നഴ്‌സിങ് പ്രൊഫഷണലുകള്‍ക്ക് വിദേശത്തേയ്ക്ക് അവസരങ്ങളുമായി നോര്‍ക്ക റൂട്ട്‌സ്

വിവിധ വിദേശരാജ്യങ്ങളിലെ ആരോഗ്യമേഖലയില്‍ വിവിധ സ്‌പെഷ്യാലിറ്റികളിലെ നഴ്‌സിങ് പ്രൊഫഷണലുകള്‍ക്കായി നോര്‍ക്ക റൂട്ട്‌സ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. നഴ്‌സിങില്‍ ഡിപ്ലോമ, ബിരുദം, പോസ്റ്റ് BSC വിദ്യാഭ്യാസ യോഗ്യതയുളളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. നിലവില്‍ ജര്‍മ്മനി (ട്രിപ്പിള്‍ വിന്‍), UK (ഇംഗ്ലണ്ട്, വെയില്‍സ്), കാനഡ (ന്യൂ ഫോണ്ട്‌ലന്‍ഡ് ആന്‍ഡ് ലാബ്രഡോര്‍ പ്രവിശ്യ), സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയം, കുവൈറ്റ് എന്നിവിടങ്ങളിലേയ്ക്കാണ് നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റുകളുള്ളത്.

പ്രവാസികൾക്ക് നാട്ടിൽ സംരംഭം തുടങ്ങാൻ നോർക്ക-കനറാ ബാങ്ക് വായ്പ ക്യാമ്പ്

ഫെബ്രുവരി രണ്ടിന് രാവിലെ 9.30 മുതൽ ഒറ്റപ്പാലം ബസ് സ്റ്റാൻഡിന് സമീപത്തെ ജെ ആർ ജെ കോൺഫറൻസ് ഹാളിലാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. പദ്ധതിയിൽ അംഗമാകാൻ www.norkaroots.org/ndprem എന്ന സൈറ്റിൽ രജിസ്റ്റർ ചെയ്യണം. രണ്ടുവർഷത്തിൽ കൂടുതൽ വിദേശത്ത് ജോലി ചെയ്‌ത് തിരിച്ചെത്തിയവര്‍ക്കാകും പദ്ധതി വഴി ബാങ്ക് വായ്പ ലഭ്യമാകുക.

നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജിന്റെ കോഴിക്കോട് സെന്റര്‍ ഫെബ്രുവരിയില്‍ പ്രവര്‍ത്തനസജ്ജമാകും

കോഴിക്കോട് NIFL സെന്ററിലേക്ക് OET, IELTS, ജര്‍മ്മന്‍ കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഓഫ്‌ലൈൻ കോഴ്സുകളില്‍ BPL, SC, ST വിഭാഗങ്ങളിൽപ്പെടുന്നവര്‍ക്ക് പഠനം സൗജന്യമാണ്. ഉദ്യോഗാർത്ഥികൾക്ക് നോര്‍ക്ക -റൂട്ട്സിന്റെയോ, NIFL ന്റെയോ വെബ്ബ്സൈറ്റുകൾ വഴി അപേക്ഷ നല്‍കാം.