മെഴ്സിഡീസ് മെയ്ബ EQS 680 ഇന്ത്യയില്‍ അവതരിപ്പിച്ചു

മെഴ്സിഡീസ് ബെന്‍സിന്റെ ഏറ്റവും പുതിയ ആഡംബര ഇലക്ട്രിക് വാഹനം മെയ്ബ EQS 680 എസ്.യു.വി ഇന്ത്യയില്‍ അവതരിപ്പിച്ചു. 2.25 കോടി രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. മറ്റ് മെയ്ബ വാഹനങ്ങള്‍ക്ക് സമാനമായ ഡിസൈന്‍, ഫീച്ചറുകള്‍, സാങ്കേതികവിദ്യകള്‍ എന്നിവയോടെയാണ് ഇലക്ട്രിക് പതിപ്പും എത്തിയിരിക്കുന്നത്. 122 കിലോവാട്ട് ബാറ്ററി പാക്കുള്ള ഈ വാഹനം ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 611 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കും. ഇന്ത്യന്‍ വിപണിയില്‍ എത്തിയിരിക്കുന്ന ഇലക്ട്രിക് വാഹനങ്ങളില്‍ ഏറ്റവും വില കൂടിയ രണ്ടാമത്തെ ഇലക്ട്രിക് SUVയാണിത്.

മെയ്ബയുടെ മുഖംമിനുക്കിയ പതിപ്പുമായി മെഴ്സിഡീസ്

മുന്‍ മോഡലിനെക്കാള്‍ 39 ലക്ഷം രൂപ വില വര്‍ധിപ്പിച്ച് 3.35 കോടി രൂപ എക്സ്ഷോറൂം വിലയിലാണ് പുതിയ പതിപ്പ് വിപണിയില്‍ എത്തിച്ചിരിക്കുന്നത്. ലുക്കില്‍ മാറ്റങ്ങള്‍ വരുത്തിയതിനൊപ്പം ഏതാനും ഫീച്ചറുകള്‍ ഇന്റീരിയറിലും നല്‍കിയിട്ടുണ്ട്. ബ്ലാക്ക്, സില്‍വര്‍ മെറ്റാലിക്, പോളാര്‍ വൈറ്റ് എന്നീ മൂന്ന് നിറങ്ങളിലാണ് ഈ വാഹനം നിരത്തിലെത്തുക. 4.0 ലിറ്റര്‍ ട്വിന്‍-ടര്‍ബോചാര്‍ജ്ഡ് V8 എന്‍ജിനാണ് മെയ്ബ GLS600-ന് കരുത്തേകുന്നത്.

ഇന്ത്യയില്‍ എക്കാലത്തേയും ഉയര്‍ന്ന വില്‍പ്പന നേട്ടം കൈവരിച്ച് മെഴ്സിഡസ് ബെന്‍സ്

2023-24 സാമ്പത്തിക വര്‍ഷത്തില്‍ 18,123 വാഹനങ്ങളാണ് മെഴ്സിഡസ് ബെന്‍സ് വിറ്റഴിച്ചത്. 2022-23 വര്‍ഷത്തെ അപേക്ഷിച്ച് പത്തു ശതമാനമാണ് വില്‍പ്പനയില്‍ വളര്‍ച്ച രേഖപ്പെടുത്തിയത്. 2023-24 ആദ്യപാദത്തില്‍ 5412 വാഹനങ്ങള്‍ വിറ്റപ്പോള്‍ കഴിഞ്ഞ വര്‍ഷത്തെ ആദ്യ പാദത്തെ അപേക്ഷിച്ച് 15 ശതമാനം അധിക വില്പനയാണ് നടന്നത്. 2024 ല്‍ മൂന്ന് പുതിയ ബാറ്ററി ഇല‌ക‌്ട്രിക് വാഹനങ്ങളും നാലു പുതിയ ടോപ്പ് എന്‍ഡ് വെഹിക്കിളുകളും പുറത്തിറക്കുമെന്നാണ് ബെന്‍സ് അറിയിച്ചിരിക്കുന്നത്.

മെഴ്‌സിഡസ് ബെന്‍സ് മൂന്ന് ഇലക്ട്രിക് കാറുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചേക്കും

ഈ വര്‍ഷം അവസാനം മൂന്ന് ഇലക്ട്രിക് കാറുകള്‍ വിപണിയില്‍ ഇറക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഹൈ എന്‍ഡ് മോഡലുകളില്‍ EQS, EQE എന്നിവ അടക്കം മൂന്ന് ഇലക്ട്രിക് വാഹനങ്ങളായിരിക്കും എത്തുക എന്നാണ് റിപ്പോര്‍ട്ട്. മെഴ്സിഡസ് ബെന്‍സ് E ക്ലാസ്, സ്പോര്‍ട്ടി മെഴ്സിഡസ് AMG C 63 E പെര്‍ഫോമന്‍സ് F വണ്‍ എഡിഷന്‍, മെഴ്സിഡസ് AMG S 63 E പെര്‍ഫോമന്‍സ് എന്നിവയ്ക്ക് പുറമെയാണ് SUV ഗണത്തില്‍പ്പെട്ട മൂന്ന് ഇലക്ട്രിക് കാറുകള്‍ കൂടി വിപണിയിലെത്തിക്കുന്നത്.

GLA ഫേസ്ലിഫ്റ്റും AMG GLE 53 കൂപ്പെ ഫെയ്സ്ലിഫ്റ്റും ഇന്ത്യയില്‍ അവതരിപ്പിച്ച് മെഴ്സിഡസ് ബെന്‍സ്

GLA 200, GLA 220d 4Matic, GLA 220d 4Matic AMG എന്നീ മൂന്ന് വേരിയന്റുകളാണ് പുതുക്കിയ GLA മോഡല്‍ ലൈനപ്പില്‍ ഉള്ളത്. 50 ലക്ഷം രൂപ മുതല്‍ 57 ലക്ഷം രൂപ വരെയാണ് GLA മോഡലുകളുടെ വില. GLE കൂപ്പെ ഫേസ്ലിഫ്റ്റിന്റെ അടിസ്ഥാന വില 1.85 കോടി രൂപയിലാണ് തുടങ്ങുന്നത്.രണ്ട് മോഡലുകളിലും എക്സ്റ്റീരിയറിലും ഇന്റീരിയറിലും കുറച്ച് അപ്ഡേറ്റുകള്‍ മാത്രമേ ഉള്ളൂ.