ആദ്യ ഇലക്ട്രിക് ബൈക്ക് പുറത്തിറക്കാനൊരുങ്ങി ഒല

ഇന്ത്യയിലെ വൈദ്യുത ഇരുചക്രവാഹന വിപണിയില്‍ മുന്‍പന്തിയിലുളള ഒല, ആദ്യ ഇലക്ട്രിക് ബൈക്ക് പുറത്തിറക്കുന്നു. ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിനത്തില്‍ വാഹനം അവതരിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇലക്ട്രിക് ബൈക്കുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കമ്പനി ഏറെക്കാലമായി ആരംഭിച്ചിരുന്നു. പുതിയ ബൈക്കിന്റെ സാങ്കേതിക വിശദാംശങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ലെങ്കിലും ഒല ബൈക്കും ഇന്ത്യന്‍ വിപണിയില്‍ തരംഗമാകുമെന്നാണ് വിലയിരുത്തുന്നത്.

ഒല ഇലക്ട്രിക്ക് സ്കൂട്ടറിന്റെ വില വീണ്ടും കുറച്ചു

ഒല ഇലക്ട്രിക്ക് സ്കൂട്ടറിന്റെ എൻട്രി ലെവൽ സ്കൂട്ടറായ S1 X ന്റെ എല്ലാ വേരിയന്റുകൾക്കും 5000 രൂപ മുതൽ 10000 രൂപ വരെ വില കുറച്ചു. ഇതോടെ 69,999 രൂപയ്ക്ക് S1 X ന്റെ വില കുറഞ്ഞ മോഡൽ ലഭ്യമാകും. S1 പ്രോ, S1 എയർ, S1 X പ്രസ് എന്നീ മൂന്ന് മോഡലുകൾക്ക് കഴിഞ്ഞ ഫെബ്രുവരിയിൽ 25,000 രൂപ വരെ കുറച്ചിരുന്നു. പുതുക്കിയ വിലകൾ ഉടൻ പ്രാബല്യത്തിൽ വരുമെന്നും അടുത്ത ആഴ്ച മുതൽ ഡെലിവറികൾ ആരംഭിക്കുമെന്നും ഒല അറിയിച്ചു.

ഇന്ത്യയില്‍ ആദ്യ AI ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ച് ഓല

ഓല സോളോ എന്ന് പേരിട്ടിരിക്കുന്ന സ്‌കൂട്ടര്‍ ആയിരിക്കും യാത്ര പൂര്‍ണമായും നിയന്ത്രിക്കുന്നത്. ടാഫിക്ക് നിയമങ്ങളെല്ലാം പാലിച്ച് മറ്റാരുടെയും സഹായമില്ലാതെ സഞ്ചരിക്കുന്ന സ്‌കൂട്ടര്‍ CEO ഭവീഷ് അഗര്‍വാളാണ് അവതരിപ്പിച്ചത്. ഓല സോളോയുടെ ശ്രദ്ധേയമായ സവിശേഷതകളില്‍ ഒന്ന് 22 ഭാഷകളില്‍ ആശയവിനിമയം സാധ്യമാക്കുന്ന വോയ്സ് ഇന്റര്‍ഫേസാണ്. തനിയെ സഞ്ചരിക്കുന്ന സ്‌കൂട്ടറിന്റെ വീഡിയോ പുറത്തു വന്നിരുന്നു.

ഒല ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വില കുറച്ചു

എസ് വണ്‍ പ്രോ, എസ് വണ്‍ എയര്‍, എസ് വണ്‍ എക്സ് പ്രസ് എന്നീ മൂന്ന് മോഡലുകളുടെ വിലയാണ് 25000 രൂപവരെ കുറച്ചിരിക്കുന്നത്. എസ്1 പ്രോ 1,47,499 രൂപയില്‍ നിന്ന് 1,29,999 രൂപയായും എസ്1 എക്സ് പ്ലസ് 1,09,999 രൂപയില്‍ നിന്ന് 84,999 രൂപയായും എസ്1 എയര്‍ 1,19,999 രൂപയില്‍നിന്ന് 1,04,999 രൂപയായുമാണ് കുറയുക. ഇതില്‍ ഒല എസ്1 പ്രോ, എസ്1 എയര്‍ എന്നിവക്ക് സര്‍ക്കാര്‍ സബ്സിഡിയും ലഭിക്കും.

എന്‍ട്രി ലെവല്‍ മോഡല്‍ S1 X ന്റെ പുതിയ പതിപ്പുമായി ഒല

S1 X ഇലക്ട്രിക് സ്‌കൂട്ടറിന്റെ 4 kWh വേരിയന്റാണ് ഇപ്പോള്‍ ലോഞ്ച് ചെയ്തിരിക്കുന്നത്. 2024 ഏപ്രില്‍ മുതല്‍ ഡെലിവറി ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. 1,09,999 രൂപ വില വരുന്ന സ്‌കൂട്ടറിന് ഒറ്റ ചാര്‍ജില്‍ 190 കിലോമീറ്ററാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

സ്കൂട്ടറുകള്‍ ലൊക്കേറ്റ് ചെയ്യാനുള്ള അപ്ഡേറ്റുമായി ഒല ഇലക്ട്രിക്

കമ്പനി പുതുതായി അവതരിപ്പിച്ചിരിക്കുന്ന മൂവ് OS4 സോഫ്റ്റ്‌വെയർ അപ്ഡേഷന്‍ മുഖേന ഒല ഇലക്ട്രിക് ആപ്പിലൂടെ ഇനി സ്കൂട്ടറുകള്‍ ലൊക്കേറ്റ് ചെയ്യാന്‍ സാധിക്കും. ആദ്യഘട്ടത്തില്‍ ഒല S1 JN1 സ്‌കൂട്ടറുകളായ ഒല S1 PRO, ഒല S1 എയര്‍ എന്നിവയില്‍ മാത്രമായിരിക്കും പുതിയ OS ലഭിക്കുക. ഒല മാപ്പിലും പുതിയ നാവിഗേഷന്‍ സിസ്റ്റം അവതരിപ്പിച്ചിട്ടുണ്ട്.