വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു

രാജ്യത്തെ പാചക വാതക വിലയില്‍ വര്‍ധനവ്. വാണിജ്യ സിലിണ്ടറുകള്‍ക്ക് 39 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ കൊച്ചിയില്‍ 19 കിലോ സിലിണ്ടറിന് 1701രൂപയായി. പുതുക്കിയ വില ഇന്നുമുതല്‍ നിലവില്‍ വരും. അതേസമയം ഗാര്‍ഹികാവശ്യത്തിനുളള പാചക വാതക വിലയില്‍ മാറ്റമില്ല.

വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു

ഹോട്ടലുകളില്‍ ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിന് 31 രൂപയാണ് കുറഞ്ഞത്. 1655 രൂപയാണ് പുതുക്കിയ വില. ജൂണ്‍ ഒന്നിനും സിലിണ്ടറിന് 70.50 രൂപ കുറഞ്ഞിരുന്നു. അതേസമയം ഗാര്‍ഹികാവശ്യങ്ങള്‍ക്കുളള സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല.

വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു

സിലിണ്ടറിന് 70.50 രൂപയാണ് കുറച്ചത്. വാണിജ്യ സിലിണ്ടറിന്റെ കൊച്ചിയിലെ പുതിയ നിരക്ക് 1685.50 രൂപയാണ്. നേരത്തെ 1756 രൂപയായിരുന്നു ഒരു സിലിണ്ടറിന്റെ വില. എന്നാല്‍ ഗാര്‍ഹികാവശ്യങ്ങള്‍ക്കുളള സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല. മേയ് 1 നും വാണിജ്യ സിലിണ്ടറുകള്‍ക്ക് 19 രൂപ കുറച്ചിരുന്നു. അന്താരാഷ്ട്ര എണ്ണവിലയിലെ മാറ്റങ്ങള്‍, നികുതി നയങ്ങളിലെ വ്യതിയാനങ്ങള്‍, സപ്ലൈ ഡിമാന്‍ഡ് ഡൈനാമിക്സ് എന്നിങ്ങനെയുള്ള വിവിധ ഘടകങ്ങളാണ് വില കുറയാന്‍ കാരണം.

വാണിജ്യ സിലിണ്ടറിന്റെ വില 19 രൂപ കുറച്ചു

കഴിഞ്ഞ മാസവും വാണിജ്യ സിലിണ്ടറിന് 31.50 രൂപ കുറച്ചിരുന്നു. വാണിജ്യ സിലിണ്ടറിന് നിലവില്‍ 1911 രൂപയാണ് വില. എന്നാല്‍ ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. ഫെബ്രുവരി- മാര്‍ച്ച് മാസങ്ങളിലായി ഗാര്‍ഹികാവശ്യ സിലിണ്ടറിന്റെ വില 42 രൂപയോളം കൂട്ടിയിരുന്നു.

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു

30.50 രൂപയാണ് കുറച്ചത്. ഇതോടെ രാജ്യ തലസ്ഥാനത്ത് 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ വില 1764.50 രൂപയായി. അഞ്ച് കിലോഗ്രാമിന്റെ ചെറിയ സിലിണ്ടറിന് 7.50 രൂപയും കുറച്ചു. എന്നാല്‍ ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. ഫെബ്രുവരിയിലും മാര്‍ച്ചിലും തുടര്‍ച്ചയായി വിലവര്‍ധിച്ചതിന് പിന്നാലെയാണ് സിലിണ്ടര്‍ വില കുറച്ചത്. നികുതി നയത്തിലെ മാറ്റവും അന്താരാഷ്ട്ര എണ്ണ വിലയില്‍ വന്ന കുറവുമൊക്കെയാണ് സിലിണ്ടര്‍ വില കുറയാന്‍ കാരണം.

ഗ്യാസ് സിലിണ്ടറിന് 300 രൂപ വീതമുള്ള സബ്‌സിഡി തുടരും

ദാരിദ്ര്യ രേഖക്ക് താഴെയുള്ള ഗ്യാസ് സിലിണ്ടര്‍ ഉപഭോക്താക്കള്‍ക്കാണ് 300 രൂപ വീതമുള്ള സബ്‌സിഡി തുടരാന്‍ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചത്. ഉജ്ജ്വല യോജന ഗുണഭോക്താക്കള്‍ക്കുള്ള സബ്‌സിഡി 2025 വരെ തുടരാനാണ് തീരുമാനം. ദാരിദ്യ രേഖക്ക് താഴേയുള്ള സ്ത്രീകള്‍ക്ക് ഗ്യാസ് സിലിണ്ടര്‍ നല്‍കുന്ന പദ്ധതിയാണിത്.

പാചകവാതക സിലിണ്ടറിന് 100 രൂപ കുറച്ചതായി പ്രധാനമന്ത്രിയുടെ പ്രഖ്യാപനം

ഇന്ത്യയിലെ കോടിക്കണക്കിന് കുടുംബങ്ങളുടെ സാമ്പത്തികഭാരം ലഘൂകരിക്കാന്‍ നടപടി സഹായകരമാകുമെന്ന് അറിയിച്ചാണ് അന്താരാഷ്ട്ര വനിതാ ദിനത്തിൽ LPG സിലിണ്ടറിന്റെ വില കുറയ്ക്കുന്നതായി പ്രഖ്യാപിച്ചത്. നടപടി നാരീശക്തിക്ക് പ്രയോജനകരമാകുന്നതാണ്. വനിതാ ശാക്തീകരണം, സ്ത്രീകള്‍ക്ക് കൂടുതല്‍ ആയാസരഹിതമായ ജീവിതം സാധ്യമാക്കുക തുടങ്ങിയവയാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് നരേന്ദ്ര മോദി എക്‌സില്‍ പറഞ്ഞു.

വാണിജ്യാവശ്യത്തിനുള്ള LPG സിലിണ്ടറിന്റെ വില കൂട്ടി

വാണിജ്യാവശ്യത്തിനുള്ള 19 കിലോഗ്രാം പാചക വാതക സിലിണ്ടറിന് 25 രൂപയാണ് ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനികള്‍ വര്‍ധിപ്പിച്ചിരിക്കുന്നത്. തുടര്‍ച്ചയായി ഇത് രണ്ടാം മാസമാണ് സിലിണ്ടറിന്റെ വില കൂട്ടുന്നത്. അതേസമയം ഗാര്‍ഹിക ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല.

വാണിജ്യ സിലിണ്ടറുകളുടെ വില കൂട്ടി

19 കിലോയുടെ വാണിജ്യ LPG ഗ്യാസ് സിലിണ്ടറിന് 14 രൂപയുടെ വര്‍ധനവാണ് എണ്ണ കമ്പനികൾ പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. അതേസമയം ഗാര്‍ഹിക സിലിണ്ടറിന്‍റെ വിലയിൽ മാറ്റമുണ്ടാകില്ല. രണ്ടാം മോദി സർക്കാരിന്റെ അവസാന ബജറ്റ് ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കാനിരിക്കെയാണ് വാണിജ്യ സിലിണ്ടറുകള്‍ക്ക് വില വർധിപ്പിച്ചിരിക്കുന്നത്.

വാണിജ്യ ഗ്യാസ് സിലിണ്ടറിന് വില കുറച്ചു

എണ്ണ വ്യാപാര കമ്പനികളാണ് 19 കിലോഗ്രാം വാണിജ്യ LPG ഗ്യാസ് സിലിണ്ടറുകൾക്ക് 39.50 രൂപ കുറച്ചത്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിനുണ്ടായ വില ഇടിവ് ആണ് വാണിജ്യ ഗ്യാസ് സിലിണ്ടറുകൾക്ക് വില കുറയ്ക്കാൻ കാരണമായത്. ഇതോടെ ഡൽഹിയിൽ വില 1757.50 രൂപയായി കുറഞ്ഞു.