ഗൂഗിള്‍ വാലറ്റ് താമസിയാതെ ഇന്ത്യയില്‍ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്

വിവിധ സേവനങ്ങള്‍ ലഭ്യമാക്കുന്ന ഗൂഗിള്‍ വാലറ്റ് പ്ലേ സ്റ്റോറില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. പ്ലേ സ്റ്റോറില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. SBI, എയര്‍ഇന്ത്യ, PVR ഇനോക്സ് എന്നീ സേവനങ്ങള്‍ ഗൂഗിള്‍ വാലറ്റ് പിന്തുണയ്ക്കുമെന്നാണ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നല്‍കിയിരിക്കുന്ന സ്‌ക്രീന്‍ഷോട്ടുകള്‍ വ്യക്തമാക്കുന്നത്. UPI സേവനമായ ഗൂഗിള്‍ പേയുമായി ചേര്‍ന്നായിരിക്കാം ഗൂഗിള്‍ വാലറ്റിന്റെയും പ്രവര്‍ത്തനം.

ഇന്ത്യയിലെ ജനപ്രിയ മാട്രിമോണി ആപ്പുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി പ്ലേ സ്റ്റോര്‍

സര്‍വീസ് ഫീസ് പേയ്‌മെന്റുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ഭാരത് മാട്രിമോണി, ശാദി ഡോട്ട് കോം തുടങ്ങിയ മാട്രിമോണി ആപ്പുകള്‍ക്ക് പ്ലേ സ്റ്റോര്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 10 കമ്പനികള്‍ക്കെതിരെയാണ് നടപടിയെന്ന് ഗൂഗിള്‍ അറിയിച്ചു. പ്ലേ സ്റ്റോറില്‍ നിന്ന് പ്രയോജനമുണ്ടായിട്ടും ഈ സ്ഥാപനങ്ങള്‍ ഫീസ് അടയ്ക്കുന്നില്ലെന്നും ഗൂഗിള്‍ വ്യക്തമാക്കി.

ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്തത് 2,200 ലധികം തട്ടിപ്പ് ലോൺ ആപ്പുകൾ

2022 സെപ്റ്റംബറിനും 2023 ഓഗസ്റ്റിനും ഇടയിൽ പ്ലേ സ്റ്റോറിൽ നിന്ന് 2,200 ലധികം വ്യാജ ലോൺ ആപ്പുകൾ നീക്കം ചെയ്തു. ഉപയോക്താക്കളെ സാമ്പത്തിക തട്ടിപ്പുകളിൽ നിന്ന് സംരക്ഷിക്കുന്നതിന് സർക്കാരിന്റെ നിരന്തരമായ ഇടപെടൽ കൊണ്ടാണ് സാധ്യമായതെന്നും ഇത്തരം വ്യാജ ലോൺ ആപ്പുകൾ നിയന്ത്രിക്കാൻ RBI പോലുള്ള റെഗുലേറ്ററി ബോഡികളുമായി കേന്ദ്ര സർക്കാർ സഹകരിച്ച് വരികയാണെന്നും ധനകാര്യ സഹമന്ത്രി ഭഗവത് കെ കരാദ് പറഞ്ഞു.

ആറ് മാൽവെയർ ആപ്പുകൾ ഗൂഗിൾ നീക്കം ചെയ്തു

മാൽവെയർ അടങ്ങിയ 12 ആപ്പുകളെയാണ് കണ്ടത്തിയത്. ഇതിൽ 6 എണ്ണം ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമായതും ബാക്കിയുള്ള 6 എണ്ണം തേർഡ് പാർട്ടി ആപ്പുകളുമാണ്. ഉപയോക്താക്കളുടെ ചിത്രങ്ങളും കോളുകളും രഹസ്യമായി ചോർത്തുന്ന ആപ്പുകളാണ് ഇവ. വേവ് ചാറ്റ്, ലെറ്റ്സ് ടോക്ക് തുടങ്ങിയ ആപ്പുകളാണ് ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് നീക്കം ചെയ്തത്.

പ്ലേ സ്റ്റോറിൽ നിന്ന് 17 ആപ്പുകൾ നീക്കം ചെയ്ത് ഗൂഗിൾ

ഓണ്‍ലൈനായി വായ്പകള്‍ വാഗ്ദാനം ചെയ്യുന്ന 17 ആപ്പുകളെയാണ് നീക്കം ചെയ്തത്. വായ്പയുടെ മറവില്‍ ഉപഭോക്താക്കളുടെ ഫോണിലെ സ്വകാര്യ വിവരങ്ങള്‍ ഇത്തരം ആപ്പുകൾ ചോര്‍ത്തിയതായി ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് നടപടി.