ഊട്ടി, കൊടൈക്കനാല്‍ സന്ദര്‍ശനത്തിനുള്ള ഇ-പാസ്; സെപ്റ്റംബര്‍ 30 വരെ നീട്ടി

ജൂണ്‍ 30 വരെ ഏര്‍പ്പെടുത്തിയിരുന്ന ഇ-പാസ് സംവിധാനം സെപ്റ്റംബര്‍ 30 വരെ നീട്ടി മദ്രാസ് ഹൈക്കോടതിയാണ് ഉത്തരവിറക്കിയത്. പ്രവേശനം നേടുന്നതിന് എല്ലാ വാഹനങ്ങള്‍ക്കും ഇ-പാസ് നിര്‍ബന്ധമാണെന്ന് വ്യക്തമാക്കിയ കോടതി പ്രദേശവാസികളെയും അവശ്യവസ്തുക്കള്‍ കൊണ്ടുപോകുന്ന വാഹനങ്ങളെയും ഒഴിവാക്കിയിട്ടുണ്ട്. മെയ് 7നാണ് ഊട്ടിയിലും കൊടൈക്കനാലിലും പ്രവേശിക്കാന്‍ സന്ദര്‍ശകര്‍ക്ക് ഇ- പാസ് സംവിധാനം ഏര്‍പ്പെടുത്തിയത്.

126-ാമത് പുഷ്പ പ്രദര്‍ശനത്തിന് ഊട്ടിയില്‍ തുടക്കമായി

ഊട്ടി ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ 270 ഇനം ചെടികളിലായി 10 ലക്ഷത്തിലധികം പൂക്കള്‍ വിടര്‍ന്ന് നില്‍ക്കും. കൂടാതെ ഗ്ലാസ് ഹൗസ്, ഇറ്റാലിയന്‍ പൂന്തോട്ടം എന്നിവയുമുണ്ട്. പര്‍വത തീവണ്ടി യാത്ര, പ്രദര്‍ശനങ്ങള്‍, സ്വാദിഷ്ഠമായ ഭക്ഷണവിഭവങ്ങള്‍, 'ഡിസ്നി വേള്‍ഡ് ഫെയറി കാസ്റ്റില്‍' തുടങ്ങി ഒട്ടനവധി കാഴ്ചകളാണ് വേനല്‍ക്കാല ഉത്സവങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് ഊട്ടിയില്‍ സഞ്ചാരികളെ കാത്തിരിക്കുന്നത്. ഇനിയുള്ള പത്തുദിവസങ്ങള്‍ ഊട്ടിയിലും നീലഗിരിയിലും ഉത്സവമാണ്.

ഊട്ടി, കൊടൈക്കനാല്‍ എന്നിവിടങ്ങളിലേക്കുള്ള ഇ-പാസിന് ക്രമീകരണമായി

ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും ഉള്ള റോഡുകളില്‍ തിരക്ക് വര്‍ധിച്ചതിനെ തുടര്‍ന്നാണ് ഇ-പാസ് സംവിധാനം ഏര്‍പ്പെടുത്തിയത്. serviceonline. gov.in/tamilnadu അല്ലെങ്കില്‍ tnega.tn.gov.in എന്നീ വെബ്സൈറ്റുകള്‍ വഴി ഇ-പാസിന് അപേക്ഷിക്കാവുന്നതാണ്. മെയ് ഏഴു മുതല്‍ ജൂണ്‍ 30 വരെയാണ് ഇ-പാസ് പ്രാബല്യത്തിലുള്ളത്. ഓരോ ദിവസവും നിശ്ചിത എണ്ണം വാഹനങ്ങള്‍ക്ക് മാത്രമേ പാസ് അനുവദിക്കയുള്ളുവെന്നും അധികൃതര്‍ വ്യക്തമാക്കി.

ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും പോകുന്ന വാഹനങ്ങള്‍ക്ക് ഇ-പാസ് നിര്‍ബന്ധമാക്കാന്‍ ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി

പൈലറ്റ് അടിസ്ഥാനത്തില്‍ മെയ് 7 മുതല്‍ ഇ- പാസ് ഏര്‍പെടുത്താനാണ് ഹൈക്കോടതിയുടെ നിര്‍ദേശിച്ചിരിക്കുന്നത്. ഇവിടങ്ങളിലേക്കുള്ള റോഡുകളില്‍ ഉള്‍കൊള്ളാവുന്നതിലധികം വാഹനങ്ങള്‍ ആണ് സര്‍വീസ് നടത്തുന്നതെന്നും നീലഗിരിയിലെ ജൈവവൈവിധ്യം സംരക്ഷിക്കാന്‍ നിയന്ത്രണങ്ങള്‍ ആവശ്യമാണെന്ന് മദ്രാസ് ഹൈക്കോടതി ചൂണ്ടിക്കാട്ടി. റോഡുകള്‍ കടന്ന് പോകുന്നത് ആനത്താരകളിലൂടെയാണെന്നും ഇത് ഏറ്റവും അധികം ബുദ്ധിമുട്ടുണ്ടാക്കുന്നത് മൃഗങ്ങള്‍ക്കാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ഊട്ടി-കൊടൈക്കനാൽ യാത്രയ്ക്ക് മദ്രാസ് ഹൈക്കോടതി നിയന്ത്രണം ഏർപ്പെടുത്തി

മെയ് 7 മുതൽ ജൂൺ 30 വരെ ഊട്ടി, കൊടൈക്കനാൽ ഹിൽസ്റ്റേഷനുകളിലേക്ക് യാത്ര ചെയ്യുന്നതിന് മദ്രാസ് ഹൈക്കോടതി ഇ-പാസ് നിർബന്ധമാക്കി. ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നതിനായി വാഹന ഗതാഗതം നിയന്ത്രിക്കുന്നതിനായാണ് ഇ-പാസ് ഏർപ്പെടുത്തിയത്. മെയ് 7 മുതൽ ജൂൺ 30 വരെ ഇ-പാസില്ലാത്ത ടൂറിസ്റ്റ് വാഹനങ്ങളെ ഇരു സ്ഥലങ്ങളിലേക്കും പ്രവേശിക്കാൻ അനുവദിക്കില്ല. അതേസമയം പ്രാദേശിക വാഹനങ്ങളെ ഒഴിവാക്കും.

വേനലവധി കാലത്ത് ഊട്ടിയിലും കൊടൈക്കനാലിലും വാഹന നിയന്ത്രണം പരിഗണനയില്‍

പരിസ്ഥിതി ലോല പ്രദേശങ്ങളായ നീലഗിരി ജില്ലയിലെ ഉദഗമണ്ഡലം (ഊട്ടി), ദിണ്ടിഗല്‍ ജില്ലയിലെ കൊടൈക്കനാല്‍ എന്നിവിടങ്ങളിലേക്കുള്ള വാഹനങ്ങളുടെ എണ്ണം നിയന്ത്രിക്കണമെന്ന മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് തീരുമാനം. നീലഗിരിയിലേക്ക് പ്രതിദിനം ഓടുന്ന മോട്ടോര്‍ വാഹനങ്ങളുടെ എണ്ണത്തില്‍ പരിധി നിശ്ചയിക്കുമെന്ന് നീലഗിരി ജില്ലാ കളക്ടര്‍ അറിയിച്ചു. നീലഗിരി വഴി കടന്നുപോകുന്ന മോട്ടോര്‍ വാഹനങ്ങളുടെ എണ്ണം സംബന്ധിച്ച് വിശദമായ പഠനം നടത്താന്‍ സമയം വേണമെന്നും കളക്ടര്‍ ആവശ്യപ്പെട്ടു.

ഊട്ടിയില്‍ നിര്‍മാണ ജോലിക്കിടെ കെട്ടിടം തകര്‍ന്ന് വീണ് ആറ് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

നീലഗിരി ജില്ലയിലെ ലവ്‌ഡെയ്ല്‍ പ്രദേശത്ത് തേയില തോട്ടത്തില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നു വീണാണ് അപകടമുണ്ടായത്. ഉതഗൈ ഗാന്ധിനഗര്‍ സ്വദേശികളായ സംഗീത, ഷക്കീല, ഭാഗ്യ, ഉമ, മുത്തുലക്ഷ്മി, രാധ എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.