂടുതൽ ജില്ലകളിലേക്ക് വെളുത്തുള്ളി എത്തിക്കുന്ന മഹാരാഷ്ട്രയിൽ കാലാവസ്ഥാ വ്യതിയാനം മൂലം കൃഷി നശിച്ചതാണ് വില വർധിക്കാൻ കാരണമായത്.

ഏലം വില കിലോഗ്രാമിന് 2,622 രൂപയിലെത്തി

ഇടുക്കിയിലെ പുറ്റടി സ്പൈസസ് പാര്‍ക്കില്‍ നടന്ന ശാന്തന്‍പാറ കാര്‍ഡമം പ്ലാന്റേഴ്‌സ് അസോസിയേഷന്‍റെ ഓണ്‍ലൈന്‍ ലേലത്തിലാണ് ഏലത്തിന് കൂടിയ വില കിലോഗ്രാമിന് 2,622 രൂപ ലഭിച്ചത്. കിലോയ്ക്ക് 1,668.64 രൂപയായിരുന്നു ശരാശരി വില. ഏലയ്ക്കയുടെ വിളവെടുപ്പ് സീസണ്‍ അവസാനിക്കാറായതാണ് വിലവര്‍ധനയ്ക്ക് കാരണം.

കേന്ദ്ര സര്‍ക്കാര്‍ കിലോയ്ക്ക് 25 രൂപയ്ക്ക് അരി വിപണിയിലെത്തിക്കുന്നു

ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം തടയാനുളള നടപടിയുടെ ഭാഗമായാണ് 'ഭാരത് റൈസ്' എന്ന ബ്രാന്‍ഡില്‍ അരി വിപണിയില്‍ എത്തിക്കുന്നത്. നാഫെഡ്, നാഷണല്‍ കോ ഓപ്പറേറ്റീവ് കണ്‍സ്യൂമേഴ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ, കേന്ദ്രീയ ഭണ്ഡാല്‍ ഔട്ട്‌ലെറ്റുകള്‍, മൊബൈല്‍ വില്‍പ്പനശാലകള്‍ തുടങ്ങിയവിടങ്ങളിലൂടെ അരി പൊതുജനങ്ങള്‍ക്ക് വാങ്ങാം.

മുല്ല പൂ വില കിലോയ്ക്ക് 2700 രൂപയിലെത്തി

തിരുവനന്തപുരത്ത് 750 രൂപയാണ് ഒരു മീറ്റര്‍ മുല്ല മാലയ്ക്ക് ഈടാക്കുന്നത്. അതേസമയം ഒരു താമരയ്ക്ക് 30 രൂപ വരെ നല്‍കേണ്ട അവസ്ഥയാണ്. ജനുവരി രണ്ടാം വാരത്തോടെ മുല്ലയുടെയും താമരയുടെയും വില കുറയുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാര്‍.